ഇരിങ്ങാലക്കുട ശാഖ 2021 നവംബർ മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുബയോഗം 26/11/21ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചെങ്ങാനിക്കാട്ട് പിഷാരത്തു ജയകൃഷ്ണന്റെ തൃപ്രയാർ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാസുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി തുളസി പിഷാരസ്യാർ ഈശ്വര പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാ കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ട് പിരിഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റു്ള്ളവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ് , ചിലവ് കണക്കുകളും യോഗം അംഗീകരിച്ചു. 28/11/21 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്‌ അവാർഡ്‌ ദാനചടങ്ങിൽ ശാഖയിൽ നിന്നും കൂടുതൽ മെംബർമാർ പങ്കെടുക്കണമെന്ന് സെക്രട്ടറി യോഗത്തിൽ…

"ഇരിങ്ങാലക്കുട ശാഖ 2021 നവംബർ മാസ യോഗം"

പാലക്കാട് ശാഖ 2021 നവംബർ മാസ യോഗം

പാലക്കാട് ശാഖയുടെ നവംബർ മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 21 11 2021 ന്ന് കാലത്ത് 11 മണിക്ക് കൂടി. കുമാരി ഗാഥയുടെ പ്രാർത്ഥനയ്ക്ക് ശേഷം മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. നമ്മെ വിട്ടു പിരിഞ്ഞു പോയ ആത്മാക്കളുടെ ശാന്തിക്കായി പ്രാർത്ഥിക്കുകയും അതോടൊപ്പം പാലക്കാട് ശാഖയിലെ മെമ്പർമാരായ ആമയൂർ പിഷാരത്ത് ശേഖര പിഷാരടി, അന്നശ്ശേരി പിഷാരത്ത് ദേവേശ പിഷാരടി എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും അവരുടെ ആത്മാക്കളുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ മീറ്റിങ്ങിനു ശേഷമുള്ള ശാഖയിലെ പ്രധാന പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി മീറ്റിംഗിൽ അറിയിക്കുകയുണ്ടായി. പാലക്കാട് ശാഖയിൽ നിന്നും വിദ്യാഭ്യാസ സ്കോളർഷിപ്, ധനസഹായം എന്നിവ ലഭിച്ചവരെ യോഗം…

"പാലക്കാട് ശാഖ 2021 നവംബർ മാസ യോഗം"

കൊടകര ശാഖ 2021 നവംബര്‍ മാസ യോഗം

കൊടകര ശാഖയുടെ 2021 നവംബര്‍ മാസത്തെ യോഗം വരന്തരപ്പിള്ളി തൃക്കയില്‍ പിഷാരത്ത് ശ്രീ. ടി . ആര്‍. ജയന്‍റെ ഭവനമായ ഭരതത്തില്‍ വെച്ച് 21.11.2021 ഞായറാഴ്ച 3 മണിക്ക് ചേര്‍ന്നു. കുമാരി ലക്ഷ്മി ജയന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ വിട്ടു പിരിഞ്ഞ സമാജം അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥന്‍ ശ്രീ. ജയന്‍ ടി.ആര്‍. ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും എല്ലാരും കൂടിചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം അറിയിക്കുകയും ചെയ്തു. ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ച് സംസാരിച്ചു. കോവിഡ് മഹാമാരിക്ക് ഒരു പരിധി വരെ വിട നല്‍കി ഗൃഹസന്ദര്‍ശനങ്ങളോടെ നടത്തിവരുന്ന…

"കൊടകര ശാഖ 2021 നവംബര്‍ മാസ യോഗം"

ചൊവ്വര ശാഖ 2021 നവംബർ മാസ യോഗം

ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 18 മാസത്തിനു ശേഷം ഓൺലൈൻ മീറ്റിങ്ങിലൂടെയല്ലാതെ 14/11/21 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നെടുവന്നൂർ ശ്രീ രാമചന്ദ്രന്റെ വസതിയായ പുത്തൻപിഷാരത്തു വെച്ച് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി വിദ്യയുടെ ഈശ്വരപ്രാർത്ഥന, ശ്രീ ജിഷ്ണുവിന്റെ നാരായണീയ പാരായണം എന്നിവയോടെ തുടങ്ങി. ഗൃഹനാഥൻ ശ്രീ രാമചന്ദ്രൻ എല്ലാവരെയും സ്വാഗതം ചെയ്തു. ഈയിടെ അന്തരിച്ച നമ്മുടെ സമുദായ അംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ ഗസ്റ്റ് ഹൗസിനെ പറ്റി പ്രതിപാദിച്ചു. എം.പി. ഗോപാലപിഷാരോടിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള SSLC(CBSC) കേന്ദ്ര അവാർഡിനർഹയായ കുമാരി പൂജ.വി.പിഷാരോടിയെ യോഗം അനുമോദിച്ചു. അതിനു ശേഷം ശാഖാ മുഖാന്തിരം കൊടുക്കുന്ന അവാർഡ് വിതരണം നടന്നു.…

