എറണാകുളം ശാഖയുടെ 2025 ഏപ്രിൽ മാസയോഗം 13-04-2025നു 8 – PM-ന് ഓൺലൈൻ ആയി നടന്നു. സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസം നിര്യാതനായ ശാഖ അംഗം കുറുവട്ടൂർ പിഷാരത്ത് ശ്രീ കൃഷ്ണൻകുട്ടിക്കും, സമുദായത്തിൽ നിര്യാതരായവർക്കും മറ്റുള്ളവർക്കും അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ഏപ്രിൽ 16 – നു നടക്കുന്ന തുളസീദളം കല സാംസ്‌കാരിക സമിതിയുടെ പ്രവർത്തനോദ്ഘാടനത്തെക്കുറിച്ചു സംസാരിച്ചു. ശാഖ അംഗവും പ്രശസ്ത സിനിമ ആർട്ടിസ്റ്റുമായ ശ്രീ രമേശ് പിഷാരോടി ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ ശാഖയിൽ നിന്നും പരമാവധി കലാകാരന്മാർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. ശാഖയിൽ നിന്നും ഏകദേശം 45 – ഓളം കലാകാരന്മാരുടെ ലിസ്റ്റ് തയ്യാറാക്കി ശ്രീ കെ പി ഹരികൃഷ്ണന് കൈമാറിയിട്ടുണ്ട്. തുടർന്ന് സെക്രട്ടറി മാർച്ച് മാസത്തെ റിപ്പോർട്ട് വായിച്ചു പാസാക്കി. ശാഖ വാർഷികം മെയ് 11 ഞായറാഴ്ച ചേരാനെല്ലൂർ NSS കരയോഗം ഹാളിൽ വെച്ച് രാവിലെ 10 മണി മുതൽ സമുചിതമായി ആഘോഷിക്കുന്ന വിവരം ഏവരെയും അറിയിച്ചു. എല്ലാ അംഗങ്ങളും കുടുംബസമേതം ഈ വാർഷിക കുടുംബസംഗമത്തിൽ പങ്കു ചേർന്ന് വിജയിപ്പിക്കണമെന്ന് പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ വെച്ച് മെയ് 25 – നു നടക്കുന്ന കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കുന്നതിനായി ശാഖയിൽ നിന്നും ഒരു വാഹനം ക്രമീകരിക്കാമെന്നും, കൂടാതെ ശാഖയ്ക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന 30 മിനിറ്റ് സമയത്തിൽ എന്തെങ്കിലും പരിപാടി അവതരിപ്പിക്കാൻ അംഗങ്ങൾ ആരെങ്കിലും മുന്നോട്ടു വരണമെന്ന് താല്പര്യപ്പെട്ടു. ക്ഷേമനിധി നറുക്കെടുത്തതിന് ശേഷം കമ്മിറ്റി അംഗം ശ്രീ ജി രഘുനാഥിന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.

0

ശാഖയുടെ 25-ാമത് വാർഷിക പൊതുയോഗം 20-4-25 നു 3PMനു നമ്പൂതിരിസ് കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശോഭാ വിജയൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി സി.ജി. മോഹനൻ വാർഷിക പൊതു യോഗത്തിൽ എത്തിയ എല്ലാ അംഗങ്ങളെയും, ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ശ്രീ ഗിരീഷ് വാര്യർ (സമസ്ത കേരള വാര്യർ സമാജം ഖജാൻജി) എന്നിവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.

കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റ് പ്രമുഖ വ്യക്തികൾക്കും കൂടാതെ സമാജം അംഗം രാജേന്ദ്രകുമാർ ആനായത്ത് അവർകളുടെ അമ്മയുടെ നിര്യാണത്തിലും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യാതിഥി ശ്രീ ഗിരിഷ് വാര്യരും, ശാഖ ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിയിച്ച് ശാഖാ വാർഷികത്തിന് ഔപചാരികമായി തുടക്കം കുറിച്ചു. ശ്രീ ഗിരീഷ് വാര്യർ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ കുടൽ മാണിക്യം ക്ഷേത്രത്തിലെ കാരയ്മ കഴകത്തിൽ നേരിടുന്ന പ്രശനങ്ങൾക്ക് വാര്യർ സമാജം നടത്തുന്ന പോരാട്ടാങ്ങളെ പറ്റി വിശദമായി സംസാരിച്ചു. തുടർന്നുള ള പോരാട്ടങ്ങളിൽ പിഷാരോടി സമാജവും മറ്റ് കഴക പ്രവൃത്തി ചെയ്യുന്ന സമുദായങ്ങളും പങ്ക് ചേർന്ന് ഒരു കൂട്ടായ പോരാട്ടത്തിന് സമയമായിരിക്കുന്ന എന്ന് വ്യക്തമായി വെളിപ്പെടുത്തി .

