തൃശൂർ ശാഖയുടെ 2025 ഒക്ടോബർ മാസയോഗം

തൃശൂർ ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 19.10.25 ഞായറാഴ്ച കെ.ജി.ജയചന്ദ്രന്റെ വസതിയിൽ(“അദ്വെതം”, വില്ലടം) രാവിലെ 11 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻെറ അദ്ധ്യക്ഷതയിൽ ചേർന്നു.

പിഷാരോടി സമാജം സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര പ്രസിഡണ്ടുമായ ശ്രീ കെ എ പിഷാരോടി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

കുമാരി ശ്രേയ ജയചന്ദ്രന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

നാരായണിയം 18-ാം ദശകം തൃപ്രയാർ തുളസി പിഷാരസ്യാർ, മുളകുന്നത്തു പിഷാരത്ത് ശൈലജ, ഉഷാ ചന്ദ്രൻ തുടങ്ങിയവർ ചേർന്ന് ചൊല്ലി.

ഗൃഹനാഥൻ ശ്രീ.കെ.ജി. ജയചന്ദ്രൻ സ്വാഗതമാശംസിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ വെളപ്പായ ആനായത്തു പിഷാരത്തു സുശീല പിഷാരസ്യാർ, നിര്യാതരായ മറ്റു സ്വജനങ്ങൾ എന്നിവർക്ക് പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

ശാഖ പ്രസിഡണ്ട് ശ്രീ. വിനോദ് കൃഷ്ണൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ തുളസിദളം സാഹിത്യ പുരസ്കാരം, PE&WS അവാർഡു സ്കോളർഷിപ്പ് വിതരണം, തൃശൂർ ശാഖയുടെ ഓണാഘോഷം എന്നിവ വളരെ ഭംഗിയായി നടന്നു എന്നു പറഞ്ഞു. ശാഖാ പ്രവർത്തനം ഭംഗിയായി നടത്തി കൊണ്ടുപോകുവാൻ സഹായിച്ച അംഗങ്ങൾക്ക് പ്രസിഡണ്ട് നന്ദി പ്രകാശിപ്പിച്ചു.

സെക്രട്ടറി ജയദേവൻ കഴിഞ്ഞ മിനിറ്റ്സും, വൈസ് പ്രസിഡണ്ട് കഴിഞ്ഞ 6 മാസത്തെ വരവു ചെലവു കണക്കുകളും വായിച്ചത് അംഗീകരിച്ചു.

ശാഖയുടെ കീഴിലുള്ള വല്ലച്ചിറ ട്രസ്റ്റിന്റെ ഇന്നത്തെ നടത്തിപ്പ് സംബന്ധിച്ച് ജോ : ട്രസ്റ്റി ശ്രീ എ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു. സ്ഥലത്തെ പറമ്പിൽ കാട് പിടിച്ച നിലയിൽ സമീപത്തുള്ളവർക്ക് ശല്യമായിത്തുടങ്ങിയിരിക്കുന്നു എന്നും കേന്ദ്രത്തിലേക്കു ട്രസ്റ്റിന്റെ കൈവശമുള്ള ഈ സ്ഥലം കൈമാറുന്നതിന് മാസങ്ങൾക്കു മുമ്പ് കത്തു നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
PE&WS ന് കൈമാറാൻ സാങ്കേതിക ബുദ്ധിമുട്ട് ഉള്ളതിനാൽ
ഈ സ്ഥലം PP&TDT ക്ക് ഏൽപ്പിച്ചു കൊടുക്കാവുന്നതാണ് എന്നും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ.കെ. പി.ബാലകൃഷ്ണൻ, ശ്രീ.കെ.പി.ഗോപകുമാർ, ശ്രീ രഘുനാഥ് കോലഴി, ശ്രീ. കെ.പി. ഹരികൃഷ്ണൻ എന്നിവർ അഭിപ്രായങ്ങൾ പറഞ്ഞു. വ്യത്യസ്തമായ പല അഭിപ്രായങ്ങളും നിർദ്ദേശങ്ങളം വന്നതിനാൽ വല്ലച്ചിറ ട്രസ്റ്റിന്റെ മാത്രമായി ഒരു മീറ്റിംഗ് നടത്തി തുടർനടപടികൾ കൈക്കൊള്ളണം എന്ന് തീരുമാനിച്ചു.

