പിഷാരോടി സമാജം മുംബൈ – 43മത് വാർഷിക പൊതുയോഗ നോട്ടീസ്

പിഷാരോടി സമാജം മുംബൈയുടെ 43മത്  വാർഷിക പൊതുയോഗം  27-07-2025, ഞായറാഴ്ച്ച 3.30 PMനു വസായ് വെസ്റ്റ്, BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് താഴെപ്പറയുന്ന കാര്യപരിപാടികളോടെ  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കാര്യപരിപാടികൾ 21-07-2024നു കൂടിയ 42മത് വാർഷിക പൊതുയോഗത്തിന്റെ മിനുട്സ് വായിച്ച് അംഗീകരിക്കൽ. 2024-25ലെ ഭരണസമിതിയുടെ പ്രവർത്തന റിപ്പോർട്ട് വായിച്ച് അംഗീകരിക്കൽ. 2024-25ലെ ഓഡിറ്റിന് വിധേയമായ കണക്കുകൾ വായിച്ച് അംഗീകരിക്കൽ. 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെർണൽ ഓഡിറ്ററെ തിരഞ്ഞെടുക്കൽ. 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റാറ്റ്യുട്ടറി ഓഡിറ്ററെ തിരഞ്ഞെടുക്കൽ. 2025-26, 2026-2027 സാമ്പത്തിക വർഷങ്ങളിലേക്കുള്ള കേന്ദ്ര നിയമാവലിഭാഗം 3 R (15) പ്രകാരമുള്ള   കേന്ദ്ര പ്രതിനിധി സംഭാംഗങ്ങളെ  തിരഞ്ഞെടുക്കൽ. 2025ലെ വാര്ഷികാഘോഷത്തെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കൽ.…

"പിഷാരോടി സമാജം മുംബൈ – 43മത് വാർഷിക പൊതുയോഗ നോട്ടീസ്"

മഞ്ചേരി ശാഖ 2025 ജൂൺ മാസത്തെ യോഗം

പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ജൂൺ മാസ യോഗം 15.6 .25 ന് വൈകുന്നേരം 3.30 ന് പെരിന്തൽമണ്ണ പുത്തൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെ ഭവനത്തിൽ വച്ച് നടന്നു. ശക്തമായ മഴയത്തും 3.30 ന് തന്നെ യോഗനടപടികൾ ആരംഭിച്ചു. ഗൃഹനാഥ സുധ പിഷാരസ്യാർ ഭദ്രദീപം തെളിയിച്ചു. മാധവികുട്ടി പിഷാരസ്യാർ പ്രാർത്ഥനയും നാരായണീയ പാരായണവും നിർവ്വഹിച്ചു. ശാഖാമീറ്റിങ്ങ് ഇവിടെ നടത്താൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തികൊ ണ്ട് എത്തിചേർന്ന ഏവർക്കും ഗൃഹനാഥൻനാരായണ പിഷാരോടി സ്വഗതം പറഞ്ഞു. പ്രസിഡൻ്റിൻ്റെ അഭാവവും വൈസ് പ്രസിഡൻ്റ് എത്തിച്ചേരാൻ വൈകുമെന്ന് അറിയച്ചതു കൊണ്ട് മുതിർന്ന അംഗം കെ.പി. കരുണാകര പിഷാരടി അധ്യക്ഷത വഹിച്ചു. അനുശോചനം:- അപ്പം കളത്തിൽ നാരായണനുണ്ണി (മലപ്പുറം പൊടിയാട്ട് താമസിക്കുന്ന) യുടെ…

"മഞ്ചേരി ശാഖ 2025 ജൂൺ മാസത്തെ യോഗം"

പാലക്കാട് ശാഖ 2025 ജൂൺ മാസ യോഗം

പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം 22 /6/ 25 ഞായറാഴ്ച ശ്രീ എ പി ഉണ്ണി കൃഷ്ണ പിഷാരടിയുടെ വസതിയായ ഉഷസിൽ വച്ച് നടന്നു. രണ്ടുമാസത്തെ ഓൺലൈൻ മീറ്റിംഗ് നടത്തിയതിന് ശേഷം വീണ്ടും ഭവനത്തിൽ വച്ച് നടത്തിയ യോഗത്തിൽ 30 പരം അംഗങ്ങൾ പങ്കെടുത്തു. ശ്രീമതി ലേഖ വേണുഗോപാലിന്റെയും ശ്രീമതി രേഖ സുനിലിന്റെയും ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഏവരെയും സ്വാഗതം ചെയ്തു. നല്ല മഴയായിട്ടും മീറ്റിങ്ങിന് എത്തിച്ചേർന്ന ഏവർക്കും പ്രത്യേകം സന്തോഷം അറിയിക്കുന്നതായി പറഞ്ഞു. ശ്രീമതി ലേഖ വേണുഗോപാൽ നാരായണീയം ഭംഗിയായി ചൊല്ലി. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങളുടെയും മറ്റു സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും നിത്യശാന്തിക്കായി…