അധികം താമസിയാതെ ഗുരുവായൂരിൽ കഴക പ്രവൃത്തി ചെയ്യുന്ന എല്ലാ സമുദായാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു യോഗം ചേരുവാനും, കൂട്ടായ്മയോടെ ചെയ്യേണ്ട തുടർ നടപടികളെപ്പറ്റി ആലോചിക്കുവാനും വേണ്ടി വാര്യർ സമാജം അതിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായി ഗിരിഷ് വാര്യർ യോഗത്തെ അഭി സംബോധന ചെയ്യവെ വെളിപ്പെടുത്തി. പിഷാരോടി സമാജവും അതിൽ മുഖ്യ പങ്കാളിയാകുമെന്ന് പ്രത്യാശിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ വർഷങ്ങളിൽ ശാഖയുടെ പ്രവർത്തനം നല്ല രീതിയിൽ നടത്തുവാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും ശാഖയുടെ ഭരണ സമിതിയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. കേന്ദ്ര വാർഷികം 2025 ശാഖയുടെ ആതിഥേയത്തിൽ നടത്തുമ്പോൾ എല്ലാ അംഗങ്ങളും , കുടുംബാംഗങ്ങളും, മറ്റ് ബന്ധുക്കളും യോഗത്തിന് നേരത്തെ വന്നു സഹക,രിക്കണമെന്ന് അഭ്യർത്ഥിച്ചു.

സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച 2024-25 ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗം ഐക്യകണ്ഠേന പാസ്സാക്കി. ഇൻ്റേണൽ ഓഡിറ്റ് ചെയ്ത് കിട്ടിയ 24-25 വർഷത്തെ വരവ്, ചിലവ് കണക്കുകൾ ട്രഷറർ കെ. പി. മോഹൻദാസ് അവരിപ്പിച്ചത് യോഗം അംഗീകരിച്ചു.

2025-26, 26-27 എന്നീ രണ്ട് വർഷത്തേക്കുള്ള പുതിയ ശാഖാ ഭാരവാഹികളെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരും വിവരങ്ങളും

1) പ്രസിഡണ്ട് – ശ്രീമതി മായാ സുന്ദരേശ്വരൻ
2) വൈസ് പ്രസിഡണ്ട് – വി.പി. രാധാകൃഷ്ണൻ
3) സെക്രട്ടറി – സി.ജി. മോഹനൻ.
4) ജോ: സെക്രെട്ടറി- മുരളി പിഷാരോടി.
5) ട്രഷറർ- കെ.പി. മോഹൻദാസ്.
കമ്മിറ്റി അംഗങ്ങൾ
1) അശോകൻ, കാട്ടൂർ
2) രാമചന്ദ്രൻ
3) മുകുന്ദൻ വി.പി
4) ലത സോമനാഥൻ
5) റാണി രാധാകൃഷ്ണൻ
6) രാജൻ പിഷാരോടി(Internal Auditior)

മുരളി ബാല ( ശാഖ കൾച്ചറൽ പ്രോഗ്രാം കൺവീനർ)

ശാഖ/ വനിതാ വിങ്ങ് ഭാരവാഹികൾ.
1) പ്രസിഡണ്ട്- പുഷ്പ മോഹൻ
2) വൈസ് പ്രസിഡണ്ട് – ശ്രീകുമാരി മോഹൻ’
3)സെക്രട്ടറി- ദേവി മുകുന്ദൻ
4) ജോ:സെക്രട്ടറി- ജയശ്രീ മധു.
കമ്മിറ്റി അംഗങ്ങൾ
1) ശോഭാ വിജയൻ
2) ചന്ദ്രിക ബാലകൃഷ്ണൻ
3) ശ്രീലത വേണുഗോപാൽ
4) പ്രമീളാ മുകുന്ദൻ
5) ഗിരിജാ മോഹൻദാസ്
6) പ്രിതാ ഉണ്ണികൃഷ്ണൻ
7) വത്സല രാജൻ

ശാഖാ പ്രതിനിധിസഭ അംഗങ്ങൾ.
1) പ്രസിഡണ്ട്- മായാ സുന്ദരേശ്വരൻ
2) സെക്രട്ടറി- സി.ജി. മോഹനൻ
3) മുകുന്ദൻ VP
4) രാജൻ പിഷാരോടി
5) മുരളി പിഷാരോടി
6) രാധാകൃഷ്ണൻ VP
7) മോഹൻദാസ് KP
8)പുഷ്പ മോഹൻ
9) ജയശ്രീ മുരളി പിഷാരോടി

തുടർന്ന് പ്രസിഡണ്ട് പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടത്തി, എല്ലാവരും കയ്യടികളോടെ പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്തു.

