മുംബൈ ശാഖയുടെ നാൽപ്പതാം വാർഷികാഘോഷം

മുംബൈ ശാഖയുടെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടന സമ്മേളനം വെർച്വൽ മീറ്റിംഗിലൂടെ 25-12-2021 ശനിയാഴ്ച വൈകീട്ട് കൃത്യം 7 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ശ്രീമതി സന്ധ്യ രമേഷിന്റെ പ്രാർത്ഥനയോടെ തുടങ്ങി. സ്വാഗതപ്രസംഗം നടത്തിയ ശാഖാ പ്രസിഡണ്ട് കോവിഡ് കാലത്തു പോലും മുംബൈ ശാഖ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നും പുറകോട്ട് പോവുകയുണ്ടായില്ലെന്നും കഴിയാവുന്ന സഹായങ്ങൾ പലർക്കും നല്കുകയുണ്ടായെന്നും കേന്ദ്ര പെൻഷൻ ഫണ്ടിലേക്ക് വലിയതോതിൽ ശാഖാ തലത്തിൽ സഹായിക്കാനായെന്നും പറഞ്ഞു. തുടർന്ന് ശാഖയുടെ വാർഷികാഘോഷം കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊണ്ട് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുംബൈ ശാഖയുടെ പ്രവർത്തനങ്ങൾ എന്നും മറ്റു…

"മുംബൈ ശാഖയുടെ നാൽപ്പതാം വാർഷികാഘോഷം"

കൊടകര ശാഖ 2021 ഡിസംബര്‍ മാസ യോഗം

കൊടകര ശാഖയുടെ 2021 ഡിസംബര്‍ മാസത്തെ യോഗം മാങ്കുറ്റിപ്പാടത്ത് തെക്കേ പിഷാരത്ത് ശ്രീ. ടി . പി. കൃഷ്ണന്‍റെ ഭവനത്തില്‍ വെച്ച് 19-12-2021 ഞായറാഴ്ച പകല്‍ 3 മണിക്ക് ചേര്‍ന്നു. ശ്രീമതി സുഭദ്ര പിഷാരസ്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ വിട്ടു പിരിഞ്ഞ സമാജാംഗങ്ങള്‍ക്കും അപ്രതീക്ഷിത വായുയാന ദുരന്തത്തില്‍ മരിച്ച ധീരസൈനികര്‍ക്കും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തി. ശ്രീമതി സുഭദ്ര പിഷാരസ്യാര്‍ സ്വാഗതം ആശംസിക്കുകയും എല്ലാരും കൂടിചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം പങ്ക് വെക്കുകയും ചെയ്തു. ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍ പിഷാരോടി ഓണ്‍ലൈനായി പങ്കെടുത്തു. ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ…

"കൊടകര ശാഖ 2021 ഡിസംബര്‍ മാസ യോഗം"

പാലക്കാട് ശാഖ 2021 ഡിസംബർ മാസ യോഗം

പാലക്കാട് ശാഖയുടെ ഡിസംബർ മാസ യോഗം 19-12-2021ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ ഗൂഗിൾ മീറ്റ് വഴി നടത്തി. സെക്രട്ടറി ശ്രീ വി. പി. മുകുന്ദൻ ഈശ്വര പ്രാർത്ഥന ചൊല്ലി, ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. എല്ലാവർക്കും തിരുവാതിര ആശംസകൾ നേർന്നുകൊണ്ട് യോഗം ആരംഭിച്ചു. നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗനപ്രാർത്ഥന നടത്തി. തുടർന്ന് സെക്രട്ടറി പാലക്കാട് ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മാസ്റ്റർ വൈഷ്ണവ് നന്ദകുമാർ തൃശ്ശൂരിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സ്കോളർഷിപ്പ് കൈപ്പറ്റിയ വിവരം എല്ലാവരെയും അറിയിച്ചു. പാലക്കാട് ഡയറക്ട്റി ജനുവരി മാസത്തിൽ തന്നെ അംഗങ്ങളുടെ കയ്യിൽ എത്തുമെന്ന വിവരവും…

