തൃശൂർ ശാഖയുടെ പ്രതി മാസയോഗം 27/6/21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ സി. പി. അച്ചുതന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. നാരായണീയം എഴുപത്തിമൂന്നാം ദശകം പാരായണം ചെയ്തു. സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ എല്ലാവരെയും സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ മാസത്തിൽ നമ്മെ വിട്ടു പിരിഞ്ഞവരുടെ വിയോഗത്തിൽ അനുശോചിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ശാഖ അംഗങ്ങൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്ത വിവരം അറിയിച്ചു. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ രഞ്ജിനി ഗോപി കണക്കും അവതരിപ്പിച്ചു . അവ പാസ്സാക്കി.ശാഖയിലെ എല്ലാവർക്കും ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതിയെ കുറിച്ചുള്ള ആശയം ശ്രീ കെ. പി. ഗോപകുമാർ അറിയിച്ചു. ജനറൽ സെക്രട്ടറി ശ്രീ കെ. പി.…
"തൃശൂർ ശാഖ 2021 ജൂൺ മാസയോഗം"Archives: Sakha Reports
Sakha Reports for every Sakha
പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം ഗൂഗിൾ മീറ്റിലുടെ 27/6/21 ഞായറാഴ്ച 11മണി മുതൽ ഒരു മണി വരെ നടത്തി. ജയ് ദീപ് ആർ പിഷാരടിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി വി പി മുകുന്ദൻ എല്ലാവരെയും സ്വാഗതം ചെയ്തു. അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. രക്ഷാധികാരി എ രാമചന്ദ്ര പിഷാരോടി എല്ലാവരെയും അനുമോദിക്കുകയും ഇതുപോലെ എല്ലാ മാസവും മീറ്റിംഗ് നടത്തുന്നത് നല്ലതായിരിക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ പാലക്കാട് ശാഖ ഒരു വിധം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുവാൻ സാധിക്കുന്നത് എല്ലാവരുടെയും സഹകരണം കൊണ്ടാണെന്ന് പറഞ്ഞു. സെക്രട്ടറി വി പി മുകുന്ദൻ കഴിഞ്ഞ 15 മാസത്തെ…
"പാലക്കാട് ശാഖ 2021 ജൂൺ മാസ യോഗം"പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ യോഗം 27/06/21 ഞയറാഴ്ച്ച ഉച്ച തിരിഞ്ഞു 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി.
കുമാരി കീർത്തിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് തുടക്കം കുറിച്ചു. യോഗത്തിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം ചെയ്‍തു .
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു.
ഉപക്രമപ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീ മതി മായാസുന്ദരേശ്വരൻ ഗൂഗിൾ മീറ്റിങ്ങിൽ കൂടുതൽ മെമ്പർമാർ പങ്കെടുത്തതിലും കോവിഡ് സമയത്തും സമാജം പ്രവർത്തനം ഊർജിതമായി നടക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.
സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച കണക്കുകളും യോഗം പാസ്സാക്കി .
25/6/21 ന് നടന്ന കേന്ദ്രഭരണ സമിതി പ്രത്യേക യോഗത്തിൽ PET 2000നെ കുറിച്ച് ചർച്ച ചെയ്ത കാര്യങ്ങൾ സെക്രട്ടറി PE&WS ട്രഷറർ എന്നിവർ വിശദീകരിച്ചു.
ഇരിങ്ങാലക്കുട അറക്കൽ പിഷാരത്ത് ശ്രീമതി സരസ്വതി പിഷാരസ്യാരുടെ മകൻ ശശിയുടെ ചികിത്സാ സഹായമായി ശാഖയുടെ സഹായനിധി ഫണ്ടിൽ നിന്നും 10,000 രൂപ കൊടുത്തതിനു പുറമെ പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫയർ സൊസൈറ്റിയിൽ നിന്നും അനുവദിച്ചു തന്ന 10,000 രൂപയും, ചൊവ്വര ശാഖ അവരുടെ സഹായനിധിയിൽ നിന്നും അനുവദിച്ചു തന്ന ചികിത്സാ സഹായം 10,000 രൂപയും സരസ്വതി പിഷാരസ്യാർ വശം ഏൽപ്പിച്ചതായും തദവസരത്തിൽ ശാഖാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവർ സന്നിഹിതരായിരുന്നതായും സെക്രട്ടറി യോഗത്തെ അറിയിച്ചു.
സമാജം കേന്ദ്ര കമ്മിറ്റി ഭാരവാഹികൾക്കും പ്രത്യേകിച്ച് ചൊവ്വര ശാഖാ ഭാരവാഹികൾക്കും ഇരിങ്ങാലക്കുട ശാഖയുടെ അകൈതവമായ നന്ദി രേഖപ്പെടുത്തി.