2025 മെയ് മാസം നടത്തുന്ന കേന്ദ്ര വാർഷികത്തിൻ്റെ ഇതുവരെ ചെയ്ത കാര്യങ്ങൾ സെക്രട്ടറി യോഗത്തെ അറിയിച്ചു. വാർഷിക നോട്ടീസ്സ്, സംഭാവന കൂപ്പൺ എന്നിവ നിലവിൽ പ്രവർത്തനത്തിൽ ഉള്ള 16 ശാഖകൾക്ക് അയച്ചു കൊടുത്തതായി സെക്രട്ടറി അറിയിച്ചു , പുറമെ വാർഷികത്തിൻ്റെ Book – Let ൻ്റെ പണികൾ നടന്നു വരികയാണെന്നും, അവ Advertisement കിട്ടുന്നതനുസരിച്ച് പൂർത്തികരിച്ച് കഴിയുന്ന വേഗത്തിൽ ശാഖകൾക്ക് എത്തിച്ചു കൊടുക്കുമെന്നും പറഞ്ഞു. കേന്ദ്ര വാർഷികത്തിന് ഇരിങ്ങാലക്കുട ശാഖ അവരിപ്പിക്കുന്ന കലാപരിപാടികളുടെ പ്രാക്ടിസ് നല്ല രീതിയിൽ നടന്ന് വരുന്നുണ്ടെന്ന് വനിത വിങ്ങ് കോർഡിനേറ്റർമാരായ ശ്രീമതി റാണി രാധാകൃഷ്ണനും, ശ്രീമതി പുഷ്പാ മോഹനും യോഗത്തെ അറിയിച്ചു. ശാഖകളുടെ കോർഡിനേറ്റർമാരുമായി ആശയവിനിമയം നടത്തി കലാപരിപാടികളുടെ സമയ ക്രമവും, മറ്റും നടപടി കാര്യങ്ങളും യഥാസമയം ശാഖകളെ അറിയിക്കുവാൻ വേണ്ടി റാണി രാധാകൃഷണൻ, മുരളി പിഷാരോടി , മുരളി ബാല എന്നിവരെ യോഗം ചുമതല പ്പെടുത്തി.
പരസ്പര സഹായ നിധി നടത്തി.
ശാഖാ വാർഷികത്തിന് വേണ്ട ഓഡിറ്റോറിയവും മറ്റ് സൗകര്യങ്ങളും ചെയ്ത് തന്ന നമ്പൂതിരിസ് കോളെജ് മാനേജ്മെൻ്റിനും , വാർഷികത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സ്നേഹപൂർവ്വം VP രാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.45 PM-ന് പര്യവസാനിച്ചു.

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

Click on the link below to view more photos

https://samajamphotogallery.blogspot.com/2025/04/2025_20.html

1+

ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം 20-04-2025നു കോടാലി എടയാറ്റ് ക്ഷേത്രം, ശ്രീ ധർമ്മ ശാസ്ത ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷങ്ങളിലെതുപോലെതന്നെ ഈ വർഷവും വാർഷിക പൊതുയോഗവും കുടുംബസംഗമവും വളരെ ഭംഗിയായി നടന്നു. കേന്ദ്രഭാരവാഹികളുടെയും ശാഖയിലെ മുതിർന്ന അംഗങ്ങളുടേയും സാന്നിധ്യവും വിവിധ കലാപരിപാടികളും സദസ്സിനെ വർണ്ണാഭമാക്കി.

രാവിലെ 9.30ന് നാരായണീയ പാരായണത്തോടെ വാർഷികം ആരംഭിച്ചു. ജയശ്രീ രാജന്റെ ഈശ്വര പ്രാർത്ഥനയോടെ പ്രസിഡണ്ട് ഉഷ ശ്രീധരൻ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച അറക്കൽ പിഷാരത്ത് A P നന്ദകുമാർ അടക്കമുള്ള സമാജം അംഗങ്ങൾക്കും, സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. കെ പി ശശി യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശാഖാ പ്രസിഡണ്ട് ആമുഖ പ്രസംഗം നിർവ്വഹിച്ചു. കേന്ദ്ര പ്രസിഡണ്ട് ഹരികൃഷ്ണ പിഷാരടി ഭദ്രദീപം തെളിയിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. അടുത്തകാലത്ത് കഴകക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കേന്ദ്രത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും പ്രസിഡണ്ട് വിശദമായി സംസാരിച്ചു കൊടകര ശാഖ നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകതും ചെയ്തു.

ശാഖയുടെ അഭിമാനങ്ങളായ റേഡിയേഷൻ വിഷയങ്ങളിൽ ലേഖനങ്ങൾ തുടരുന്ന ഡോ. എം പി. രാജൻ, ജനകീയനായ കൃഷി ഓഫീസർ എം. പി. ഉണ്ണികൃഷ്ണൻ എന്നിവരെ ശാഖയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഭാവഗായകൻ ജയചന്ദ്രന്റെയും എം ടി വാസുദേവൻ നായരുടെയും സ്മരണാർത്ഥം നടത്തിയ ഗാനാലാപനം, കഥാകഥനം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനം മുഖ്യ അതിഥികൾ വിതരണം ചെയ്തു. രാജൻ സിത്താര മുഖ്യപ്രഭാഷണം നടത്തി. യുവജന കലാ സാംസ്കാരിക സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും, മറ്റു സമകാലീന വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ആശംസകൾ അർപ്പിച്ച ശാഖയിലെ മുതിർന്ന അംഗം ശ്രീധരൻ മാസ്റ്റർ ശാഖ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ശാഖ എപ്പോഴും ഒപ്പമുണ്ടാകണമെന്നും ഓർമിപ്പിച്ചു. ഒപ്പമുണ്ടാകണമെന്ന് ഓർമ്മിപ്പിച്ചതോടൊപ്പം പ്രായമായവർ മാത്രം താമസിക്കുന്നയിടങ്ങളിൽ അവശ്യ സമയങ്ങളിൽ അദ്ദേഹത്തെ നേരിട്ട് (09847296826) ബന്ധപ്പെടാമെന്നും ആവശ്യമായ സഹായം നൽകുമെന്നുമുള്ള വാഗ്ദാനം നൽകുകയും ചെയ്തു. ആശംസകൾ അർപ്പിച്ച കെ പി ഹരികൃഷ്ണൻ കൊടകര ശാഖ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും സമുദായത്തിലെ മരണാനന്തര ചടങ്ങുകൾ പഠിക്കാനായി കൊടകര ശാഖയിൽ നിന്ന് ആളുകൾ വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

സെക്രട്ടറി രമ്യാ രാധാകൃഷ്ണൻ അവതരിപ്പിച്ച സമഗ്രമായ വാർഷിക റിപ്പോർട്ടും ട്രഷറർ എം പി വിജയൻ അവതരിപ്പിച്ച വാർഷിക കണക്കുകളും പൊതുയോഗം ഐക്യകണ്ഠേന അംഗീകരിച്ചു. ഇന്റേണൽ ഓഡിറ്റർ അരുണിൻ്റെ അസാന്നിധ്യത്തിൽ ട്രഷറർ ഓഡിറ്റ് റിപ്പോർട്ട്അവതരിപ്പിക്കുകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിന് പരിശ്രമിക്കുന്നത് തുടരണമെന്ന നിർദ്ദേശവും നൽകി. തുളസീദളം PE&WS തുടങ്ങിയുടെ കേന്ദ്രഹവിഹിതം വർദ്ധിച്ചതിനാൽ ശാഖാ തലത്തിൽ വാർഷിക വരിസംഖ്യ കൂട്ടണമെന്ന് ട്രഷറർ യോഗത്തെ അറിയിച്ചു. അംഗങ്ങൾ പരസ്പരം ചർച്ച ചെയ്യുകയും അതിൻറെ അടിസ്ഥാനത്തിൽ എല്ലാ വിധത്തിലുള്ള വരിസംഖ്യകളും അടക്കം പ്രതിവർഷം ഒരു കുടുംബത്തിന് Rs.1,000 എന്ന് നിശ്ചയിക്കുകയും ആയത് ഗഡുക്കളായോ ഒറ്റത്തവണയായോ നൽകി സഹകരിക്കുന്നതിനും തീരുമാനിച്ച് പൊതുയോഗം അംഗീകരിച്ചു.

എം പി രാജൻ, എം,പി ഉണ്ണികൃഷ്ണൻ എന്നിവർ ആദരവിന് നന്ദി പറയുകയും അതോടൊപ്പം അവരുടെ പ്രവർത്തന മേഖലയെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാരി കൃഷ്ണൻ്റെ നന്ദിയോടെ 12.30 പൊതുയോഗം അവസാനിച്ചു.

പിന്നീട് നടന്ന കലാവിരുന്നിനെ സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. വളരെ നല്ല പങ്കാളിത്തത്തോടെ പ്രായഭേദമന്യേ അംഗങ്ങൾ കലാപരിപാടികളിൽ പങ്കെടുത്തു. നാടകം , പാട്ട്, നൃത്തം, കവിത, അഷ്ടപദി തുടങ്ങിയ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മറ്റു ശാഖകളിൽനിന്ന് എത്തിയവരും കൊടകര ശാഖ അംഗങ്ങളും ചേർന്ന് പാടിയ വഞ്ചിപ്പാട്ട് ഏറെ ഹൃദ്യമായിരുന്നു. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് പ്രസിഡണ്ട് പാരിതോഷികം നൽകി. സമ്മാനങ്ങൾ സ്പോൺസർ ചെയ്ത രമ രാംകുമാർ കുടുംബത്തിന് പ്രത്യേകം നന്ദി അറിയിച്ചു.
കലാപരിപാടികൾ അവതരിപ്പിച്ചവർ:

നാരായണീയം

1. പ്രസന്ന ബാലൻ
2. കമലം എം പി
3. ശ്രീലത വിജയൻ
4. അമ്പിളി ശശി
5. ജയശ്രീ രാജൻ
6. വത്സല വിജയൻ
7. സുശീല രവീന്ദ്രൻ
8. യശോദ ഗോപി
9. രമ രാകുമാർ
10. മാധുരി മോഹനൻ
11. പുഷ്പ ഗിരിജൻ
12. സുഭദ്ര ടി പി
13. ഇന്ദിര സുധാകരൻ

തിരുവാതിര
1. വത്സല അരവിന്ദാക്ഷൻ
2. വത്സല വിജയൻ
3. ജയശ്രീ രാജൻ
4.കൃഷ്ണകുമാരി കൃഷ്ണൻ
5. അഞ്ജലി രാമചന്ദ്രൻ
6. ശാന്ത ഹരിഹരൻ
7. ബിന്ദു രാമനാഥൻ
8. ഗീത രാമചന്ദ്രൻ
9. പ്രസീദ കൃഷ്ണകുമാർ
10. രമ്യ രാധാകൃഷ്ണൻ
11. ശ്രീജ രാജീവ്
12. കീർത്തി ഉണ്ണികൃഷ്ണൻ

നാടകം
1. രാജൻ സിതാര
2. മോഹനൻ കെ പി
3. ഉണ്ണികൃഷ്ണൻ കെ പി
4. പ്രസന്നൻ ടി പി
5. രാമചന്ദ്രൻ ടി പി
6. ശാന്ത ഹരിഹരൻ
7. ബിന്ദു രാമനാഥൻ
8. രമ്യ രാധാകൃഷ്ണൻ

ഗാനങ്ങൾ
1. കൃഷ്ണകുമാർ എ പി
2. സുനിൽ എസ്
3. അങ്കിത രാജു
4. രമ രാംകുമാർ
5. ശ്രീലത വിജയൻ
6. അഭിനന്ദ
7. ആദിഷ്
8.അനിഘ
9. സന്തോഷ്‌
10.ഗോപികൃഷ്ണൻ
11. വൈശാഖ്
12. അക്ഷജ്
13. സീത നാരായണൻ
14 . പ്രസന്നൻ ടി പി

കഥ
1. അഥർവ് ഉണ്ണികൃഷ്ണൻ

കവിത
1. സത്യഭാമ വിശ്വനാഥൻ
2. സുശീല രവീന്ദ്രൻ
3. നവോമിക

അഷ്ടപദി

1. രമ രാംകുമാർ

നൃത്തങ്ങൾ
1. കൃഷ്ണ പി ആർ
2. ലക്ഷ്മി പി ആർ
3. നവനീത രാമചന്ദ്രൻ
4. കാർത്തിക ഗിരീഷ്

കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനു ശേഷം 4 മണിക്ക് പരിഞ്ഞു.

വാർഷികത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

https://samajamphotogallery.blogspot.com/2025/04/2025.html

0

പാലക്കാട് ശാഖ 2025 ഏപ്രിൽ മാസ യോഗം

പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 20-04-25ന് 11AMനു ഓൺലൈനായി നടത്തി. സെക്രട്ടറി ഈശ്വര പ്രാർത്ഥന ചൊല്ലി യോഗത്തിന് സന്നിഹിതരായിരുന്ന ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ എ പി സതീഷ് കുമാർ പ്രധാനമായും 27-04-25ന് നടത്താനിരിക്കുന്ന പ്രതിനിധി സഭാ യോഗത്തെക്കുറിച്ചും അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന വാർഷികത്തെക്കുറിച്ചും ശാഖയിൽ നിന്നും രണ്ടു പ്രോഗ്രാമുകൾ അവതരിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും പറഞ്ഞു. സെക്രട്ടറി ശാഖാ പ്രവർത്തനം വിവരിച്ചു. പ്രതിനിധി സഭാ യോഗത്തിൽ പങ്കെടുക്കുവാൻ ശാഖ യാത്രാ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന വിവരവും യോഗത്തെ അറിയിച്ചു. എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. ജൂൺ ജൂലൈ…

"പാലക്കാട് ശാഖ 2025 ഏപ്രിൽ മാസ യോഗം"

തൃശൂർ ശാഖയുടെ ഏപ്രിൽ മാസ യോഗം 16-04-25ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ രവികുമാർ പിഷാരടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. നാരായണീയം പതിനൊന്നാം ശതകം ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ജയ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് ചൊല്ലി. ഇക്കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ എ. പി ജയദേവൻ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഏപ്രിൽ 16 ന് നടന്ന തുളസീദളം കലാ സാംസ്ക്കാരിക സമിതിയുടെ പ്രവർത്തനോൽഘാടനം ഗംഭീരമായി എന്ന് അഭിപ്രായപ്പെട്ടു. അടുത്ത ആഴ്ച്ച നടക്കുന്ന കേന്ദ്ര പ്രതിനിധി സഭാ യോഗത്തിൽ നമ്മുടെ എല്ലാ പ്രതിനിധികളും പങ്കെടുക്കണം. അത് പോലെ മേയ് 25 ന് ഇരിഞ്ഞാലക്കുടയിൽ നടക്കുന്ന കേന്ദ്ര വാർഷികത്തിലും നമ്മൾ സജീവമായി പങ്കെടുക്കണം. വാർഷിത്തിന്റെ റസീറ്റ് പുസ്തകങ്ങൾ ഇനിയും എടുക്കാത്തവർ എടുക്കണം എന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് സെക്രട്ടറി റിപ്പോർട്ടും ട്രഷറർ ശ്രീ രഘുനന്ദനൻ കണക്കും വായിച്ചത് കയ്യടികളോടെ പാസ്സാക്കി.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടി തുളസീദളം കലാസാംസ്കാരിക സമിതിയുടെ പ്രവർത്തനോൽഘാടനം നമ്മുടെയെല്ലാം പ്രതീക്ഷകൾക്കപ്പുറം വൻ വിജയമായി എന്നറിയിച്ചു. പ്രോഗ്രാമിന്റെ ആദ്യ ഭാഗമായി വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകളെ സ്വീകരിച്ച് പരിചയപ്പെടുത്തുന്ന ചടങ്ങ് വളരെ ശ്രദ്ധേയമായി. 41 പ്രതിഭകളെ എല്ലാവരുടെയും ശ്രദ്ധയിൽ എത്തിച്ചു. തുടർന്ന് ശ്രീ രമേഷ് പിഷാരടി നിർവഹിച്ച പ്രവർത്തനോൽഘാടനവും പ്രഭാഷണവും മുഖാമുഖ സംവാദവുമെല്ലാം നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. ഇനിയുള്ള ഭാവിപ്രവർത്തനങ്ങളിൽ കൂടുതൽ അംഗങ്ങളെ ചേർക്കേണ്ടതുണ്ട്. ഇപ്പോൾ തൃശൂർ ശാഖയിൽ നിന്നാണ് കൂടുതൽ പേർ അംഗത്വമെടുത്തിട്ടുള്ളത്. എല്ലാ ശാഖകളിൽ നിന്നും പരമാവധി കലാകാരന്മാരെയും കലാകാരികളെയും ചേർക്കണം. പ്രോഗ്രാം നടത്തിപ്പിന് വേണ്ടി ഡോക്ടർ മധു, ഡോക്ടർ രാജീവ്‌, വി പി ബാലകൃഷ്ണന്റെ കുടുംബം, മുംബൈയിൽ നിന്ന് നാരായണ പിഷാരടി എന്നിവർ നല്ല തുകകൾ സംഭാവന തന്ന വിവരവും ശ്രീ രാമചന്ദ്ര പിഷാരോടി സദസ്സിനെ അറിയിച്ചു. അതോടൊപ്പം അന്നത്തെ പ്രോഗ്രാമിന്റെ വരവ് ചെലവ് കണക്കുകളും വായിച്ചു.

