പാലക്കാട് ശാഖയുടെ 2025 ഡിസംബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഡിസംബർ മാസ യോഗം 14 /12 /25ന് ഞായറാഴ്ച ഓൺലൈനായി നടത്തി.

സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

23 /11/25 ന് ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന മീറ്റിങ്ങിന്റെ വിശദവിവരങ്ങൾ പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാർ യോഗത്തിൽ അവതരിപ്പിച്ചു.
PP&TDP യിലെ ഡെപ്പോസിറ്റ് ചെയ്തവർക്ക് പലിശയുടെ ആദ്യഘട്ട വിതരണം ഉടൻ ആരംഭിക്കുന്നു ണ്ടെന്നും ഏവർക്കും അത് ലഭിക്കുന്നതായിരിക്കും എന്നും പറഞ്ഞു. സമാജത്തിന്റെ അമ്പതാം വാർഷികം ചൊവ്വര ശാഖയിൽ നിന്നും തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്നതായിരിക്കുമെന്നും എല്ലാ ശാഖകളും സഹകരിക്കണമെന്നും അറിയിച്ചു.
തുളസീദളം കലാസാംസ്കാരിക സമിതിയുടെ കാര്യങ്ങളും ചർച്ച ചെയ്തു.
മുകളിൽപറഞ്ഞ കാര്യങ്ങളിൽ ശാഖയുടെ പങ്കാളിത്തം ഉണ്ടാകണമെന്നും തീരുമാനിച്ചു.

കേന്ദ്ര വിഹിതങ്ങൾ 25/26 വർഷത്തെ മുഴുവനായും അടച്ചുതീർത്തതായും ശാഖയുടെ വരിസംഖ്യ പിരിവ് എല്ലാവരുടെയും സഹകരണം കൊണ്ട് കഴിഞ്ഞതായും സെക്രട്ടറി അറിയിച്ചു.

പാലക്കാട് ശാഖ ഈ വർഷവും ഒരു ടേബിൾ ടോപ്പ് കലണ്ടർ പ്രിന്റ് ചെയ്ത വിതരണം ആരംഭിച്ചു എന്ന് സെക്രട്ടറി ഏവരെയും അറിയിച്ചു. കഴിയുന്നതും വേഗം അത് മെമ്പർമാരുടെ കൈകളിൽ
എത്തുന്നതായിരിക്കും എന്നും സെക്രട്ടറി പറഞ്ഞു.

ശാഖയിലെ രണ്ട് മുതിർന്ന അംഗങ്ങൾ കൂടി (80 വയസ്സ്) പൂർത്തിയായതുകൊണ്ട് അവരെ പൊന്നാട അണിയിച്ച് ആദരിക്കാൻ (പുതുവത്സരത്തിൽ ) തീരുമാനം എടുത്തതായും സെക്രട്ടറി ഏവരെയും അറിയിച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വൈഫൈ സൗകര്യം ഒരുക്കിയതി ന് കേന്ദ്രത്തെ പാലക്കാട് ശാഖ അഭിനന്ദിച്ചു.

അടുത്തമാസ യോഗം ജനുവരി ആദ്യത്തിൽ ശ്രീ എ രാമചന്ദ്രന്റെയും/ ശ്രീമതി സതി രാമചന്ദ്രൻ്റെയും വസതിയിൽ വച്ച് നടത്താമെന്ന് തീരുമാനിച്ചു.

സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ 11 മണിക്ക് ആരംഭിച്ച യോഗം 12 30ന്
സമംഗളം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *