വടക്കാഞ്ചേരി ശാഖ – 2025 ജൂലൈ മാസത്തെ യോഗം

പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ ജൂലൈ മാസത്തെ യോഗം 13/ 7/ 25 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേലക്കരയിലുള്ള ശ്രീ .എൻ .പി. കൃഷ്ണനുണ്ണിയുടെ വസതിയായ ചേലക്കര പിഷാരത്ത് വച്ച് നടന്നു.

ശ്രീമതി ശ്രീദേവി ദീപം കൊളുത്തി.
ശ്രീശൈല പ്രാർത്ഥന ചൊല്ലി.
ഗൃഹനാഥൻ ശ്രീ.എൻ. പി. കൃഷ്ണനുണ്ണി യോഗത്തിന് വന്നവർക്കെല്ലാം സ്വാഗതം ആശംസിച്ചു.

കഴിഞ്ഞ മാസങ്ങളിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മാവിന് വേണ്ടി മൗന പ്രാർത്ഥന നടത്തി.
ശാഖാ പ്രസിഡണ്ട്ശ്രീ.എം.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു

അദ്ധ്യക്ഷ പ്രസംഗത്തിൽ രാമായണമാസത്തോടനുബന്ധിച്ച് കേന്ദ്രം നടത്തുന്ന രാമായണ പാരായണത്തിൽ ശാഖയിൽ നിന്നും പരമാവധി പേർ പങ്കെടുക്കണമെന്നും ഗുരുവായൂരിൽ നടക്കുന്ന സമ്പൂർണ്ണ നാരായണീയം, രാമായണ പാരായണം ഉദ്ഘാടനം എന്നിവയിലും പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു.
ജൂലൈ 27ന് കലാസാംസ്കാരിക വേദിയുടെ യോഗത്തിലും ആഗസ്റ്റ് 15ന് ഗസ്റ്റ് ഹൗസിൽ വച്ച് നടത്തുന്ന യോഗത്തിലും ശാഖാംഗങ്ങളുടെ സാന്നിധ്യം വേണമെന്ന് പറഞ്ഞു.
ശാഖയുടെ വാർഷികം, ഓണാഘോഷം, അവാർഡ് വിതരണം എന്നിവ യോഗത്തിൽ ചർച്ച ചെയ്യണമെന്ന് പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ അംഗങ്ങൾസജീവമായി പങ്കെടുക്കുകയും യോഗങ്ങളിൽ പരമാവധി പേർ പങ്കെടുക്കാമെന്ന് ഉറപ്പുതരുകയും ചെയ്തു.
ശാഖയുടെ വാർഷിക ആഘോഷങ്ങൾ ശ്രീ വി .പി. ഗോപിനാഥന്റെ വസതിയായ “കൗസ്തുഭത്തിൽ” വച്ച് (വെങ്ങാനല്ലൂർ) സെപ്റ്റംബർ ആറാം തീയതി രാവിലെ 10 മണി മുതൽ നടത്തുവാൻ തീരുമാനിച്ചു. വാർഷികത്തിലേക്ക് കേന്ദ്രഭരണ സമിതി അംഗങ്ങളെ ക്ഷണിക്കുവാൻ തീരുമാനിച്ചു.
കഴകക്കാരുടെ ഇൻഷുറൻസ് അടയ്ക്കുവാനും തീരുമാനിച്ചു.
ശാഖാ രക്ഷാധികാരി ശ്രീ എ .പി .രാജന്റെ നന്ദി പ്രകടനത്തോടെ യോഗം 5 മണിക്ക് സമാപിച്ചു.

വടക്കാഞ്ചേരി ശാഖ നൽകിവരുന്ന വിദ്യാഭ്യാസ അവാർഡുകൾക്ക് ഉള്ള അപേക്ഷകൾ ക്ഷണിക്കുന്നു
2024 -25 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു, ഇവയിൽ ഉന്നത വിജയം നേടിയ ശാഖാ അംഗങ്ങളുടെ കുട്ടികൾ മാർക്ക് ലിസ്റ്റ് സഹിതം ആഗസ്റ്റ് 31ന് മുമ്പായി സെക്രട്ടറിക്ക് എത്തിക്കേണ്ടതാണ്.
സെക്രട്ടറി
ശ്രീ എം പി സന്തോഷ് 9847045273.

0

Leave a Reply

Your email address will not be published. Required fields are marked *