തുളസീദളം കലാസാംസ്‌ക്കാരിക സമിതിയുടെ അടുത്ത പ്രോഗ്രാം കോങ്ങാട് വെച്ച് നടത്താൻ ശാഖ അഭ്യർത്ഥിച്ചിട്ടുണ്ട്. സമിതിയെ പറ്റിയുള്ള എല്ലാവരുടെയും പ്രതീക്ഷയും വിശ്വാസവുമാണ് ഇത് വ്യക്തമാക്കുന്നത്. തുടർന്ന് ഏപ്രിൽ 27 ന് സമാജം ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന പ്രതിനിധി സഭ യോഗത്തിൽ ശാഖ എല്ലാ പ്രതി നിധികളും പങ്കെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും പ്രതിനിധി സഭാ ലിസ്റ്റ് വായിക്കുകയും ചെയ്തു.മേയ് 25 ന് നടക്കുന്ന കേന്ദ്ര വാർഷികത്തിൽ എല്ലാവരും പങ്കെടുക്കണം. അത് പോലെ വാർഷികത്തിനു തൃശൂർ ശാഖ ഒരു തുക സംഭാവന കൊടുക്കേണ്ടത് ഉണ്ട്. എല്ലാവരും കൂപ്പണുകൾ എടുത്ത് സഹകരിക്കണം. ശാഖയുടെ ഈ മാസത്തെ യോഗം ശ്രീ ഗോവിന്ദ് പിഷാരടിയുടെ വസതിയിൽ വെച്ച് നടത്താനാണ് മുമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും പെട്ടെന്നുണ്ടായ ഒരു അസൗകര്യം നിമിത്തം ഈ മാസം നടത്താൻ ബുദ്ധമുട്ടുണ്ടെന്നും പകരം മേയ് മാസത്തെ യോഗം തന്റെ വീട്ടിൽ നടത്താമെന്നും അറിയിച്ചതിനാൽ ആണ് ഇന്ന് ശാഖയുടെ യോഗം ഇവിടെ വെച്ചു നടത്തേണ്ടിവന്നത് എന്നും ശ്രീ രാമചന്ദ്ര പിഷാരടി അറിയിച്ചു.

തുടർന്ന് സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഏപ്രിൽ 27ന്റെ പ്രതിനിധി സഭായോഗവും മേയ് 25 ന് ഇരിഞ്ഞാലക്കുടയിൽ വെച്ച് നടക്കുന്ന കേന്ദ്ര ഭരണസമിതി വാർഷികവും എല്ലാവരും. പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. കേന്ദ്ര വാർഷികത്തിനു ശാഖയിൽ നിന്നുള്ള കലാപരിപാടികൾ ഉണ്ടാകണമെന്നും ശ്രീ ഗോപകുമാർ അഭിപ്രായപ്പെട്ടു.

അടുത്ത മാസത്തെ യോഗം വാർഷിക പൊതുയോഗമായി മേയ് 18 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീ ജി ആർ ഗോവിന്ദ പിഷാരടിയുടെ ഭവനം കിഴക്കുമ്പാട്ടുകര രാഗസുധയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. എല്ലാവരും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.

അഡ്രസ്സ്

ശ്രീ ജി. ആർ പിഷാരടി (ഗോവിന്ദൻ പിഷാരടി),
രാഗസുധ, 1/79(1),പണമുക്കുമ്പിള്ളി ടെമ്പിൾ റോഡ്, കിഴക്കുമ്പാട്ടുകര. ഫോൺ 9961183447,04872330866

ക്ഷേമ നിധി നടത്തി. ജോയിന്റ് സെക്രട്ടറി ഡോക്ടർ നാരായണ പിഷാരടി നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.

