പട്ടാമ്പി ശാഖ 28മത് വാർഷികം

പട്ടാമ്പി ശാഖയുടെ 28മത് വാർഷികം, കുടുംബസംഗമം, അവാർഡ് ദാനം, പ്രതിമാസയോഗം, ഓണാഘോഷം (പ്രതീകാത്മകം) എന്നിവ സംയുക്തമായി വാടാനാംകുറുശ്ശി ശാഖാമന്ദിരത്തിൽ വെച്ച് 12-10-2024നു 9AM നു മഹിളാവിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി പതാക ഉയർത്തി ആരംഭിച്ചു. രജിസ്ട്രേഷന് ശേഷം ഹാളിൽ മാലകെട്ട് പ്രദർശനം നടന്നു. 10AM നു വാർഷികയോഗം കുമാരി നീരജയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. കേന്ദ്ര ട്രഷറർ ശ്രീ ആർ ശ്രീധരൻ ദീപം തെളിയിച്ചു. സെക്രട്ടറി ഏവർക്കും വിശദമായി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തിന് കേന്ദ്ര പ്രതിനിധിയായി എത്തിച്ചേർന്ന കേന്ദ്രട്രഷററെ പരിചയപ്പെടുത്തി. കഴകക്കാരിയായി അനുമോദിക്കുന്ന ശ്രീമതി പ്രിയ പീതാംബരനും യുവസിനിമാ നടൻ ശ്രീ കെ പി ഹരികൃഷ്ണനും അവാർഡ് വാങ്ങുന്നതിന് വന്ന കുട്ടികൾക്കും ലൈഫ് മെംബർഷിപ്പ് ചേരുന്നവർക്കും മഴയായിട്ടും…

"പട്ടാമ്പി ശാഖ 28മത് വാർഷികം"

ഇരിങ്ങാലക്കുട ശാഖ 2024 ഒക്ടോബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2024 ഒക്ടോബർ മാസ കുടുംബയോഗം 20-10-24നു 3PMനു കാറളം ശ്രീ കെ.പി. മോഹൻ ദാസിൻ്റെ വസതി, THREE BUNGLOWS ൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ഗിരിജാ മോഹൻദാസ് ഈശ്വര പ്രാർത്ഥന ചൊല്ലി. കുടുംബനാഥൻ കെ.പി.മോഹൻദാസ് യോഗത്തിനു എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ 29-9-2024 ന് ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ നടന്ന തുളസീദളം പ്രഥമ സാഹിത്യ പുരസ്ക്കാര സമർപ്പണ സമ്മേളനം, PE&WS അവാർഡ്, സ്‌കോളർഷിപ്പ് വിതരണ സമ്മേളനം, കേന്ദ്ര വാർഷികം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ…

"ഇരിങ്ങാലക്കുട ശാഖ 2024 ഒക്ടോബർ മാസ യോഗം"

ചൊവ്വര ശാഖ 2024 സെപ്റ്റംബർ മാസ യോഗം

ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 23-09-24നു 9.30PMന് വീഡിയോ കോൺഫറൻസിലൂടെ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ ശാഖഅംഗം ശ്രീമതി നളിനി പിഷാരസ്യാർ (ആലുവ തോട്ടക്കാട്ടുകര), മറ്റു ശാഖ അംഗങ്ങൾ തുടങ്ങിയവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ വിജയൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ധന സഹായത്തിനുള്ള അപേക്ഷ പരിഗണിച്ചു ഒരംഗത്തിന് ഒരു ലക്ഷം രൂപ തിരിച്ചു അടക്കേണ്ട വായ്പ ആയി കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗസ്റ്റ് ഹൌസ്, തുളസീദളം എന്നിവയുടെ കാര്യങ്ങളും ചർച്ച ചെയ്തു. ഓണപ്പതിപ്പു നന്നായി തയ്യാറാക്കിയ തുളസീദളം പത്രാധിപസമിതിയെ യോഗം അഭിനന്ദിച്ചു.…

"ചൊവ്വര ശാഖ 2024 സെപ്റ്റംബർ മാസ യോഗം"

തിരുവനന്തപുരം ശാഖയുടെ വാർഷികം- ഓണാഘോഷം ഒക്ടോബർ രണ്ടിന് തിരുവനന്തപുരം ഹോട്ടലിലെ മന്നം ഹാളിൽ കുടുംബസംഗമമായി നടത്തി. നിരവധി പേരുടെ ജീവൻ അപഹരിക്കുകയും നിരവധി പേരെ ഭവനരഹിതരാക്കുകയും ചെയ്ത വയനാട് ജില്ലയിലെ വിനാശകരമായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറച്ചാണ് നടത്തിയത്.

