വടക്കാഞ്ചേരി ശാഖയുടെ 2025 ഡിസംബർ മാസത്തെ യോഗം

പിഷാരോടി സമാജം വടക്കാഞ്ചേരി ശാഖയുടെ ഡിസംബർ മാസത്തെ യോഗം 21/ 12/ 25ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശ്രീ .എം.പി.സന്തോഷിന്റെ ഭവനമായ മണലാടി പിഷാരത്ത് വെച്ച് നടന്നു.

ലക്ഷ്മിക്കുട്ടി പിഷാരസ്യാർ ദീപം കൊളുത്തി.
ശ്രീമതി മായാ സന്തോഷിൻെറ പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ എം.പി. സന്തോഷ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ. വി. പി. ഗോപിനാഥൻ അധ്യക്ഷനായിരുന്നു. അന്തരിച്ച സമുദായ അംഗങ്ങൾക്കും പ്രത്യേകിച്ച് ശാഖാ അംഗമായ എസ് .എൻ. സരോജയുടെ വേർപാടിലും ഒരു മിനിട്ട് മൗന പ്രാർത്ഥന നടത്തി.

അധ്യക്ഷ പ്രസംഗത്തിൽ കലാസാംസ്കാരിക സംഘടനയിൽ ശാഖയിലെ കലാകാരികളെയും കലാകാരന്മാരെയും ചേർക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും നിർദ്ദേശിച്ചു.

PP&TDT യിൽ deposit ചെയ്തവർക്ക് പലിശയുടെ ആദ്യഗഡുവിതരണവും
സമാജത്തിന്റെ അമ്പതാം വാർഷികവും കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളും ശാഖ തലത്തിൽ ചർച്ച ചെയ്യണമെന്ന് കേന്ദ്ര ഭരണ സമിതി അറിയിച്ചതിൻ പ്രകാരം ഇതെല്ലാം ചർച്ച ചെയ്തു.  ചർച്ചയിൽ സമാജത്തിൻെറ അമ്പതാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുമായി നടത്തണമെന്നും 12 മാസവും ഓരോ ശാഖകൾ മുൻകൈയെടുത്ത് മെഡിക്കൽ ക്യാമ്പ് പോലെ ഓരോ പരിപാടികൾ , വാർഷികം എന്നിവ നടത്തണമെന്നും അഭിപ്രായപ്പെട്ടു. സമാജത്തിലെ ഏറ്റവും നിർധനരായ കുടുംബത്തിന് വീടുവച്ചു കൊടുക്കുന്നത് നന്നായിരിക്കുമെന്നും ചർച്ചയിൽ പറഞ്ഞു.

കലാസാംസ്കാരിക വേദിയിൽ അടുത്ത് വരുന്ന പരിപാടിയിൽ ശാഖാ പരിധിയിലുള്ള കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

ചായ സൽക്കാര ശേഷം നന്ദി പ്രകടനത്തോടെ യോഗം 5 മണിക്ക് അവസാനിച്ചു .

0

Leave a Reply

Your email address will not be published. Required fields are marked *