നന്ദിയോടെ,
സെക്രട്ടറി

1+

പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും കെ. പി. അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും

പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും 2025 ഏപ്രിൽ 6നു കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് സമുചിതമായി ആഘോഷിച്ചു. ശ്രീ ദിലീപിൻ്റെ പ്രാർത്ഥനക്കുശേഷം ശ്രീ കെ. പി. പ്രഭാകരൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്‌തു. അന്നേ ദിവസം വരെ നമ്മേ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങൾക്കും വിശിഷ്‌ട വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തി. ശ്രീ ടി.പി. വാസുദേവ പിഷാരോടി യോഗം ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. പി.ബാലകൃഷ്ൻ തൻ്റെ ആമുഖ പ്രഭാഷണത്തിൽ മൺമറഞ്ഞ കെ. പി. രാമപിഷാരോടി, കെ.പി നാരായണപിഷാരോടി, കെ പി അച്യുത പിഷാരോടി എന്നിവരെ അനുസ്‌മരിച്ച് സംസാരിച്ചു. ശ്രീ കരിങ്ങനാട് ഉണ്ണികൃഷ്ണൻ മാസ്‌റ്റർ, ശ്രീ.ജി.പി. നാരായണൻകുട്ടി, ശ്രീമതി എ. പി. സരസ്വതി,…

"പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും കെ. പി. അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും"

ഗുരുവായൂർ ശാഖ വാർഷിക പൊതുയോഗം 2024-25

ഗുരുവായൂർ ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ 27-03-25നു 11 AMനു ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി. ശാഖാ സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കുമാരിമാർ സമീര, സഞ്ജന പ്രാർത്ഥനയോടെ ഭദ്രദീപം കൊളുത്തി യോഗം സമാരംഭിച്ചു. തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ ഭാഷണത്തിൽ കേന്ദ്ര പ്രസിഡണ്ട് സമാജ പ്രവർത്തനങ്ങൾ എപ്രകാരമാവണമെന്നും അതിന് സമാജാംഗങ്ങളുടെ കൂട്ടായ സഹകരണം വേണമെന്നും ഊന്നിപ്പറഞ്ഞു. പൊതുവെ സമാജ യോഗങ്ങളിലെ ഹാജർ നില കുറയുന്ന പ്രവണതക്ക് ഒരു മാറ്റം ആവശ്യമാണെന്നും കഴകരംഗത്ത് പുതുതായി ഉരുത്തിരിഞ്ഞ പ്രശ്നങ്ങളെപ്പറ്റിയും കേന്ദ്രത്തിന്റെ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങളെപ്പറ്റിയും സവിസ്തരം…

"ഗുരുവായൂർ ശാഖ വാർഷിക പൊതുയോഗം 2024-25"

കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഓൺലൈൻ ആയി 19-04-2025നു 10 AMനു പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ അച്ചുണ്ണി പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീമതി പുഷ്പ ഹരിദാസൻ പുരാണ പാരായണം നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവരെയും ശ്രീ ഗോവിന്ദൻ K P സ്വാഗതം ചെയ്തു.

09-03-2025നു കോങ്ങാട് യെശോദ മണ്ഡപത്തിൽ വെച്ച് അതിഗംഭീരമായി ഷഷ്ടിപൂർത്തി ആഘോഷിച്ച ശാഖാ ഉപാദ്ധ്യക്ഷൻ ശ്രീ എ പി ആനന്ദനെ അനുമോദിച്ചു. തുടർന്ന് പല്ലാവൂർ പിഷാരത്ത് ഇന്ദിര പിഷാരസ്യാരുടെയും മറ്റു സ്വസമുദായ അംഗങ്ങളുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരേതാത്മക്കളുടെ നിത്യ ശാന്തിക്കായി ഒരു മിനിട്ട് നേരത്തെ മൗനം ആചരിച്ചു.

പ്രസിഡണ്ട് തൻ്റെ ഉപക്രമ പ്രസംഗത്തിൽ 16-04നു തൃശൂരിൽ വെച്ച് നടന്ന തുളസീദളം കലാ സാംസ്കാരിക സമിതിയുടെ ഉത്‌ഘാടനത്തെ പറ്റി സംസാരിച്ചു. കോങ്ങാട് ശാഖയിൽ നിന്ന് അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ, പുറമെ ആദിത്യ കൃഷ്ണൻ, V. P. രാജേഷ്, സുധീപ് എന്നിവരും പങ്കെടുത്തുവെന്നും അറിയിച്ചു. 27-04നു നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് പോകുവാൻ ഉള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. 27-04നു  പത്തു മണിയോടെ യോഗ സ്ഥലത്ത് എത്തിച്ചേരാൻ തീരുമാനിച്ചു. 2024-25 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഉടൻ തയ്യാറാക്കി ശ്രീ എം പി ഹരിദാസിന് കൈമാറാൻ ശ്രീ ചന്ദ്രശേഖരൻ പിഷാരോടിയോട് നിർദ്ദേശിച്ചു.

കോങ്ങാട് ശാഖാ മന്ദിരത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ശ്രീ അനിൽ കൃഷ്ണൻ വിവരിച്ചു. കഴിഞ്ഞ യോഗത്തിൻ്റെ മിനുട്ട്സ് അംഗീകരിച്ചു. പുതിയതായി വരവ് ചിലവ് കണക്കുകൾ ഒന്നും ഇല്ല എന്ന് അറിയിച്ചു.

ശ്രീ K P രാമചന്ദ്ര പിഷാരടിയുടെ നന്ദി പ്രകടനത്തോടെ യോഗം പതിനൊന്നു മണിയോടെ സമാപിച്ചു.

