കൊടകര ശാഖ 2021 ഒക്ടോബര്‍ മാസ യോഗം

കൊടകര ശാഖയുടെ 2021 ഒക്ടോബര്‍ മാസത്തെ യോഗം ശ്രീ. രാമചന്ദ്രന്‍റെ ഭവനമായ നവമി (തെക്കേ പിഷാരം) യില്‍ 24-10-2021 ഞായറാഴ്ച 3 മണിക്ക് ചേര്‍ന്നു. കുമാരി നന്ദനയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം മണ്‍മറഞ്ഞ സമാജം അംഗങ്ങള്‍ക്കും, കാലവര്‍ഷക്കെടുതിയില്‍ ജീവനാശം വന്നവര്‍ക്കും അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥന്‍ ശ്രീ. രാമചന്ദ്രന്‍ ഏവര്‍ക്കും സ്വാഗതമാശംസിക്കുകയും കുറേക്കാലത്തിന് ശേഷം എല്ലാവരും കൂടിചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍. പിഷാരോടി അദ്ധ്യക്ഷത വഹിച്ച്, ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ചു സംസാരിച്ചു. 2020-21 വര്‍ഷത്തെ ശാഖയുടെ വിദ്യാഭ്യാസ അവാര്‍ഡുകളും വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്തു. അവാര്‍ഡിനര്‍ഹരായ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നേരിട്ടെത്തി…

"കൊടകര ശാഖ 2021 ഒക്ടോബര്‍ മാസ യോഗം"

കോങ്ങാട് ശാഖ 2021 ഒക്ടോബർ മാസ യോഗം

കോങ്ങാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 17-10-21 ഞായറാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി. ശ്രീ ഗോപാലപിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷ പുരാണ പാരായണം നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ഗോപാലപിഷാരോടി സ്വാഗതമാശംസിച്ചു. മണക്കുളങ്ങര പിഷാരത്ത് പ്രഭാകര പിഷാരോടി, നടൻ നെടുമുടി വേണു എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മഴവിൽ മനോരമ ചാനലിൽ ഉടൻ പണം എന്ന പരിപാടിയിൽ പങ്കെടുത്ത് ഒന്നര ലക്ഷം രൂപ കരസ്ഥമാക്കിയ കല്ലുവഴി ശ്രീരാഗത്തിൽ ശ്രീദിവ്യയെ എല്ലാവരും അനുമോദിച്ചു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ കേന്ദ്രത്തിൽ നിന്ന് നൽകുന്ന പെൻഷൻ പദ്ധതി വളരെ മഹത്തായ കാര്യമാണെന്നും, മറ്റൊരു സമുദായവും ചെയ്യാത്ത ഈ സദുദ്യമത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര പ്രസിഡണ്ടിനും…

"കോങ്ങാട് ശാഖ 2021 ഒക്ടോബർ മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം 2020-21

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2020-21 വർഷത്തെ വാർഷിക പൊതുയോഗം (A G M) 17/10/21 ഞായറാഴ്ച മാപ്രാണത്ത് പുത്തൻ പിഷാരത്ത്  സി ജി മോഹനന്റെ വസതിയിൽ വെച്ച്  3 PM നു കൂടി. ശക്‌തമായ മഴയിലും വിചാരിച്ചതിലും കൂടുതൽ മെമ്പർമാരും, കുടുംബാംഗങ്ങളും യോഗത്തിൽ സന്നിഹിതരായിരുന്നു. കുമാരി അനുശ്രീയുടെ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ്ങ് തുടങ്ങി. യോഗത്തിന് എത്തിയ എല്ലാവരെയും ഗൃഹനാഥൻ സ്വാഗതം ചെയ്‍തു . ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിയും ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരനും ചേർന്ന് ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെയും പ്രമുഖ രാഷ്ട്രിയ ,സമുദായിക കലാ സാംസ്കാരിക പ്രവർത്തകരുടയും അടുത്ത സമയത്തുണ്ടായ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെയും ആത്മശാന്തിക്കു വേണ്ടി…

"ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം 2020-21"