രാവിലെ 8 മണിക്ക് ശ്രീമതി സുമംഗല ഗോപിനാഥ്, ശ്രീമതി ഹേമ എൻ എസ്, ശ്രീ എം പി ഹരിദാസ്, ശ്രീ അനൂപ് പി പി, ശ്രീമതി രമാദേവി, ശ്രീമതി അംബിക എസ്, ശ്രീ പി ജി ഗോപിനാഥ് എന്നിവർ ചേർന്ന് പൂക്കളം രൂപകല്പന ചെയ്തതോടെ ചടങ്ങുകൾ ആരംഭിച്ചു.

ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ശ്രീ എം പി ഹരിദാസ്, ശ്രീമതി ശ്രീദേവി പിഷാരസ്യാർ, ശ്രീ ജഗദീഷ് പിഷാരടി, ശ്രീ അനൂപ്, ശ്രീ എം ദേവദാസൻ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു.

മാളവികയും മയൂഖയും പ്രാർത്ഥന ചൊല്ലി. ശ്രീമതി ഹേമ എൻ എസ്, ശ്രീമതി അംബിക എസ്, ശ്രീമതി സത്യഭാമ, ശ്രീമതി കലാദേവി പി പി, ശ്രീമതി രമാദേവി, ശ്രീമതി പൗർണമി, ശ്രീമതി ആനന്ദവല്ലി, ശ്രീമതി ഗായത്രി ഗിരീഷ് എന്നിവർ ചേർന്ന് തിരുവാതിരകളി അവതരിപ്പിച്ചു.

ശ്രീ പി.പി. മുരളീധരൻ ശാഖയിലെ അംഗങ്ങളെ സ്വാഗതം ചെയ്തു, ജഗദീഷ് പിഷാരടി അദ്ധ്യക്ഷ പ്രസംഗവും ശ്രീ എം ദേവദാസൻ വാർഷിക റിപ്പോർട്ടും വായിച്ചു. ശ്രീ അനൂപ് പി പി വരവ് ചെലവ് വാർഷിക കണക്ക് അവതരിപ്പിച്ചു. യോഗം അവ അംഗീകരിച്ചു.

ഈ വർഷത്തെ വിദ്യാഭ്യാസ ശാഖ നൽകുന്ന അവാർഡുകൾ ഗായത്രി ഗിരീഷ് ((HS), ആദിത്യ കൃഷ്ണൻ U.S (HS), ദർശന ഹരീഷ് (HS), നവ്യകൃഷ്ണ B. R. (B.Com) എന്നീ നാല് വിദ്യാർത്ഥികൾക്ക് നൽകി. സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന സമ്പ്രദായത്തിൻ്റെ തുടർച്ചയായി, ഈ വർഷം ശാഖ ശ്രീമതി പത്മാവതി പിഷാരസ്യാരെയും ശ്രീമതി ശ്രീദേവി പിഷാരസ്യാരെയും അവരുടെ 80-ാം ജന്മദിനത്തിൽ ആദരിച്ചു. ശ്രീ ഗോപിനാഥ് പി ജി, ശ്രീ എം പി ഹരിദാസ് എന്നിവർ ഷാളും ഉപഹാരവും നൽകി.

അടുത്ത രണ്ട് വർഷത്തേക്ക് നിലവിലുള്ള ഭാരവാഹികളെ നിലനിർത്താൻ ശാഖാ അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു. രണ്ടാം രക്ഷാധികാരിയായി ശ്രീമതി പദ്മാവതി പിഷാരസ്യാരെ ഉൾപ്പെടുത്തി.