1+

എറണാകുളം ശാഖയുടെ 2025 മാർച്ച് മാസ യോഗം 09-03-2025നു 3PMനു മട്ടാഞ്ചേരിയുള്ള ശ്രീ ടി പി പ്രഭാകര പിഷാരോടിയുടെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രിമതി ഉഷ പ്രഭാകരൻ ഭദ്രദീപം കൊളുത്തി. കുമാരി പാർവ്വണയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. നമ്മുടെ ശാഖ അംഗമായ സീനിയർ അഡ്വക്കേറ്റ് ശ്രീ കെ ജയകുമാറിന്റെ സഹോദരി പഴയന്നൂർ വടക്കൂട്ട് പിഷാരത്ത് രേണുക കരുണാകരൻ, കൂടാതെ കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവർ എന്നിവരെ സ്മരിച്ചുകൊണ്ട് ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. ശ്രിമതി ഉഷാ നാരായണന്റെ നാരായണീയ പാരായണത്തെ തുടർന്ന്, ഗൃഹനാഥൻ ശ്രീ ടി പി പ്രഭാകര പിഷാരോടി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷ പ്രസംഗത്തിൽ വനിതാ ദിന ആശംസകൾ നേർന്നു. മൗണ്ട് എവറസ്റ്റ് കീഴടക്കിയ വനിത വരെ നമ്മുടെ പിഷാരോടി സമുദായത്തിൽ ഉണ്ട്, എന്നുള്ളത് ഏറെ അഭിമാനകരമെന്ന് അഭിപ്രായപ്പെട്ടു. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഫെബ്രുവരി മാസ റിപ്പോർട്ട് വായിച്ചു പാസാക്കി. ഖജാൻജി ശ്രീ എം ഡി രാധാകൃഷ്ണൻ വരിസംഖ്യ കഴിവതും വേഗം നൽകണമെന്ന് ഏവരെയും ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു.

ഗൃഹനാഥൻ ഏവർക്കും തന്റെ കുടുംബത്തെ പരിചയപ്പെടുത്തി. വരുന്ന ആഴ്ചയിൽ തൃപ്പുണിത്തുറ ഭാഗത്തു ഗൃഹ സന്ദർശനം നടത്താൻ തീരുമാനിച്ചു. എത്രയും പെട്ടെന്ന് തന്നെ ശാഖ വാർഷികത്തിന് ഹാൾ ബുക്ക് ചെയ്യാൻ തീരുമാനിച്ചു. കൂടാതെ കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കുന്നതിനായി ശാഖയിൽ നിന്നും ഒരു വാഹനം ഒരുക്കുന്നത് നല്ലതായിരിക്കുമെന്നു പലരും അഭിപ്രായപ്പെട്ടു. ഒപ്പം കേന്ദ്ര വാർഷികത്തിൽ എന്തെങ്കിലും ഒരു പ്രോഗ്രാം ശാഖയുടേതായി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി ശാഖ യോഗങ്ങൾ ദൂര സ്ഥലങ്ങളിൽ ആയതിനാൽ, വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു. അതിനെക്കുറിച്ചു നടന്ന ചർച്ചയിൽ, ഇത്തരം സന്ദർഭങ്ങളിൽ ശാഖയിൽ നിന്നും യാത്ര ചിലവിന്റെ പകുതി എടുക്കാമെന്ന് യോഗത്തിൽ ഏവരും ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു. കുമാരി പാർവ്വണയുടെ ഗീത പാരായണം നടന്നു. തുടർന്ന് നടന്ന ക്ഷേമനിധി നടത്തി.

ശ്രീ ബാലചന്ദ്രന്റെ കൃതജ്ഞതയ്ക്കും ശേഷം, ഗ്രൂപ്പ് ഫോട്ടോയോടു കൂടി യോഗം പര്യവസാനിച്ചു.

1+

ചെന്നൈ ശാഖ 2025 മാർച്ച് മാസ യോഗം

ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം 30-03-2025 ഞായറാഴ്ച 3PMനു ശ്രീ ടി .പി. സുകുമാരന്റെ വസതിയിൽ വൈസ് പ്രസിഡണ്ട് ശ്രീമതി ഗീതാ ധനശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്നു. സുവിൻ സൂരജ് , ശിഖ സൂരജ്, ശ്രീമതി തങ്കം പിഷാരസ്യാർ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഫെബ്രുവരി മാസത്തിൽ അന്തരിച്ച ശാഖാ പ്രസിഡൻറ് രാംദാസ് രാമനെ അനുസ്മരിച്ചു കൊണ്ട് അനുശോചനം രേഖപ്പെടുത്തി. വളരെ കുറച്ചു കാലത്തിനുള്ളിൽ ശാഖാ പ്രവർത്തനങ്ങളിൽ താല്പര്യം കാണിക്കുകയും തുടർന്ന് ശാഖയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാൻ മുന്നോട്ട് വരികയും ചെയ്ത ആളായിരുന്നുവെന്നും സമാജ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഏത് സമയത്തും നൽകിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും അംഗങ്ങൾ അനുസ്മരിച്ചു.  പിഷാരടി സമുദായത്തിലെ പ്രഗൽഭ ഭാഷാപണ്ഡിതരായിരുന്ന…

"ചെന്നൈ ശാഖ 2025 മാർച്ച് മാസ യോഗം"