ജനറൽ സെക്രട്ടറി ശ്രീ.കെ.പി. ഹരികൃഷ്ണൻ, ഗുരുവായൂർ ഗസ്റ്റ് ഹൗസ് നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഗസ്റ്റ് ഹൗസ് നിർമ്മാണത്തിന് സഹായിച്ചവർക്ക് പലിശ കൊടുക്കുവാൻ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട് അതിൻെറ നടപടികൾ ആരംഭിച്ചു എന്നും പറഞ്ഞു.
PE&WS പ്രവർത്തനങ്ങൾ, തുളസിദളം മാസിക, വെബ്സൈറ്റ് എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ജനറൽ സെക്രട്ടറി പറഞ്ഞു. ശാഖകൾ ശക്തമായാലെ കേന്ദ്ര പ്രവർത്തനം സാർത്ഥകമാവുകയുള്ളൂ അദ്ദേഹം പറഞ്ഞു.

പുതിയതായി രൂപകല്പന ചെയ്ത തുളസിദളം കലാ സാസ്കാരിക സമിതിയുടെ പ്രവർത്തനം എല്ലാ ശാഖകളെയും ഉൾപ്പെടുത്തി ഊർജ്ജ്വസ്വലമാക്കണമെന്ന് സമാജം പ്രസിഡണ്ട് രാമചന്ദ്ര പിഷാരടി പറഞ്ഞു. ഇപ്പോൾ സമിതിയുടെ പ്രധാന ഭാരവാഹികൾ തൃശൂരിൽ ആകയാൽ കഴിയുന്ന വേഗത്തിൽ തന്നെ പ്രവർത്തനം നടത്തുന്നതിലേക്ക് സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പറ്റുമെങ്കിൽ ഈവർഷം ഡിസംബർ മാസത്തിൽ തന്നെ ഒരു ദിവസത്തെ കലാപരിപാടികൾ സംഘടിപ്പിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

ചൊവ്വര ശാഖ അടുത്ത തവണ അമ്പതാം വാർഷികവും, അതിനടുത്ത വർഷം കേന്ദ്രം അമ്പതാം വാർഷികവും, നടത്തുന്നതിലെ ഔചിത്യക്കുറവും സാങ്കേകത്വവും ചർച്ച ചെയ്യുകയുണ്ടായി. 2002ൽ സിൽവർജൂബിലി സമയത്ത് ഈ വിഷയം വന്നപ്പോൾ ചൊവ്വര ശാഖ കേന്ദ്രത്തിനൊപ്പം 25 ആം വാർഷികം നടത്തിയ വിവരം ആ സമയത്തെ ഭാരവാഹികൾ ആയിരുന്ന ശ്രീ കെ എ പിഷാരോടിയും ശ്രീ കെ പി ബാലകൃഷ്ണനും പറഞ്ഞു.

കേന്ദ്ര മുൻ പ്രസിഡണ്ടും സമാജം സ്ഥാപക ജനറൽ സെക്ട്രറിയും PET 2000 പദ്ധതിയുടെ ഉപജ്ഞാതാവുമായ ശ്രീ കെ.എ. പിഷാരടി യെ തൃശൂർ ശാഖ ആദരിച്ചു. മുൻ കേന്ദ്ര പ്രസിഡണ്ട് ശ്രീ.കെ.പി.ബാലകൃഷ്ണൻ ശ്രീ കെ എ പിഷാരോടിയെ പൊന്നാട അണിയിച്ചു.

ഈ മാസത്തെയോഗം തൻെറ പുതിയ ഭവനത്തിൽ ഉച്ചഭക്ഷണത്തോടു കൂടി ഭംഗിയായി നടത്തുവാൻ അവസരമൊരുക്കിയ ഗൃഹനാഥൻ കെ. ജി. ജയചന്ദ്രനും പത്നി ശ്രീമതി സജിത ജയചന്ദ്രനും ശാഖയുടെ ഉപഹാരം കേന്ദ്ര പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടിയും ശാഖാ പ്രസിഡണ്ട് വിനോദ് കൃഷ്ണനും ചേർന്നു നൽകി.

കഴിഞ്ഞ ക്ഷേമനിധി നീക്കിയിരിപ്പ് ശാഖയിലേക്ക് നൽകുവാൻ തീരുമാനിച്ചു.
ക്ഷേമനിധി തുടർന്ന് നടത്തേണ്ടതില്ലെന്നും തീരുമാനിച്ചു.

ശ്രി.കെ.പി.ഗോപകുമാറിൻെറ നന്ദി യോടെയും വിഭവസമൃദ്ധമായ സദ്യയോടെയും ഉച്ചയ്ക്ക് 2 മണിക്ക് യോഗം അവസാനിച്ചു

 

2+

Leave a Reply

Your email address will not be published. Required fields are marked *