ഭാരവാഹികൾ:
1. രക്ഷാധികാരി -ശ്രീദേവി പിഷാരസ്യാർ
2. രക്ഷാധികാരി – ശ്രീമതി പത്മാവതി പിഷാരസ്യാർ.
3. പ്രസിഡൻ്റ് -ജെ. സി.പിഷാരടി
4. വൈസ് പ്രസിഡൻ്റ് പി.പി.മുരളീധരൻ.
5. സെക്രട്ടറി -എം. ദേവദാസൻ.
6. ജോ.സെക്രട്ടറി രഘുനാഥൻ സി.ജി.
7. ട്രഷറർ പി.പി.അനൂപ്

എക്സിക്യൂട്ടീവ് അംഗങ്ങൾ:
8. കെ.ജി.രാധാകൃഷ്ണൻ.
9. ഉണ്ണികൃഷ്ണൻ. N
10. അംബിക സേതുമാധവൻ.
11. സത്യഭാമ.
12. ശ്രീകാന്ത് ആർ.എസ്.
13. രമാദേവി പിഷാരസ്യാർ.
14. ഋഷികേശ പിഷാരടി.
15. ഹേമ എൻ.എസ്.
16. രമാദേവി.
17. എം എൻ പിഷാരടി.

ചായക്കും ലഘുഭക്ഷണത്തിനുമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. വിവിധ ഇനങ്ങൾ അവതരിപ്പിച്ച അംഗങ്ങൾ താഴെ പറയുന്നവരാണ്.

കീബോർഡ് – ഹർഷിത വിഷ്ണു.
സംസ്കൃത ഗാനം – സംവൃത.
ഡ്യുയറ്റ് ഫിലിം സോങ് – മയൂഖയും മാളവികയും.
ഭക്തിഗാനം – ഹേമ എൻ.എസ്.
അക്ഷരശ്ലോകവും കവിതയും :  പാരായണം- പത്മാവതി പിഷാരസ്യാർ. ശ്ലോകം – സത്യഭാമ.
ശാസ്ത്രീയ നൃത്തം – പൗർണമി നാരായണൻ.
ചലച്ചിത്ര ഗാന നൃത്തം – ഗായത്രി ഗിരീഷ്.
ഭക്തിഗാനങ്ങൾ (സോളോ) – ശ്രീകാന്ത് ആർ എസ്, സുധീന്ദ്രൻ.
ചലച്ചിത്രഗാന ഡ്യുയറ്റ് – ഹേമ എൻ.എസ്. സുധീന്ദ്രകുമാർ.

ഉച്ചയ്ക്ക് 2ന് സദ്യയ്ക്ക് ശേഷം താഴെ പറയുന്ന പരിപാടികളോടെ സാംസ്കാരിക പരിപാടികൾ തുടർന്നു.

ശ്രീ പി ജി ഗോപിനാഥിൻ്റെ മാജിക് ഷോ, സ്പൂൺ വിത്ത് ലെമൺ റേസ് (കുട്ടികൾ – മാളവിക, പ്രണവ്, സംവൃത, മയൂഖ, സ്ത്രീകൾ – ശ്രീമതി ആശ, ശ്രീമതി ഗായത്രി ഗിരീഷ്, ശ്രീമതി പൗർണമി നാരായണൻ, ശ്രീമതി സത്യഭാമ).

നീഡിൽ ത്രെഡിംഗ് (സംവൃത, മാളവിക, പ്രണവ്, മയൂഖ), സുന്ദരി പൊട്ടുതോട്ടൽ (കുട്ടികൾ – മാളവിക, മയൂഖ, പ്രണവ്, സംവൃത), (പുരുഷന്മാർ – ശ്രീ സുധീന്ദ്രകുമാർ, ശ്രീ പി പി അനൂപ്, ശ്രീ സത്യാനന്ദൻ, ശ്രീ പി ജി ഗോപിനാഥ്), മ്യൂസിക്കൽ ചെയർ (സംവൃത, മാളവിക, പ്രണവ്, മയൂഖ).

പരിപാടികളുടെ അവസാന ഇനം ക്വിസ് മാസ്റ്റർ ശ്രീ എം പി ഹരിദാസിൻ്റെ പൊതുവിജ്ഞാന ക്വിസ് ആയിരുന്നു.

ദിനാചരണ പരിപാടികളുടെ സമാപനമായ് ശ്രീ ജഗദീഷ് പിഷാരടി നന്ദി പറഞ്ഞു.

Click on the link below to view photos of the event.

https://samajamphotogallery.blogspot.com/2024/10/2024_8.html

1+

നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്, 02-10-2024 ബുധനാഴ്ച്ച വളർക്കാവ് ദേവീക്ഷേത്ര ദേവസ്വത്തിന്റെ സഹകരണത്തോടെ ക്ഷേത്രം ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു. സമാജം.

ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാറിന്റെ സ്വാഗതത്തിന് ശേഷം തൃശൂർ കോർപ്പറേഷൻ വളർക്കാവ് കൗൺസിലർ ശ്രീ സുനിൽരാജ് ക്യാമ്പ് ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. തൃശൂർ ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി, സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ ഡോ. കൃഷ്ണൻ കെ പിഷാരോടി തുടങ്ങിവർ ആശംസകൾ നേർന്നു.

ക്യാമ്പിൽ സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഡോക്ടർ പ്രിൻസ് ഈപ്പൻസ് ആക്സിസ് ഐ ഹോസ്പിറ്റൽ, വൈദ്യരത്നം ഔഷധ ശാല, തൈക്കാട്ടുശ്ശേരി, ജീവ സ്പെഷ്യാലിറ്റി ലാബ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുത്തു. പങ്കെടുത്ത ഡോക്ടർമാർ ഡോ. കൃഷ്ണൻ കെ പിഷാരോടി, ഡോക്ടർ പ്രവീൺ ശ്രീകുമാർ, ഡോക്ടർ ജോയൽ, ഡോക്ടർ ടിയ ( ഡോക്ടർ പ്രിൻസ് ഈപ്പൻസ് ആക്സിസ് ഐ ഹോസ്പിറ്റൽ)ഡോക്ടർ അർജുൻ പിഷാരോടി, ഡോക്ടർ സംഗീത അർജുൻ, ഡോക്ടർ എം. പി നാരായണൻ, ഡോക്ടർ ഷേണിയ വർമ്മ, ഡോക്ടർ പ്രമോദ് വർമ്മ, ഡോക്ടർ എ. ആർ ദീപ.

കെ പി ഹരികൃഷ്ണൻ, സുരേഷ് പിഷാരോടി, എ പി ജയദേവൻ, ഗോപി പിഷാരോടി, രഘു കോലഴി, മോഹനൻ, പ്രഭാഗോപി, രാജലക്ഷ്മി രഘു നന്ദനൻ, ശ്രീധരൻ, രവികുമാർ പിഷാരോടി, അനിത ഹരികൃഷ്ണൻ, പ്രമീള, ഉഷ ചന്ദ്രൻ, പി ഗോപി, ആർ. പി രഘുനന്ദനൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ജനറൽ മെഡിസിൻ, നേത്ര രോഗം, പ്രമേഹം, പൽമനോളജി, കാർഡിയോളജി, ന്യൂറോളജി, സ്കിൻ, പീഡിയാട്റിക്സ്, ആയുർവ്വേദം തുടങ്ങി എല്ലാ വിഭാഗങ്ങളിലുമായി പരിശോധനക്ക് ധാരാളം രോഗികൾ പങ്കെടുത്തു.

കൊടകര ശാഖയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ സി പി രാമചന്ദ്രൻ പങ്കെടുത്തു.

മൂന്ന് മണിയോളം നീണ്ടു നിന്ന ക്യാമ്പ് ശാഖ സെക്രട്ടറി ശ്രീ എ. പി ജയദേവൻ ഏവർക്കും നന്ദി പറഞ്ഞതോടെ അവസാനിച്ചു.

To view more pictures of the event in gallery, pl click on the link below.

https://samajamphotogallery.blogspot.com/2024/10/2024.html

0

പാലക്കാട് ശാഖ 2024 സെപ്റ്റംബർ യോഗം

ശാഖയുടെ സെപ്റ്റംബർ യോഗം 22-09-24ന്  ശ്രീമതി സതി രാമചന്ദ്രന്റെയും ശ്രീ A  രാമചന്ദ്രന്റെയും ഭവനം, രാഗേശ്വരിയിൽ വച്ച് നടത്തി. അഡ്വ. S M ഉണ്ണികൃഷ്ണന്റെ  ഈശ്വര പ്രാർത്ഥനക്ക്  ശേഷം ഗൃഹനാഥൻ ശ്രീ A  രാമചന്ദ്രൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും സ്വാഗതം അരുളി. പുരാണ പാരായണം പരിപാടിയിൽ ഗൃഹനാഥ സതീ രാമചന്ദ്രന്റെ നേതൃത്വത്തിൽ നാരായണീയ പാരായണം ഭംഗിയായി നടന്നു. സമുദായത്തിൽ നിന്നും നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.  പ്രസിഡണ്ട്  ശ്രീ   ഏ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ യോഗത്തിൽ ഏവരെയും അഭിസംബോധന ചെയ്ത സംസാരിച്ചു. 29 -09-24നു  തൃശ്ശൂരിൽ വച്ച് നടത്താനിരിക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാന പരിപാടിയിൽ പാലക്കാട് ശാഖയിൽ നിന്നുള്ള…

