തൃശൂർ ശാഖ
———————
തൃശൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം 20/07/2025 ന് കോലഴി പൂവണി ശ്രീ ഓമനക്കുട്ടന്റെ “പിഷാരം” വസതിയിൽ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
കുമാരി മീനു ഓമനക്കുട്ടന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 14 മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.
പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ടും സമാജം പ്രവർത്തനങ്ങളുടെ വലിയൊരു ശക്തിയുമായിരുന്ന എം പി സുരേന്ദ്രൻ മാഷിന്റെയും അതോടൊപ്പം ഇക്കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ്കൃഷ്ണൻ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ചു നടന്ന രാമായണ മാസം ഉദ്ഘാടനം വളരെ വ്യത്യസ്ത അനുഭവമായിരുന്നു എന്ന് പറഞ്ഞു.
ഇനി വരാനിരിക്കുന്നത് ഓണാഘോഷമാണ്. പതിവ് പോലെ ഈ വർഷവും അത് ഗംഭീരമാക്കണം.
കലാ പരിപാടികൾ, ഓണസദ്യ എന്നിവയെപ്പറ്റിയൊക്കെ തീരുമാനമെടുക്കണം.
ജൂലൈ 27 ന് ആസ്ഥാന മന്ദിരത്തിൽ ചേരുന്ന തുളസീദളം കലാ സാംസ്കാരിക സമിതി യോഗത്തിൽ എല്ലാവരും പങ്കെടുക്കണം.
കഴിഞ്ഞ വർഷത്തെ പോലെ അഗതി മന്ദിരങ്ങളിൽ ഓണത്തിനു മുന്നേ നമ്മുടെ സഹായമെത്തിക്കണം എന്നും ശ്രീ വിനോദ് കൃഷ്ണൻ പറഞ്ഞു.
സെക്രട്ടറി ശ്രീ ജയദേവൻ റിപ്പോർട്ടും ട്രഷററുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരടി കണക്കുകളും വായിച്ചത് കയ്യടികളോടെ യോഗം അംഗീകരിച്ചു.
തുടർന്ന് ശ്രീ എ രാമചന്ദ്ര പിഷാരോടി ശാഖയുടെയും കേന്ദ്രത്തിന്റെയും ഈ വർഷത്തെ വിദ്യാഭ്യാസ സ്ക്കോളർഷിപ്പുകൾക്ക് ശാഖയിലെ അർഹരായ എല്ലാ കുട്ടികളുടെയും അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നഭ്യർത്ഥിച്ചു.
ശാഖയുടെ വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ ഓണാഘോഷത്തോടനുബന്ധിച്ച് നൽകേണ്ടതുണ്ട്.
27 ന് നടക്കുന്ന കലാ സാംസ്കാരിക സമിതി യോഗത്തിന് ശാഖയുടെ മുഴുവൻ സഹകരണവും ഉണ്ടാവണം.
ഓഗസ്റ്റ് 15 ന് ഗുരുവായൂർ ഗസ്റ്റ് ഹൌസ് യോഗം വെച്ചിട്ടുണ്ട്. ബന്ധപ്പെട്ടവർ എല്ലാവരും അതിൽ പങ്കെടുക്കണം.
ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നൽകുന്നതിന് മുന്നോടിയായി ഒരു വ്യക്തിയുടെ ഗൃഹ സന്ദർശനം നടത്തിയ അനുഭവം ശ്രീ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു.
അവർക്ക് സമാജം പെൻഷൻ അനുവദിച്ചിട്ടുണ്ട്.
രാമായണ മാസാചാരണ വായനകളിൽ തൃശൂർ ശാഖയിൽ നിന്നും ധാരാളം പേർ പങ്കെടുക്കാറുണ്ട്, എന്നാൽ ഇപ്രാവശ്യം അതിൽ കുറവ് വന്നത് പോലെ തോന്നുന്നു എന്ന് ശ്രീ കെ പി ഹരികൃഷ്ണൻ പറഞ്ഞു.
ഈയിടെ ഒരു ആദ്ധ്യാത്മീക സംഘടന തൃശ്ശൂരിൽ വെച്ച് വളരെ മാതൃകാപരമായി 50 വർഷമായി കഴക പ്രവർത്തി നടത്തി വരുന്നവരെ ആദരിച്ച വിവരം ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി പറഞ്ഞു.
ചർച്ചയിൽ സർവ്വ ശ്രീ സി പി അച്യുതൻ, കെ പി ഗോപകുമാർ, ആർ പി രഘുനന്ദനൻ, ആർ ശ്രീധരൻ (മുരളി), രഘുനാഥ് കോലഴി, രവികുമാർ പിഷാരോടി, സേതുമാധവൻ, എ പി ഗോപി എന്നിവർ പങ്കെടുത്തു.
ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 13 ശനിയാഴ്ച്ച രാവിലെ മുതൽ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
ക്ഷേമ നിധി നടത്തി. ജോയിന്റ് സെക്രട്ടറി ശ്രീ കൃഷ്ണകുമാറിന്റെ നന്ദിയോടെ യോഗം 5.15 ന് അവസാനിച്ചു.
അടുത്ത മാസത്തെ യോഗം 2025 ഓഗസ്റ്റ് 16 ശനിയാഴ്ച്ച വൈകീട്ട് 4 ന് സമാജം ആസ്ഥാന മന്ദിരത്തിൽ ചേരുന്നതാണ്.
നന്ദിയോടെ
സെക്രട്ടറി
എ പി ജയദേവൻ