ക്ഷേമ നിധി നടത്തി .
ശ്രീ വേണുഗോപാലിന്റെ നന്ദിയോടെ യോഗം 5.30 മണിക്ക് അവസാനിച്ചു
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ .
എറണാകുളം ശാഖയുടെ 2021 ജൂൺ മാസത്തെ യോഗം 13നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീ Adv. സുരേഷ്‌കുമാറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. എറണാകുളം ശാഖയിൽ ലോക്‌ഡൌൺ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട സഹായസഹകരണങ്ങൾ എത്തിക്കുവാൻ സമാജം ശ്രദ്ധിക്കണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഗുരുവായൂർ ഗസ്റ്റ് ഹൗസ് വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ ശാഖ അംഗങ്ങൾ പുതിയ മെമ്പർഷിപ്പ് സ്വമേധയാ മുന്നോട്ടു വന്ന് എടുക്കണമെന്നും യോഗത്തിൽ പ്രസിഡണ്ട് രാംകുമാർ ആവശ്യപ്പെട്ടു. പിഷാരടി യുവതി യുവാക്കളുടെ ഉന്നമനത്തിനായി സമാജം തുടങ്ങിവച്ച പി എസ് സി…
"എറണാകുളം ശാഖ 2021 ജൂൺ മാസ യോഗം"ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 21-06-21 തിങ്കളാഴ്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിങ്ങിലൂടെ പ്രസിഡണ്ട് ശ്രീ. K വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി ഗീതാഞ്ജലി ഗിരീഷ്, ശ്രീമതി ജയശ്രീ രാജൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖാംഗം ശ്രീ. ഭരതപിഷാരോടിയുടെ(തിരുനാരായണപുരം) സഹോദരൻ ശ്രീ രാജൻ പിഷാരോടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ കോവിഡ്/ മറ്റു ചികിൽസാ വിദ്യാഭ്യാസ ധനസഹായങ്ങൾ എന്നിവയെ പറ്റി പരാമർശിച്ചു. കോങ്ങാട് ശാഖയിലെ ഒരംഗത്തിന് വിദ്യാഭ്യാസ ധനസഹായം നൽകിയതായും, ഒരു ചൊവ്വര ശാഖാംഗത്തിനും വിദ്യാഭ്യാസത്തിനുള്ള ധനസഹായവും നൽകിയതായും, മറ്റു രണ്ടു പേർക്ക് കൊടുത്ത കോവിഡു ധനസഹായവുമടക്കം ഈ മാസം മൊത്തം 50475/- രൂപ നൽകിയതായും ശ്രീ മധു അറിയിച്ചു.…
"ചൊവ്വര ശാഖ 2021 ജൂൺ മാസ യോഗം"മുംബൈ ശാഖയുടെ 413 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 20-06-2021 ഞായറാഴ്ച രാവിലെ 10:30 നു കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. വാർഷിക കണക്കുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ ഓഡിറ്റ് ചെയ്തു കിട്ടുന്നതിനുള്ള ശ്രമം നടത്തുവാൻ ഖജാൻജിയെ ചുമതലപ്പെടുത്തി. വെൽഫെയർ കമ്മിറ്റി അശരണരായവരെ സഹായിക്കാൻ വേണ്ടി തയ്യാറാക്കിയ പദ്ധതിയെപ്പറ്റി യോഗം സവിസ്തരം ചർച്ച ചെയ്തു, കേന്ദ്രവുമായി ചർച്ച ചെയ്ത് മുന്നോട്ട്…
"മുംബൈ ശാഖയുടെ 413മത് ഭരണസമിതി യോഗം"പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ യോഗം 13.6.21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി.
സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം പറഞ്ഞു.
നഗരിപ്പുറം പ്രശാന്തത്തിൽ പ്രശാന്തിന്റെ (കണ്ണനൂർ പിഷാരം) അകാല നിര്യാണത്തിലുംശാഖയുടെ സജീവ പ്രവർത്തകരിലൊരാളായ പറളി രാധാകൃഷ്ണപിഷാരോടിയുടെ (കണ്ണനൂർ പിഷാരം) നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
പ്രസിഡണ്ടിന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ കോവിഡ് മാഹാമാരിയിൽ ദുരിതമനുഭവിക്കുന്ന സ്വജനങ്ങളെ സഹായിക്കുവാനായി എല്ലാവരും തയ്യാറാവണമെന്ന് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും മെമ്പർഷിപ്പ് പിരിവ് ഡിസംബർ ആവുമ്പോഴേക്കും കഴിയാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും ഓർമ്മിപ്പിച്ചു. റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സമാജത്തിൻെറ വളരെ കാലത്തെ പ്രയത്നത്തിന്റെ ഫലമായി പിഷാരോടി എന്ന പേര് ഗവൺമെന്റിന്റെ ഗസററിൽ വന്ന കാര്യം എം.പി ഹരിദാസൻ സസന്തോഷം അറിയിച്ചു.
