പിഷാരടി സമാജം വടക്കാഞ്ചേരി ശാഖ യുടെ ജൂൺ മാസത്തെ യോഗം 8.6 25ന് ഉച്ചയ്ക്ക് 3:00 മണിക്ക് വെങ്ങാനല്ലൂരിൽ ഉള്ള ശ്രീ. വി .പി. ജയന്റെ വസതിയായ വൃന്ദാവനത്തിൽ വച്ച് നടന്നു.
ശ്രീമതി ഷീബ ജയൻ ഭദ്രദീപം കൊളുത്തി. പത്മിനി ഗോപിനാഥ് ശ്രീജിഷ എന്നിവർപ്രാർത്ഥന ചൊല്ലി .
സാവിത്രി പിഷാരസ്യാർ,പത്മിനി പിഷാരസ്യാർ എന്നിവർ പുരാണ പാരായണം നടത്തി.
ഗൃഹനാഥൻ ശ്രീ. വി .പി .ജയൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ .എം. പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖാ അവതരിപ്പിച്ച പരിപാടികളെക്കുറിച്ച് (ഫ്യൂഷൻ ,പൂതപ്പാട്ട് )എല്ലാവരും നല്ല അഭിപ്രായം പറയുകയും പരിപാടി അവതരിപ്പിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.
കേന്ദ്ര വാർഷികത്തോടനുബന്ധിച്ച് പരിപാടി നടത്തിയവർക്കെല്ലാം (ഫ്യൂഷൻ ഡാൻസ് വൃന്ദ ഉണ്ണി,പൂത പ്പാട്ട് അവതരിപ്പിച്ചവർ കഥാപാത്രങ്ങൾ സന്തോഷ് ~ തിരുമേനി & വെളിച്ചപ്പാട്;
പ്രണവ് മുരളി~ കാര്യസ്ഥൻ & ചെണ്ടക്കാരൻ ;
ഭൂതം ~ കുമാരി ശ്രീ ജിഷ;
മുത്തശ്ശി ~ഭവ്യാ എസ് പിഷാരടി ;
പേരക്കുട്ടി ~ കുമാരി നവമി ;
നങ്ങേലി~ കുമാരി അനശ്വര ;
കുട്ടി~ അതുൽ കൃഷ്ണ,
സുന്ദരി പൂതം ~കുമാരി ഐശ്വര്യ ,
തിരുവാതിര & താലം ~ ശ്രീമതി പത്മിനി ഗോപിനാഥ്, ശ്രീമതി ഷീബ ജയൻ, കുമാരി അഖില, ശ്രീമതി മായാ രവി ,ശ്രീമതി ശ്രീശൈലാ മുരളി, ശ്രീമതി പ്രസന്ന ബാലചന്ദ്രൻ, ശ്രീമതിസിന്ധു നാരായണൻ, ഗീത, മായാ സന്തോഷ്.
നൃത്ത സംവിധാനം ~
ശ്രീശൈലാ മുരളി. സംവിധാനം~ ശ്രീ .എം പി സന്തോഷ്.
ചമയം ~അരുൺ ബാലചന്ദ്രൻ. രംഗസജ്ജീകരണം ~ ശ്രീ.വി.പി .ജയൻ, ശ്രീ മുരളി, ശ്രീ രവീന്ദ്രൻ ,ശ്രീ വിനോദ്)
കലാ പരിപാടികളിൽ പങ്കെടുത്തവർക്കുള് കേന്ദ്രത്തിന്റെ ഉപഹാരം രക്ഷാധികാരി ശ്രീ. എ പി .രാജനും മറ്റ് അംഗങ്ങളും ചേർന്ന് എല്ലാവർക്കും വിതരണം ചെയ്തു .
ശ്രീ .എൻ. പി. കൃഷ്ണനുണ്ണിയുടെ നന്ദി പ്രകടനത്തിനുശേഷം 5 മണിയോടെ യോഗം സമാപിച്ചു.