"പാലക്കാട് ശാഖ 2024 സെപ്റ്റംബർ യോഗം"

മുംബൈ ശാഖ 444മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 444മത് ഭരണസമിതി യോഗം വീഡിയോ കോൺഫറസിലൂടെ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ 28-09-24 നു 10 AMനു കൂടി. കന്നിമാസത്തിലെ ആയില്യം കണക്കിലെടുത്ത് ശ്രീമതി സന്ധ്യ രമേഷ് പിഷാരോടി ആലപിച്ച ഒരു നാഗരാജ സ്തുതിയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കാലം കൂടിയ സ്ഥിര നിക്ഷേപങ്ങൾ പുതുക്കിയതായും ശാഖയുടെ ഓഡിറ്റ് റിപ്പോർട്ട് CA ഇതിനകം ഇൻകം ടാക്സ് പോർട്ടലിൽ ഫയൽ ചെയ്തതായും ഖജാൻജി അറിയിച്ചു. ഒന്ന്-രണ്ട് പാദങ്ങളിലെ തുളസീദളം വരിസംഖ്യ, പരസ്യ വരുമാനം എന്നിവ ഉടൻ കേന്ദ്രത്തിലേക്ക് അയക്കുവാൻ യോഗം ഖജാൻജിയെ ചുമതലപ്പെടുത്തി. വാർഷികാഘോഷങ്ങളുടെ…

"മുംബൈ ശാഖ 444മത് ഭരണസമിതി യോഗം"

കോങ്ങാട് ശാഖ 2024 വാർഷികവും ഓണാഘോഷവും

ശാഖയുടെ വാർഷികവും ഓണാഘോഷവും 22-09-24നു    ശാഖാ മന്ദിരത്തിൽ വച്ച് രാവിലെ 8:30ന് സമാജം  രക്ഷാധികാരി ശ്രീ കെ പി ഗോപാല പിഷാരോടി പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. ശ്രീഹരി, സംഗീത എന്നിവർ ചേർന്ന്  മനോഹരമായ പൂക്കളം ഒരുക്കി. അംഗങ്ങളുടെ രജിസ്ട്രേഷനു  ശേഷം ശ്രീ  കെ പി രാമചന്ദ്രൻ പിഷാരോടി, ടി പി കൃഷ്ണ പിഷാരോടി എന്നിവർ ദീപം കൊളുത്തിക്കൊണ്ട് ഉദ്‌ഘാടനം നടത്തി. ആര്യ, അമേയ എന്നീ കുട്ടികൾ  പ്രാർത്ഥന ചൊല്ലി. ശ്രീ  കെ പി രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു.  ഇത് 38 മത്തെ ശാഖാ വാർഷികം ആണെന്നറിയിച്ചു കൊണ്ട്,  ഇതു വരെയുള്ള ശാഖാ പ്രവർത്തനത്തെക്കുറിച്ച് ഒരു ചെറിയ വിലയിരുത്തൽ നടത്തി. തുടർന്ന് ശ്രീ കെ പി ഗോപാല…

"കോങ്ങാട് ശാഖ 2024 വാർഷികവും ഓണാഘോഷവും"