പാലക്കാട് ശാഖ 2021 ഒക്ടോബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഒക്ടോബർ മാസ യോഗം 17-10-2021 ന്ന് കാലത്ത് 11 മണി മുതൽ 12 45 വരെ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. ശ്രീമതി ഓമന മോഹനൻ ഈശ്വര പ്രാർത്ഥന ചൊല്ലിയതിന് ശേഷം സെക്രട്ടറി മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. എല്ലാവർക്കും നവരാത്രി ആശംസകൾ നേരുകയും അതോടൊപ്പം എല്ലാവർക്കും സരസ്വതി കടാക്ഷം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. നവരാത്രി ക്ലാസിക് ഫെസ്റ്റിവൽ വളരെ ഭംഗിയായി നടത്തിയ ഭാരവാഹികൾക്കും കലാകാരന്മാർക്കും പിന്നണി പ്രവർത്തകർക്കും യോഗം അനുമോദനങ്ങൾ അറിയിച്ചു . നമ്മെ വിട്ടു പിരിഞ്ഞവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. തുടർന്ന് സെക്രട്ടറി കഴിഞ്ഞ മീറ്റിങ്ങിനു ശേഷമുള്ള ശാഖയിലെ പ്രവർത്തനങ്ങൾ വിവരിച്ചു. മഴക്കെടുതിയിൽ ജീവൻ…

"പാലക്കാട് ശാഖ 2021 ഒക്ടോബർ മാസ യോഗം"

തൃശൂർ ശാഖ 2021 ഒക്ടോബർ മാസ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗം ശ്രീ സുരേഷ് പിഷാരോടിയുടെ വസതി തൊണ്ണങ്ങാമത്ത് പിഷാരത്ത് വെച്ച് 17/10/21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സുരേഷിന്റെ മകൻ കാർത്തിക് സുരേഷ് പ്രാർത്ഥന ചൊല്ലി. സുരേഷ് എല്ലാവരെയും വസതിയിലേക്ക് സ്വാഗതം ചെയ്തു. ശ്രീ സുരേഷിന്റെ പുതിയതായി പണി കഴിപ്പിച്ച വസതിയിൽ വെച്ച് ഒക്ടോബർ മാസത്തെ യോഗം നടത്താൻ തയ്യാറായതിൽ സുരേഷിനും കുടുംബത്തിനും നന്ദി അറിയിച്ചു കൊണ്ട് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ പിരിവുകളെ പറ്റി സംസാരിച്ചു. സെക്രട്ടറി K P ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ ഗോപി കണക്ക് അവതരിപ്പിച്ചു. കയ്യടികളോടെ രണ്ടും പാസ്സാക്കി. തൃശൂർ ശാഖയുടെ നേതൃത്വത്തിൽ സമുദായത്തിലെ ചടങ്ങുകൾ ആസ്ഥാന മന്ദിരത്തിൽ വളരെ…

"തൃശൂർ ശാഖ 2021 ഒക്ടോബർ മാസ യോഗം"

മഞ്ചേരി ശാഖ 2021 ഒക്ടോബർ മാസ യോഗവും അവാർഡ് വിതരണവും

പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ഒക്ടോബർ മാസ യോഗം 10-10-2021 ഞായറാഴ്ച ശാഖാ സെക്രട്ടറി ഐ പി ഗോവിന്ദരാജന്റെ ഗൃഹമായ ചെറുകുന്നിലെ “രാജശ്രീ”യിൽ വെച്ച് നടന്നു. രാവിലെ 11 മണിക്ക് ഗൃഹനാഥൻ ആർ പി രാധാകൃഷ്ണ പിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ ഗൃഹനാഥ ഐ പി അംബുജാക്ഷി പിഷാരസ്യാർ ദീപ പ്രോജ്ജ്വലനം നടത്തിയതോടെ യോഗനടപടികൾ ആരംഭിച്ചു. തുടർന്ന് സി പി രാമകൃഷ്ണൻ പ്രാർത്ഥനയും നാരായണീയ പാരായണവും നടത്തി. സെക്രട്ടറി ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെയും പ്രമുഖ രാഷ്ട്രീയ സാമുദായിക കലാ സാംസ്കാരിക പ്രവർത്തകരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡണ്ട് ഡോ. വി എം വാസുദേവൻ അധ്യക്ഷനായ യോഗത്തിൽ അദ്ദേഹം…

"മഞ്ചേരി ശാഖ 2021 ഒക്ടോബർ മാസ യോഗവും അവാർഡ് വിതരണവും"

എറണാകുളം ശാഖ 2021സെപ്റ്റംബർ മാസ യോഗം

എറണാകുളം ശാഖയുടെ 2021സെപ്റ്റംബർ മാസത്തെ യോഗം 12-09-21നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീമതി ശ്യാമള ജയകുമാറിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമാജ അംഗങ്ങൾക്കു യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പണ്ഡിത രത്നം K. P. നാരായണ പിഷാരടിയുടെ 112-)o ജന്മദിനത്തിൽ എറണാകുളം ശാഖ അദ്ദേഹത്തെ അനുസ്മരിച്ചു. സമാന സമുദായങ്ങൾ വരെ കെ പി നാരായണ പിഷാരടിയുടെ ജന്മദിനം അനുസ്മരണദിനമായി ആചരിക്കുന്ന കാര്യം രാംകുമാർ യോഗത്തിൽ ഓർമിപ്പിച്ചു. പൊതുയോഗങ്ങളിൽ സമാജ അംഗങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉണ്ടാകേണ്ടതുണ്ടെന്നും എറണാകുളം ശാഖയുടെ വാർഷിക യോഗത്തിൽ ഇത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്യപ്പെട്ടു. സമാജ…