"പാലക്കാട് ശാഖ 2025 ജൂൺ മാസ യോഗം"

കോട്ടയം ശാഖ-2025 ജൂൺമാസത്തെ യോഗം

കോട്ടയം ശാഖയുടെ ജൂൺമാസത്തെ യോഗം 8.6.25 നു ഏറ്റുമാനൂർ ഗീത പിഷാരസ്യാരുടെ ഭവനമായ ശ്രീരാഗത്തു വെച്ചു നടന്നു. കൃഷ്ണദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം അനൂപ് രാമ പിഷാരടി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. A.P.അശോക് കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര വാർഷികതത്തിൽ പങ്കെടൂത്ത് കലാ പരിപാടികൾ അവതരിപ്പിച്ച ശാഖ അംഗങ്ങൾ ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിച്ചു. വാർഷികത്തിൽ പങ്കെടുക്കുവാനായി ഏർപാടാക്കിയ വണ്ടിയിൽ ശാഖയിൽ നിന്നും 14 അംഗങ്ങൾ പങ്കെടുത്തതായും അറിയിച്ചു. കേന്ദ്രത്തിൽ നിലവിൽ വന്ന പുതിയ ഭരണ സമിതിക്കു ശാഖയുടെ ആശംസകൾ യോഗം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ടും വാർഷികത്തിൽ പങ്കെടുത്തതിന്റെ വരവ് ചിലവ് കണക്കും യോഗം അംഗീകരിച്ചു. ശാഖയുടെ FD…

"കോട്ടയം ശാഖ-2025 ജൂൺമാസത്തെ യോഗം"

ഗുരുവായൂർ ശാഖ -2025 ജൂൺ മാസത്തെ യോഗം

പിഷാരടി സമാജം ഗുരുവായൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 15/06/2025 ഞയറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ശാഖ പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മി യുടെ വസതിയായ ശ്രീശൈലം, മമ്മിയൂരിൽ വച്ചു ശാഖാ പ്രസിഡണ്ടിൻെറ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി വേദിക സരീഷിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ ഒരുമാസക്കാലയളവിൽ അന്തരിച്ച ബന്ധുജനങ്ങൾക്കു വേണ്ടി മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മി തൻെറ അധ്യക്ഷ പ്രസംഗത്തിൽ സമാജത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള കാര്യങ്ങൾ ഊർജ്ജിതമാക്കണമെന്ന് പറഞ്ഞു. ഇരിഞ്ഞാലക്കുടയിൽ നടന്ന കേന്ദ്ര വാർഷികം വളരെ ഭംഗിയായി എന്ന് യോഗം വിലയിരുത്തി. കലാ പരിപാടികളെല്ലാം വളരെയധികം നന്നായിരുന്നു. സംഘാടകർക്ക് അഭിന്ദനങ്ങൾ രേഖപെടുത്തി. പിഷാരോടി സമാജത്തിന്റെ രാമായണമാസാചരണം കർക്കിടകം ഒന്നാം…

"ഗുരുവായൂർ ശാഖ -2025 ജൂൺ മാസത്തെ യോഗം"

കൊടകര ശാഖ-2025 ജൂൺ മാസത്തെ യോഗം

പിഷാരടി സമാജം കൊടകര ശാഖയുടെ ജൂൺ മാസത്തെ യോഗം 15 .6. 2025 നു വരന്തരപ്പള്ളി തൃക്കയിൽ പിഷാരത്ത് ടി ആർ ജയന്റെ ഭവനമായ ഭരതത്തിൽ വച്ച് നടന്നു. ഉച്ചതിരിഞ്ഞ് 3 മണിക്ക് ശ്രീമതി ബേബി വേണുഗോപാൽ മാധുരി മോഹനൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്ക് വേണ്ടി മൗനം ആചരിച്ചു. ഗൃഹനാഥൻ ടിആർ ജയൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസിഡൻറ് ശ്രീമതി ഉഷ ശ്രീധരൻ അധ്യക്ഷതവഹിച്ചു. മെയ് 25ന് ഇരിഞ്ഞാലക്കുടയിൽ നടന്ന കേന്ദ്ര വാർഷികത്തെക്കുറിച്ചു അദ്ധ്യക്ഷ വിശദമായി സംസാരിച്ചു.  അതിനുശേഷം സംസാരിച്ച കേന്ദ്ര വൈസ് പ്രസിഡൻറ് സി പി രാമചന്ദ്ര പിഷാരടി കേന്ദ്ര…