"പാലക്കാട് ശാഖ 2021 ഡിസംബർ മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2021 ഡിസംബർ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുബയോഗം 18/12//21ന് ശനിയാഴ്ച ഉച്ച തിരിഞ്ഞു 2.30 മണിക്ക് കാറളം കൈനില പിഷാരത്ത് ശ്രീ രാജൻ പിഷാരോടി യുടെ വസതിയായ (THREE Bungalows ) ൽ വെച്ച് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ഗിരിജ മോഹൻദാസ് ഈശ്വര പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാ കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ട് പിരിഞ്ഞ സമുദായ അംഗങ്ങൾക്കും ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ഉപക്രമ പ്രസംഗത്തിൽ അദ്ധ്യക്ഷ അടുത്ത കാലത്ത് പിഷാരോടി കലാകാരന്മാർക്ക് കിട്ടിയ വാദ്യകലാ പുരസക്കാരങ്ങൾക്ക് ശാഖയുടെ അഭിനന്ദനങ്ങൾ അറിയിച്ചു…

"ഇരിങ്ങാലക്കുട ശാഖ 2021 ഡിസംബർ മാസ യോഗം"

ചൊവ്വര ശാഖ 2021 ഡിസംബർ മാസ യോഗം

ചൊവ്വര ശാഖായുടെ ഡിസംബർ മാസത്തെ യോഗം 19/12/21 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3.30 മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂരുള്ള ശ്രീമതി. വിജയലക്ഷ്മി പിഷാരസ്യാരുടെ ഭവനമായ പ്രവ്ദയിൽ വെച്ച് ശ്രീ.ഹരിയുടെ അധ്യക്ഷതയിൽ ശ്രീ. കൃഷ്ണകുമാറിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും അഭാവത്തിൽ ശ്രീ ഹരി എടാട്ടിനെ അദ്ധ്യക്ഷനായി യോഗം തെരെഞ്ഞെടുത്തിരുന്നു.ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ ചൊവ്വര കല്ലങ്കര പിഷാരത്തെ ശ്രീമതി. അനിയത്തി പിഷാരസ്യാരുടെയും മറ്റു സമുദായ അംഗങ്ങളുടെയും സ്മരണയിൽ യോഗം ഒരു മിനുട്ട് മൗനം ആചരിച്ചു. ശ്രീ മനോജ്‌ യോഗത്തിനെത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും LIFE SCIENCE എന്ന വിഷയത്തിൽ M Phil നേടിയ ശ്രീമതി ഗായത്രി വേണുഗോപാലിനെയും (ആലങ്ങാട് ), South…

"ചൊവ്വര ശാഖ 2021 ഡിസംബർ മാസ യോഗം"

മുംബൈ ശാഖ 418 മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 418 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 18-12-2021 ശിനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം ശ്രീ മാപ്രാണം വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ യോഗശേഷം ഇതുവരെയുള്ള കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം മുംബൈ ശാഖയുടെ നാൽപ്പതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ഡിസംബർ 25, 26 തിയ്യതികളിൽ രാത്രി 8 മണി മുതൽ ഓൺലൈനായി നടത്തുവാനും അതിന്റെ ഉത്ഘാടനം ഡിസംമ്പർ 25 ന് വൈകുന്നേരം 7 മണിക്ക്…

"മുംബൈ ശാഖ 418 മത് ഭരണസമിതി യോഗം"

കോങ്ങാട് ശാഖ 2021 ഡിസംബർ മാസ യോഗം

കോങ്ങാട് ശാഖയുടെ ഡിസംബർ മാസത്തെ യോഗം 12-12-21 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടി. പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം ശ്രീ പ്രഭാകരപിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശാഖാംഗമായ മണക്കുളങ്ങര പിഷാരത്ത് ശ്രീധരപിഷാരോടി, പാലനൂർ പിഷാരത്ത് നിർമ്മല പിഷാരസ്യാർ, വള്ളിക്കോട് ചെറുകര പിഷാരത്ത് രാമചന്ദ്രനുണ്ണി എന്നിവരുടെ നിര്യാണത്തിലും ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സേനാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ തൃശൂരിൽ വെച്ച് നടന്ന ഭരണസമിതി യോഗത്തെ കുറിച്ചും അവാർഡ് ദാന യോഗത്തെ കുറിച്ചും സെൻസസ് ഫോം പൂരിപ്പിച്ചയക്കേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന്…

