മുംബൈ ശാഖയുടെ 419മത് ഭരണസമിതി യോഗം 30-01-2022 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി.

പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ സമാരംഭിച്ചു.

കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

നവിമുംബൈ അംഗം ടി യു ഗോപകുമാറിന്റെ PEWS സാധാരണ അംഗത്വ അപേക്ഷ യോഗം വിലയിരുത്തി അത് PEWS സെക്രട്ടറിക്ക് കൈമാറാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. കൂടാതെ ആദ്യ മൂന്നു പാദങ്ങളിലെ അയ-വ്യയ പട്ടിക അവതരിപ്പിച്ചത് യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിക്കുകയും ഇനിയും വരിസംഖ്യ കിട്ടാനുള്ള ഏരിയകളിലെ സമാഹരണം എത്രയും പെട്ടെന്ന് മുഴുമിപ്പിക്കുവാനും അതാത് ഏരിയാ മെമ്പർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ശാഖയിലെ ഒരംഗത്തിൽ നിന്നും ചികിത്സാ സഹായത്തിനായി ലഭിച്ച അപേക്ഷ യോഗം അംഗീകരിക്കുകയും അത് പ്രകാരം അദ്ദേഹത്തിന് കഴുയുന്ന വിധത്തിൽ സഹായം നൽകുവാനും തീരുമാനിച്ചു.

ഡിസംബർ 25-26 തിയ്യതികളിൽ ഓൺലൈനായി നടത്തിയ സമാജം വാർഷികാഘോഷ പൊതുയോഗവും യുട്യൂബ് വഴി റിലീസ് ചെയ്ത എപ്പിസോഡുകളും മുൻവർഷത്തേക്കാൾ നിലവാരം പുലർത്തി എന്ന അഭിപ്രായമാണ് പൊതുവെ ലഭിച്ചത് എന്ന് യോഗം വിലയിരുത്തി.

കേന്ദ്ര ഭരണസമിതി തുടങ്ങി വെച്ച സെൻസസിലേക്ക് ഇനിയും വിവരങ്ങൾ നല്കാത്തവരോട് എത്രയും പെട്ടെന്ന് അവ നൽകി സഹകരിക്കണമെന്ന് അദ്ധ്യക്ഷൻ എല്ലാ ഏരിയ മെമ്പർമാരോടും അഭ്യർത്ഥിച്ചു.

തുടർന്ന് ജോ. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് 12 മണിക്ക് യോഗം പര്യവസാനിച്ചു.

0

ഇരിങ്ങാലക്കുട ശാഖ 2022 ജനുവരി മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2022 ജനുവരി മാസത്തെ ഭരണസമിതി യോഗം Google meet വഴി 23/01/22 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4.00 മണിക്ക് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി റാണി രാധാകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു . യോഗത്തിന് എത്തി ചേർന്ന എല്ലാ കമ്മറ്റിമെമ്പർമാരെയും സെക്രട്ടറി സ്വാഗതം ചെയ്‍തു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റു പരേതർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ഉപക്രമ പ്രസംഗത്തിൽ അദ്ധ്യക്ഷ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ശാഖയുടെ Online meetingൽ കൂടുതൽ മെമ്പർമാർ പങ്കെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി. സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകളും…

"ഇരിങ്ങാലക്കുട ശാഖ 2022 ജനുവരി മാസ യോഗം"

കോങ്ങാട് ശാഖ 2022 ജനുവരി മാസ യോഗം

കോങ്ങാട് ശാഖയുടെ ജനുവരി മാസത്തെ യോഗം 15-01-22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി ശ്രീ ഹരിദാസൻറ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പ്രസിഡണ്ട് കെ പി രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാധാലക്ഷ്മി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. ശ്രീ. കെ പി ഗോവിന്ദൻ എല്ലാവർക്കും പുതുവത്സരാശംസകൾ നേരുകയും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ചെയ്തു. കോങ്ങാട് കാവിൽ പിഷാരത്ത് ജയൻ, കല്ലുവഴി അയ്യപ്പൻകാവിൽ പിഷാരത്ത് മാലതി പിഷാരസ്യാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. ശ്രീ സദനം രാമചന്ദ്ര മാരാർ സ്മാരക വാദ്യകലാ പുര സ്കാരം നേടിയ ഒറ്റപ്പാലം ഹരി, മികച്ച ശാസ്ത്ര ആശയം അവതരിപ്പിക്കുന്ന വിദ്യാർത്ഥിക്കു നൽകുന്ന…

