പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ വാർഷികവും അവാർഡ് വിതരണവും ഒൿടോബർ 19ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് വെങ്ങാനല്ലൂരിലുള്ള ശ്രീ.വി.പി . ഗോപിനാഥന്റെ വസതിയായ “കൗസ്തുഭ”ത്തിൽ വെച്ച് നടന്നു.
ശ്രീമതി പത്മിനി പിഷാരസ്യാർ ദീപം കൊളുത്തി. ശ്രീശൈലയുടെ പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ. വി.പി ഗോപിനാഥൻ യോഗത്തിന് വന്നവർക്കെല്ലാം സ്വാഗതം ആശംസിച്ചു
ശാഖാ അംഗമായിരുന്ന സരസ്വതിപിഷാരസ്യാർക്കു വേണ്ടിയും സമുദായത്തിലെ അന്തരിച്ചവർക്ക് വേണ്ടിയും മൗന പ്രാർത്ഥന നടത്തി.
പട്ടാമ്പി ശാഖയിൽ നിന്ന് ശ്രീ വി.പി ഉണ്ണികൃഷ്ണനും പത്നിയും യോഗത്തിൽ സന്നിഹിതരായിരുന്നു.
രക്ഷാധികാരി എ പി രാജൻ തൻെറ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ചർച്ച ചെയ്യാനും ശാഖ ഒരു വിനോദയാത്ര നടത്തുന്നതിനെ കുറിച്ചും ഒരു ക്ഷേമനിധി നടത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു തീരുമാനിക്കണമെന്നും എല്ലാ മീറ്റിംഗുകൾക്കും ശാഖാംഗങ്ങളുടെ സാന്നിധ്യം (കുറഞ്ഞത് എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും) ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു
തുടർന്ന് നടന്ന ചർച്ചയിൽ ശാഖയ്ക്ക് ഫണ്ട് ഉണ്ടാക്കുന്നതിനായി ഒരു ക്ഷേമനിധി തുടങ്ങുവാൻ തീരുമാനിച്ചു. വിനോദയാത്ര ഡിസംബർ മാസത്തിൽ നടത്താമെന്നും പരമാവധി അംഗങ്ങൾ പങ്കെടുക്കണമെന്നും തീരുമാനിച്ചു. അതിനുശേഷം ശ്രീ .എൻ. പി. കൃഷ്ണനുണ്ണി തൻെറ പിതാവ് ശ്രീ.രാമപിഷിരോടിയുടെ പേരിലും ശ്രീ .എം. പി . ഉണ്ണികൃഷ്ണൻ തൻെറ അമ്മമ്മ ശ്രീമതി ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ പേരിലും സ്പോൺസർ ചെയ്ത വിദ്യാഭ്യാസ അവാർഡുകൾ കുമാരി അഖിലയ്ക്കും കുമാരി ഗാർഗിയ്ക്കും യഥാക്രമം രക്ഷാധികാരി ശ്രീ .എ.പി രാജനും ശ്രീ.വി.പി ഉണ്ണികൃഷ്ണപിഷാരടിയും നൽകി. സെക്രട്ടറി ശ്രീ.എം.പി.സന്തോഷ് മിനുട്സും ട്രഷറർ കണക്കും അവതരിപ്പിച്ചു. രണ്ടും പാസ്സാക്കി.
ശ്രീ.വി.പി. ഉണ്ണികൃഷ്ണപിഷാരടി പ്രോത്സാഹനമായി ശാഖയ്ക്ക് സംഭാവന തരികയും ശാഖയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.
പി ബാലചന്ദ്രന്റെ നന്ദി പ്രകടനത്തോടെ യോഗം അഞ്ചുമണിക്ക് സമാപിച്ചു.

