കോങ്ങാട് ശാഖ 2021 ജനുവരി മാസ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ പുതുവത്സരത്തിലെ ആദ്യത്തെ യോഗം 2021 ജനുവരി 10 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. 20 പേർ പങ്കെടുത്തു. പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം സെക്രട്ടറി എല്ലാവർക്കും പുതുവത്സരാശംസകൾ നേരുകയും യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി ശാഖാ പ്രവർത്തനങ്ങളെ വിലയിരുത്തി. മെമ്പർഷിപ്പ് പ്രവർത്തനം 80 ശതമാനത്തോളം പൂർത്തിയായതായി അറിയിച്ചു. ഡയറക്ടറിയുടെ പണിയും അവസാന ഘട്ടത്തിലായതായി അറിയിച്ചു. റിപ്പോർട്ടും കണക്കും അംഗീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ശാഖയുടെ അവാർഡ് ദാനം അടുത്ത മാസം തന്നെ നടത്താൻ തീരുമാനിച്ചു. കേന്ദ്രത്തിലേക്കുള്ള മെമ്പർഷിപ്പ് വിഹിതം…

"കോങ്ങാട് ശാഖ 2021 ജനുവരി മാസ യോഗം"