"ചൊവ്വര ശാഖ 2021 നവംബർ മാസ യോഗം"

കോങ്ങാട് ശാഖ 2021 നവംബർ മാസ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ 2021 നവംബർ മാസത്തെ യോഗം 14.11.21 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടി. പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം പ്രഭാകരപിഷാരോടി യോഗത്തിൽ പങ്കെടുത്ത 15 ഓളം അംഗങ്ങൾക്കും സ്വാഗതം ആശംസിച്ചു. പെരുമല ആമയൂർ പിഷാരത്ത് ശേഖരപിഷാരോടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ വളരെ കാലത്തെ virtual മീറ്റിംഗിനുശേഷം ആദ്യമായി ഇങ്ങനെ ഒരു യോഗം കൂടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ടെന്നും എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു. റിപ്പോർട്ടും കണക്കും പാസ്സാക്കി. ചർച്ചയിൽ പിണ്ഡ ക്രിയാദികളുടെ നടത്തിനെപ്പറ്റിയും, മെമ്പർഷിപ്പ്…

"കോങ്ങാട് ശാഖ 2021 നവംബർ മാസ യോഗം"

ചൊവ്വര ശാഖ അവാർഡ് വിതരണ യോഗം

ചൊവ്വര ശാഖ നൽകുന്ന പറവൂർ കെ.കെ.രാധാകൃഷ്ണൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡിനും ആവണംകോട് അനിയൻ ചേട്ടൻ മെമ്മോറിയൽ അവാർഡിനും അർഹരായവരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 1. വൈശാഖ് രാജൻ (8th) 2. ഭദ്ര രതീപ് (9th) 3. ഹൃദ്യ ഹരി (9th) 4. ദേവിക സന്തോഷ് (9th) 5. അമൽ കൃഷ്ണ (9th) 6.പൂജ.വി.പിഷാരടി (10th) അവാർഡ് വിതരണം 14/11/2021 വൈകിട്ട് മൂന്ന് മണിക്ക് നെടുവന്നൂർ രാമചന്ദ്രൻറെ വസതിയി(പുത്തൻ പിഷാരം)ൽ കൂടുന്ന ശാഖാ യോഗത്തിൽ വെച്ച് നിർവ്വഹിക്കുന്നതാണ്. എല്ലാ ശാഖാ അംഗങ്ങളെയും ഈ യോഗത്തിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു. സെക്രട്ടറി 3+

"ചൊവ്വര ശാഖ അവാർഡ് വിതരണ യോഗം"

എറണാകുളം ശാഖ 2021 ഒക്ടോബർ മാസ യോഗം

എറണാകുളം ശാഖയുടെ 2021 ഒക്ടോബർ മാസത്തെ യോഗം 10-10-21ന് നാലുമണിക്ക് ഓൺലൈനായി സംഘടിപ്പിച്ചു. ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗനടപടികൾക്ക്‌ തുടക്കമായി. പ്രസിഡണ്ട് രാംകുമാർ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. എറണാകുളം ശാഖ അംഗം കാണിനാട് പുത്തൻ പിഷാരത്തു ശ്രീ കൃഷ്ണകുമാറിന്റെ ഭാര്യാമാതാവ് കെ.കോമളത്തിന്റെയും കോട്ടയം ശാഖ അംഗം ഉണ്ണികൃഷ്ണൻ എസ് പിഷാരടിയുടെയും ആകസ്മികമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. നവരാത്രിയോടനുബന്ധിച്ച് വെബ്സൈറ്റ് സംഘടിപ്പിക്കുന്ന ക്ലാസിക് ഫെസ്റ്റ് ഭംഗിയായി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നുണ്ടെന്നും നിലവാരം പുലർത്തുന്ന നമ്മുടെ കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ കണ്ട് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഓർമ്മിപ്പിച്ചു. എറണാകുളം ശാഖയിൽ നിന്ന് പങ്കെടുത്തവരെയും മറ്റു കലാകാരന്മാരെയും ശാഖ അഭിനന്ദിച്ചു. നവരാത്രി ആശംസകൾ നേർന്നു കൊണ്ട് ജനറൽ സെക്രട്ടറി ശ്രീ…