എറണാകുളം ശാഖ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും

ശാഖയുടെ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും 22-09-24 രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചേരാനല്ലൂർ NSS ഹാളിൽ വച്ച് നടന്നു. ശാഖാംഗങ്ങൾ ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. മുതിർന്ന  ശാഖാംഗമായ ശ്രീമതി ബേബി രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമായി. ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടുകൂടി യോഗം ആരംഭിച്ചു. കഴിഞ്ഞമാസ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ എല്ലാവർക്കും അനുശോചനം രേഖപ്പെടുത്തി. ഓണത്തെ ആസ്പദമാക്കി കുട്ടികൾക്കായുള്ള ചിത്ര രചന നടത്തി. ചിത്ര രചനയിൽ മുതിർന്ന വിഭാഗം കുട്ടികളിൽ അനയ സുധീറും ചെറിയ കുട്ടികളുടെ വിഭാഗത്തിൽ ശ്രീനന്ദിനി മനോജും ഒന്നാം സ്ഥാനം നേടി. വൈസ് പ്രസിഡണ്ട്  അഡ്വ. അനിത രവീന്ദ്രൻ യോഗത്തിൽ എത്തിച്ചേർന്ന…

"എറണാകുളം ശാഖ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും"

ശാഖയുടെ ഓണാഘോഷവും വാർഷിക പൊതുയോഗവും ശാഖയുടെ അവാർഡ് വിതരണവും 2024 സെപ്റ്റംബർ 22ന് ആറ്റൂരിൽ ഉള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു.

രാവിലെ നടന്ന ശാഖാ പ്രസിഡണ്ടിന്റെ   പതാക ഉയർത്തലോടുകൂടി ആരംഭിച്ച പരിപാടികളിൽ മാലകെട്ട് മത്സരവും, തിരുവാതിരകളിയും, കുട്ടികളുടെ കലാപരിപാടിയും പ്രസിദ്ധ കഥകളി കലാകാരനായ ലക്ഷ്മണൻ നമ്പൂതിരിയുടെ കഥകളി പദവും അതിനുശേഷം ക്വിസ് മാസ്റ്റർ ശ്രീ ലക്ഷ്മണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്വിസ് പ്രോഗ്രാമും  നടന്നു. ശേഷം ഓണസദ്യയായിരുന്നു. മാലകെട്ട് മത്സരത്തിൽ ആറു പേർ പങ്കെടുക്കുകയും  പത്മിനി ഗോപിനാഥ്, പ്രസന്ന  ബാലചന്ദ്രൻ എന്നിവർ ഫസ്റ്റ്  പങ്കിട്ടു. സെക്കൻഡ് ശ്രീദേവി ജയൻ നേടി. മാലകെട്ട് മത്സരത്തിൽ പങ്കെടുത്തവർക്ക് (ഷീബ ജയൻ,  ഗോപിനാഥൻ, സന്തോഷ്) പ്രോത്സാഹന സമ്മാനം നൽകി. തുടർന്ന് നടന്ന തിരുവാതിരകളിയിൽ ഷീബ ജയൻ, പത്മിനി ഗോപിനാഥൻ, മായാ രവി, ജീന നാരായണൻ, പ്രസീത  ലക്ഷ്മണൻ, അഖില എന്നിവർ പങ്കെടുത്തു. തുടർന്ന് അഖിലയുടെ ഡാൻസും പത്മിനി ഗോപിനാഥ്, അതുൽകൃഷ്ണ, ഷീബ ജയൻ, അനുഷ്ക, എന്നിവരുടെ ഗാനങ്ങളും പ്രണവ് മുരളിയുടെ സംസ്കൃത ശ്ലോകവും ലക്ഷ്മണൻമാഷുടെ കഥകളി പദവും അരങ്ങിനെ രസിപ്പിച്ചു.

തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ 5 ടീമുകൾ പങ്കെടുത്തു. 1) തുളസി-ഗായത്രി 2) അഖില-അതുൽ കൃഷ്ണ 3)  മായാ രവി-പത്മിനി ഗോപിനാഥ് 4) ശ്രീശൈല-പ്രണവ് മുരളി 5 ) അനുഷ്ക-അനശ്വര എന്നിവർ പങ്കെടുക്കുകയും ഒന്നാം സമ്മാനം അഖില-അതുൽ കൃഷ്ണ, രണ്ടാം സമ്മാനം തുളസി-ഗായത്രി എന്നിവരും  നേടി. പരിപാടികളിൽ പങ്കെടുത്തവർക്കു പ്രോത്സാഹന സമ്മാനം നൽകി. സദസ്സിൽ ഉണ്ടായിരുന്നവരെ പങ്കെടുപ്പിച്ചു നടത്തിയ സർപ്രൈസ് ഗിഫ്റ്റ് പരിപാടിയിൽ സമ്മാനം ലതാ രാജന് ലഭിച്ചു. കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം സാവിത്രി പിഷാരസ്യാർക്കും, രണ്ടാം സമ്മാനം അമ്മിണിക്കുട്ടി പിഷാരസ്യാർക്കും മൂന്നാം സമ്മാനം പ്രസാദ് വെങ്ങാനല്ലൂർ എന്നിവർക്കും ലഭിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ ലക്ഷ്മണൻ, അദ്വൈത്, മായ,അർച്ചന, രമ, ഗാർഗി, രാജൻ, മുരളി, ആതിര, വിനോദ് എന്നിവർക്ക് ലഭിച്ചു. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ഫസ്റ്റ് സെറ്റ് സാരി ശ്രീ .എ .പി. രാജൻ, സെക്കൻഡ് ഡബിൾ ശ്രീ. പീതാംബരൻ, മൂന്നാം സമ്മാനം ക്ലോക്ക് വി. പി. ഗോപിനാഥൻ, പ്രോത്സാഹന സമ്മാനങ്ങൾ ശ്രീ എം പി സന്തോഷ്.

രണ്ടുമണിക്ക് ശാഖാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കേന്ദ്ര വൈസ് പ്രസിഡൻറ് കൃഷ്ണപുരത്ത് മുരളി അതിഥിയായി. അദ്ധ്യക്ഷൻ ശാഖയുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും വരുംകാല പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പറയുകയും ചെയ്തു. ശ്രീ മുരളിയുടെ മുഖ്യപ്രഭാഷണത്തിൽ സമാജത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. ശേഷം അദ്ദേഹത്തിൻറെ പ്രവർത്തനമണ്ഡലമായ ഓട്ടൻതുള്ളലിനെ കുറിച്ച് വിശദമായി സംസാരിക്കുകയും പ്രധാനപ്പെട്ട ഭാഗങ്ങൾ മകൾ ഹരി പ്രിയയുമൊത്ത് അവതരിപ്പിക്കുകയും ചെയ്തു. ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ SSLC അനശ്വര യു, Plius2 ഗായത്രി ജെ. പിഷാരടി എന്നിവർക്ക് മുഖ്യാതിഥി സമ്മാനിച്ചു. അവാർഡുകൾ സ്പോൺസർ ചെയ്യുന്നത് അച്ഛൻ രാമ പിഷാരടിയുടെ ഓർമ്മയ്ക്ക് ശ്രീഎൻ.പി. കൃഷ്ണനുണ്ണിയും ശ്രീ .എം. പി ഉണ്ണികൃഷ്ണൻ അമ്മമ്മ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയ്ക്കും ആണ്.

സെക്രട്ടറി കഴിഞ്ഞവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു,  ട്രഷറർ കണക്ക് അവതരിപ്പിച്ചു,  യോഗം അംഗീകരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരി- ശ്രീ .എ. പി . രാജൻ, പ്രസിഡണ്ട് – ശ്രീ .എം .പി .ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡണ്ട് – ശ്രീ .വി .പി. ഗോപിനാഥൻ, സെക്രട്ടറി – എം. പി. സന്തോഷ് , ജോ. സെക്രട്ടറി – ശ്രീ ജയൻ വി.പി., ട്രഷറർ – എ.പി .ഗീത. കമ്മിറ്റി അംഗങ്ങൾ: കൃഷ്ണനുണ്ണി ചേലക്കര ,പീതാംബരൻ ആറ്റൂർ, നാരായണൻ പഴയന്നൂർ, രവി ചെറുതുരുത്തി, പത്മിനി ഗോപിനാഥ് വെങ്ങാനല്ലൂർ, മഹിളാ വിംഗ് പ്രസിഡണ്ട് – പത്മിനി ഗോപിനാഥ്, സെക്രട്ടറി- ശ്രീശൈല മുരളി, ട്രഷറർ- മായാ സന്തോഷ്, അംഗങ്ങൾ : ജ്യോതി പ്രഭ, മായാ രവി, ശ്രീദേവി ഉണ്ണി, ശ്രീദേവി ജയൻ, ഷീബ ജയൻ, ശ്രീകലാദേവി എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്ശ്രീ. ഗോപിനാഥന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

Click on the link to view photos of the event.

https://samajamphotogallery.blogspot.com/2024/09/2024_63.html

0