"കോങ്ങാട് ശാഖ 2021 ഡിസംബർ മാസ യോഗം"

യു. എ. ഇ. ശാഖയുടെ 173-മതു യോഗം

പിഷാരോടി സമാജം യു. എ. ഇ. ശാഖയുടെ 173-മതു യോഗം 26-11-2021 നു വെള്ളിയാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു. ശ്രീമതി ദേവി രാമചന്ദ്രന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി 5:00 pm നു യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കു അനുശോചനം അർപ്പിച്ചു. UAE ശാഖാ പ്രസിഡണ്ട് ശ്രീ രാമചന്ദ്രന്റെ മകൾ രമ്യയുടെ വിവാഹത്തിനു മംഗളാശംസകൾ നേർന്നു. ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റ പണികളുടെ ഫണ്ട് സമാഹരണത്തെ കുറിച്ച് ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ശ്രീ വേണുപിഷാരോടി സംസാരിക്കുകയുണ്ടായി. അദ്ദേഹം ഇപ്പോഴുള്ള ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനത്തെ കുറിച്ചും വിശദീകരിച്ചു. പെൻഷൻ ഫണ്ട് സമാഹരണത്തെ കുറിച്ചുള്ള കാര്യങ്ങൾ അടുത്ത യോഗത്തിൽ സംസാരിക്കാൻ തീരുമാനിച്ചു. അടുത്ത…

"യു. എ. ഇ. ശാഖയുടെ 173-മതു യോഗം"

എറണാകുളം ശാഖ 2021 നവംബർ മാസ യോഗം

പിഷാരോടി സമാജം എറണാകുളം ശാഖയുടെ നവംബർ മാസ യോഗം തെക്കൻ ചിറ്റൂർ കിഴക്കേ പിഷാരത്ത് (പൊന്നു ഗോവിന്ദ് ) ശ്രീ കെ പി ആനന്ദിന്റെ ഭവനത്തിൽ വച്ച് നവംബർ 14ന് ഞായറാഴ്ച 3 pm ന് കൂടി. ശ്രീ കാവിൽ ഉണ്ണികൃഷ്ണ വാര്യരും ശ്രീദേവി ആനന്ദും ചേർന്ന് അവതരിപ്പിച്ച സോപാനസംഗീതത്തോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ ശ്രീദേവി ആനന്ദ് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ഓൺലൈൻ മീറ്റിംഗ്കൾക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് പഴയ രീതിയിൽ യോഗങ്ങൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡണ്ട് രാംകുമാർ വ്യക്തമാക്കി. കോവിഡ് കാലത്ത് നിന്നുപോയ ഗൃഹ സന്ദർശനങ്ങൾ ഇനി മുതൽ തുടങ്ങുവാനും വരും മാസങ്ങളിലെ യോഗങ്ങളിൽ കൂടുതൽ…

"എറണാകുളം ശാഖ 2021 നവംബർ മാസ യോഗം"

തൃശൂർ ശാഖ 2021 നവംബർ മാസ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസയോഗം നവംബർ 28 ന് ശ്രീ കിഷോറിന്റെ ഭവനമായ മണിത്തറ ശ്രീനിലയത്തിൽ (മണിത്തറ പിഷാരം) പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി ശ്രീലക്ഷ്മി പ്രാർത്ഥന ചൊല്ലി. ഈയിടെ നിര്യാതനായ ഏറ്റുമാന്നൂർ ഓണംതുരുത്ത് ഓയിക്കാമഠത്തിൽ ടി ജി സദാനന്ദന് അനുശോചനം രേഖപ്പെടുത്തി. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ, സമാജം നടപ്പാക്കിയ ഇൻഷുറൻസ്, പെൻഷൻ പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ചു. സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ശ്രീ ടി പി ഗോപി കണക്കും അവതരിപ്പിച്ചു. അവ കയ്യടികളോടെ പാസ്സാക്കി. വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി വരിസംഖ്യ പിരിവ് ഊർജ്ജിതമാക്കി എത്രയും പെട്ടെന്ന് മെമ്പർഷിപ്പ് അപ്ടുഡേറ്റ്…

"തൃശൂർ ശാഖ 2021 നവംബർ മാസ യോഗം"