"എറണാകുളം ശാഖ 2021സെപ്റ്റംബർ മാസ യോഗം"

ചൊവ്വര ശാഖ 2021 സെപ്റ്റംബർ മാസ യോഗം

ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 24/09 /21 വെള്ളിയാഴ്ച രാത്രി 7.30 ന് പ്രസിഡണ്ട് ശ്രീ. K. വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ.ദിവാകര പിഷാരോടിയുടെ (മണിച്ചേട്ടൻ) ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. നമ്മെ വിട്ടുപിരിഞ്ഞ സമുദായംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീ.വി പി മധു സന്നിഹിതരായ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. അദ്ധ്യക്ഷപ്രസംഗത്തിൽ ഗുരുവായൂർ ഗസ്റ്റ്ഹൗസ് യോഗ വിശേഷങ്ങൾ പങ്കുവെച്ചു. ട്രസ്റ്റിന്റെ സാമ്പത്തിക പരാധീനത പരിഹരിക്കാൻ ശാഖയിൽ നിന്നും സാധിക്കുമെങ്കിൽ കുറച്ച് കൂടി മെംബർഷിപ്പ് എടുത്തു കൊടുക്കണമെന്നും അഭ്യർത്ഥിച്ചു. കൂടാതെ പെൻഷൻഫണ്ടിലേക്കും അംഗങ്ങളിൽ നിന്നും സഹായം അഭ്യർത്ഥിച്ചു. ശാഖയിലെ കുടുബാംഗങ്ങളുടെ വിശദവിവരങ്ങൾ പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന കാര്യം ശ്രീ. കെ എൻ വിജയൻ യോഗത്തെ അറിയിച്ചു.…

"ചൊവ്വര ശാഖ 2021 സെപ്റ്റംബർ മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2021 സെപ്റ്റംബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 25-09-21 ശനിയാഴ്ച വൈകീട്ട് 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് തുടക്കം കുറിച്ചു. യോഗത്തിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം ചെയ്‍തു . കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും  മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. ശാഖയുടെ അഭിമാനമായ സാന്ദ്ര R പിഷാരോടിക്ക് ദൂരദർശനിൽ നിന്നും എ ഗ്രേഡ് (AWARDED “WITH A : GRADE BY DOORDARSHAN DIRECTORATE NEW DELHI) ലഭിച്ചതിൽ ശാഖ പ്രത്യേകo അഭിനന്ദിച്ചു . ഉപക്രമ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീമതി മായാസുന്ദരേശ്വരൻ 2021-23 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്ര ഭരണസമിതി അംഗങ്ങളെ അഭിനന്ദിച്ചു.…

"ഇരിങ്ങാലക്കുട ശാഖ 2021 സെപ്റ്റംബർ മാസ യോഗം"

കൊടകര ശാഖ 2021 സെപ്തംബര്‍ മാസ യോഗം

കൊടകര ശാഖയുടെ 2021 സെപ്തംബര്‍ മാസത്തെ യോഗം ഓണ്‍ലൈന്‍ ഗൂഗിള്‍ മീറ്റ് വഴി സെപ്തംബര്‍ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേര്‍ന്നു. കുമാരി നന്ദന കെ.പി.യുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മണ്‍മറഞ്ഞ സമാജം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി. നാരായണ പിഷാരോടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ശ്രീ. ടി.പി.കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. യോഗം മോഡറേറ്റ് ചെയ്ത് രാമചന്ദ്രന്റെ അമ്മ ശ്രീമതി സുശീലപിഷാരസ്യാർക്ക് എല്ലാവരും എൺപത്തഞ്ചാം പിറന്നാൾ മംഗളം ആശംസിച്ചു. നിലവിലെ പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹ മാണെങ്കിലും നേരിട്ടുള്ള യോഗങ്ങള്‍ നടത്താനുള്ള സൌകര്യം കണ്ടെത്തെണമെന്ന് അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ഗൂഗിള്‍ മീറ്റ് വഴിയുള്ള യോഗങ്ങളില്‍ അംഗസംഖ്യ വളരെയധികം കുറയുന്നതില്‍ ഖേദവും അറിയിച്ചു. പുതിയ മദ്ധ്യമേഖലാ…

"കൊടകര ശാഖ 2021 സെപ്തംബര്‍ മാസ യോഗം"