"കൊടകര ശാഖ-2025 ജൂൺ മാസത്തെ യോഗം"

തൃശൂർ ശാഖ – 2025 ജൂൺ മാസത്തെ യോഗം

തൃശൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 15/06/2025 ന് തൃശൂർ ഷൊർണ്ണൂർ റോഡിൽ ശ്രീമതി രത്നം ശ്രീകുമാറിന്റെ വസതി ചിത്രശാലയിൽ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി മീരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി എ പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 13>മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഡോക്ടർ പ്രവീൺ എല്ലാവർക്കും സ്വാഗതം പറഞ്ഞു.  അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞ എല്ലാവരുടെയും അതോടൊപ്പം കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ നമ്മുടെ ബന്ധുജനങ്ങളുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. പിഷാരടി സമാജത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തകരിൽ ഒരാളും വർഷാ…

"തൃശൂർ ശാഖ – 2025 ജൂൺ മാസത്തെ യോഗം"

മുംബൈ ശാഖ 451മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 451മത് ഭരണസമിതി യോഗം 22-06-2025നു ശ്രീ വി പി ശശിധരന്റെ താനെ വെസ്റ്റിലുള്ള വസതിയിൽ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ മാസ്റ്റർ ആദിത്യ പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഇക്കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾ, അഹമ്മദാബാദ് വിമാന ദുരന്തരത്തിൽ അന്തരിച്ചവർ എന്നിവർക്കായി അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി മുൻ യോഗ മിനുട്സ് വായിച്ചതും ഖജാൻജി ഒരു മാസത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചതും യോഗം അംഗീകരിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശാഖയിലേക്ക് സംഭാവന നല്കിയവർക്കും കേന്ദ്ര പെൻഷൻ ഫണ്ടിലേക്ക് സംഭാവന നല്കിയവർക്കും ഇൻകം ടാക്സ് എക്സംപ്‌ഷൻ സർട്ടിഫിക്കറ്റ് നൽകിയതായി ഖജാൻജി അറിയിച്ചു. മുംബൈ ശാഖയുടെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കുകൾക്ക്…

"മുംബൈ ശാഖ 451മത് ഭരണസമിതി യോഗം"

ഇരിങ്ങാലക്കുട ശാഖ കുടുംബയോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ കുടുംബയോഗവും, Family Get TOGETHER ഉം 15/6/25 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് നമ്പൂതിരിസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജയശ്രീ മധുവിൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. യോഗത്തിന് എത്തിച്ചേർന്ന ശാഖാ മെമ്പർമാരെയും കുടുംബാംഗങ്ങളെയും, ബന്ധു മിത്രാദികളെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും , പ്രത്യേകിച്ച് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വർക്കും യോഗം മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു. തുടർന്ന് അദ്ധ്യക്ഷ തൻ്റെ ഭാഷണത്തിൽ കേന്ദ്ര വാർഷികം നന്നായി നടന്നതിലും, അതിന് വേണ്ട സഹായ…

"ഇരിങ്ങാലക്കുട ശാഖ കുടുംബയോഗം"

വടക്കാഞ്ചേരി ശാഖ -June 2025

പിഷാരടി സമാജം വടക്കാഞ്ചേരി ശാഖ യുടെ ജൂൺ മാസത്തെ യോഗം 8.6 25ന് ഉച്ചയ്ക്ക് 3:00 മണിക്ക് വെങ്ങാനല്ലൂരിൽ ഉള്ള ശ്രീ. വി .പി. ജയന്റെ വസതിയായ വൃന്ദാവനത്തിൽ വച്ച് നടന്നു. ശ്രീമതി ഷീബ ജയൻ ഭദ്രദീപം കൊളുത്തി. പത്മിനി ഗോപിനാഥ് ശ്രീജിഷ എന്നിവർപ്രാർത്ഥന ചൊല്ലി . സാവിത്രി പിഷാരസ്യാർ,പത്മിനി പിഷാരസ്യാർ എന്നിവർ പുരാണ പാരായണം നടത്തി. ഗൃഹനാഥൻ ശ്രീ. വി .പി .ജയൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ .എം. പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖാ അവതരിപ്പിച്ച പരിപാടികളെക്കുറിച്ച് (ഫ്യൂഷൻ ,പൂതപ്പാട്ട് )എല്ലാവരും നല്ല അഭിപ്രായം…

"വടക്കാഞ്ചേരി ശാഖ -June 2025"