"എറണാകുളം ശാഖ 2021 ഒക്ടോബർ മാസ യോഗം"

മുംബൈ ശാഖയുടെ 417മത് ഭരണസമിതി യോഗം

പിഷാരോടി സമാജം മുംബൈ ശാഖയുടെ 417മത് ഭരണസമിതി യോഗം 31.10.2021 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ സമാരംഭിച്ചു. കഴിഞ്ഞ യോഗത്തിനു ശേഷം ഇന്നുവരെയുള്ള കാലയളവിൽ അന്തരിച്ച അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു. പുതിയതായി ശാഖാ അംഗത്വത്തിന് അപേക്ഷ ലഭിച്ച ന്യൂ മുബൈ ഏരിയയിലെ പത്മിനി മാധവന്റെയും ടി.വി ഗോപകുമാറിന്റെയും സ്മിത ഗോപകുമാറിന്റെയും അപേക്ഷകൾ യോഗം വിലയിരുത്തുകയും അവ അംഗീകരിക്കുകയും ചെയ്തു. ഖജാൻജി അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ഡോംബിവില്ലി, കൽവ-ഘാട്കോപ്പർ ഏരിയകളിൽ ലെ കളക്ഷനുകൾ മിക്കവാറും…

"മുംബൈ ശാഖയുടെ 417മത് ഭരണസമിതി യോഗം"

യു . എ. ഇ. ശാഖയുടെ 172- മതു യോഗം

യു . എ. ഇ. ശാഖയുടെ 172- മതു യോഗം 22-10-2021 നു വെള്ളിയാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു. പുതിയ കമ്മിറ്റി അംഗങ്ങളെ 10-09-2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ സൂം മീറ്റിംഗിൽ തിരഞ്ഞെടുത്തിരുന്നു. അതുപ്രകാരം ഉള്ള ലിസ്റ്റ് താഴെ കൊടുക്കുന്നു. Patrons:  Sri. AP Karunakaran & Sri.AP Sekharan President: Sri. KP Ramachandran Vice President: Smt. Geetha Unnikrishnan Secretary: Smt. Hema Sreekumar Joint Secretary: Smt. Saray Unnikrishnan Treasurer Sri. MP Sreekuttan Executive committee :- Sri. KP Narayanan Sri. AP Vijayan Sri. Sudeep Sethumadhavan Sri. TP Unnikrishnan…

"യു . എ. ഇ. ശാഖയുടെ 172- മതു യോഗം"

ചൊവ്വര ശാഖ 2021 ഒക്ടോബർ മാസ യോഗം

ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 24-10-2021 ഞായറാഴ്ച രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ സമാജം അംഗങ്ങൾക്കും മഴക്കെടുതിയിൽ അപായപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി. ശ്രീ. വി.പി. മധു ഏവർക്കും സ്വാഗതമാശംസിച്ചു. അദ്ധ്യക്ഷപ്രസംഗത്തിൽ ശാഖ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. പിന്നീട് നടന്ന ചർച്ചയിൽ അടുത്ത മാസം മുതൽ യോഗം പഴയ പോലെ നടത്തണമെന്ന് എല്ലാവരും അഭിപ്രായപെട്ടതനുസരിച്ചു നവംബർ മാസത്തെ യോഗം മാണിക്കമംഗലം ശ്രീ കെ.വേണുഗോപാലിന്റെ വസതിയിൽ നടത്തുവാൻ തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയുടെ അഭ്യർത്ഥന അനുസരിച്ചു പെൻഷൻ ഫണ്ടിലേക്ക് സംഭാവന നൽകിയ ശ്രീ ഹരികൃഷ്ണ പിഷാരോടി, കെ.വേണുഗോപാൽ, അനിൽ പിഷാരത്ത് എന്നിവരെ യോഗം…

"ചൊവ്വര ശാഖ 2021 ഒക്ടോബർ മാസ യോഗം"