ശ്രീ .കെ .പി .അച്ചുണ്ണി പിഷാരോടി സുഭാഷിതത്തിൽ ഒരു ശ്ലോകം ചൊല്ലി അർത്ഥം വിവരിച്ചു. തുടർന്ന് online യോഗങ്ങൾ വളരെ ഭംഗിയായി നടത്താൻ നേതൃത്വം നൽകുന്ന ഹരിദാസനും ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 12 മണിക്ക് യോഗം അവസാനിച്ചു.
അടുത്ത മാസത്തെയോഗം രണ്ടാമത്തെ ഞായറാഴ്ച ഇതേ സമയത്തു തന്നെ നടത്തുവാൻ തീരുമാനിച്ചു.
പിഷാരോടി സമാജം ആദ്യകാല(മൂന്നാമത്തെ) പ്രസിഡണ്ട്, കഥകളി ക്ലബ്ബ് സ്ഥാപകൻ, വിവിധ സാമൂഹ്യ സംഘടനകളിൽ ഭരണ സമിതി അംഗം, സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ… ഇങ്ങനെ ആതുര സേവനത്തോടൊപ്പം സാമൂഹ്യ സേവനങ്ങളിലും സജീവമായിരുന്ന ഡോ. എസ്. കെ. പിഷാരോടിയുടെ ജന്മ ശതാബ്ദി 2021 ജൂലൈ 18 ഞായറാഴ്ചയാണ്. തൃശൂർ ശാഖയുടെ നേതൃത്വത്തിൽ അന്നേദിവസം ജന്മ ശതാബ്ദി സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ള വിവരം അറിയിക്കുന്നു. വിശദ വിവരങ്ങൾ പിന്നീട്. കെ. പി. ഗോപകുമാർ സെക്രട്ടറി . തൃശൂർ ശാഖ 2+
"യശ:ശരീരനായ ഡോ. എസ്. കെ. പിഷാരോടിയുടെ നൂറാം ജന്മദിനം"ഇരിങ്ങാലക്കുട പിഷാരോടി സമാജം ശാഖ കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം സാന്ത്വന ഫണ്ടിൽ നിന്നും മാപ്രാണം കുഴിക്കാട്ടുകോണം സാകേതം (വ്യദ്ധ സദനം)സേവാനിലയത്തിലേക്ക് ഒരു ചാക്ക് അരിയും ,പലവ്യഞ്ജനങ്ങളും, പച്ചക്കറികളും 30-05-21ന് നൽകുകയുണ്ടായി. തദവസരത്തിൽ ശാഖാ സെക്രട്ടറി സി ജി മോഹനനും , തുളസീദളം മാനേജരും ഇരിങ്ങാലക്കുട ശാഖാ അംഗവുമായ പി മോഹനനും സന്നിഹിതരായിരുന്നു . കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായിട്ടാണ് ഈ പ്രവർത്തനം ഈ സൽപ്രവർത്തിയിൽ പങ്കാളികളായ എല്ലാ ശാഖാ അംഗങ്ങൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. സെക്രട്ടറി /സമാജം ഇരിങ്ങാലക്കുട /ശാഖ . 0
"ഇരിങ്ങാലക്കുട ശാഖ വ്യദ്ധ സദനത്തിന് അരിയും ,പലവ്യഞ്ജനങ്ങളും, പച്ചക്കറികളും നൽകി"എറണാകുളം ശാഖയുടെ മെയ് മാസത്തെ യോഗം മെയ് 9 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീമതി ഉഷ വി പി യുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണനെ യോഗത്തിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മുൻപ് തീരുമാനിച്ച പോലെ എറണാകുളം ശാഖയുടെ വാർഷികം നടത്തുവാൻ പറ്റാത്ത ഈ സാഹചര്യത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എപ്പോൾ നടത്താൻ പറ്റും എന്നതിനെ പറ്റി യോഗത്തിൽ വിലയിരുത്തി. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായപ്രകാരം നിലവിലെ കമ്മിറ്റി കുറച്ചു മാസത്തേക്ക് തുടരട്ടെ എന്നും സാഹചര്യം…
"എറണാകുളം ശാഖ 2021 മെയ് മാസ യോഗം"
Recent Comments