"കോങ്ങാട് ശാഖ 2022 ജനുവരി മാസ യോഗം"

പാലക്കാട് ശാഖ 2022 ജനുവരി മാസ യോഗം

പാലക്കാട് ശാഖയുടെ ജനുവരി 2022 ലെ യോഗം ഗൂഗിൾ മീറ്റ് വഴി 17-01-2022 ന് കാലത്ത് 11 മണിക്ക് ആരംഭിച്ചു. ജയദീപ് ആർ പിഷാരടിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. നമ്മെ വിട്ടു പിരിഞ്ഞ അംഗങ്ങളുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. തുടർന്ന് സെക്രട്ടറി കഴിഞ്ഞ മീറ്റിങ്ങിനു ശേഷം ഉള്ള പ്രവർത്തനങ്ങൾ വിവരിച്ചു. പാലക്കാട് ഡയറക്ടറി അടുത്ത ആഴ്ചയിൽ പ്രിൻറിംഗ് കൊടുക്കും എന്ന് ഏവരെയും അറിയിച്ചു. ഭാരോദ്വഹന കോച്ച് ശ്രീ ദത്തൻ സമാജം നടത്തിയ അനുമോദന ചടങ്ങിൽ പങ്കെടുത്തു പൊന്നാടയും മെമെൻ്റോയും സ്വീകരിച്ച വിവരവും സെക്രട്ടറി പറയുകയുണ്ടായി. സമുദായത്തിലെ 80 വയസ്സ് തികഞ്ഞ വരെ ആദരിക്കുന്ന ചടങ്ങ് ഉടനെ…

"പാലക്കാട് ശാഖ 2022 ജനുവരി മാസ യോഗം"

ചൊവ്വര ശാഖ 2022 ജനുവരി മാസ യോഗം

ചൊവ്വര ശാഖായുടെ 2022 ലെ ആദ്യ യോഗം ഗൂഗിൾ മീറ്റിലൂടെ 16-01-22 ഞായറാഴ്ച രാത്രി 8 മണിക്ക് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റ അദ്ധ്യക്ഷതയിൽ കുമാരി രുദ്രയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപെടുത്തി. ശ്രീ മധു സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. കൊവിഡിന്റെ തീവ്ര വ്യാപനത്താലാണ് യോഗം ഗൂഗിൾ മീറ്റിലാക്കേണ്ടി വന്നതെന്ന് പറഞ്ഞു. എൺപതാം പിറന്നാൾ ആഘോഷിച്ച ശാഖാ രക്ഷാധികാരി ശ്രീ C. K. ദാമോദര പിഷാരടിക്ക്‌ യോഗം ആശംസകൾ നേർന്നു. സെൻസസ് Google Form പൂരിപ്പിച്ചു അയക്കാത്തവർ ഉടനെ അത് ചെയ്യണമെന്ന് ശ്രീ വിജയൻ അറിയിച്ചു. സംശയമുള്ളവർക്ക് ശ്രീ…

"ചൊവ്വര ശാഖ 2022 ജനുവരി മാസ യോഗം"

വടക്കാഞ്ചേരി ശാഖ 2022 ജനുവരി മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ പുതു വർഷത്തിലെ ആദ്യ യോഗം 16.1.22 ഞായറാഴ്ച രാവിലെ10 മണിക്ക് വെങ്ങാനല്ലൂരിലെ ശ്രീ വി പി ഗോപിനാഥിൻെറ വസതിയായ കൗസ്തുഭത്തിൽ വെച്ച് നടത്തി. കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരടി, ജന.സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, മദ്ധ്യമേഖല Co-ordinater ശ്രീ സി ജി മോഹനൻ എന്നിവർ അതിഥികൾ ആയിരുന്നു. ഗൃഹനാഥൻ ശ്രീ വി.പി.ഗോപിനാഥൻ ഏവർക്കും സ്വാഗതം ആശംസിച്ചു. അഖില, ശ്രീജിഷ എന്നിവരുടെ പ്രാർത്ഥനക്ക് ശേഷം യോഗം ആരംഭിച്ചു. കഴിഞ്ഞ വർഷം അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. തുടർന്ന് കേന്ദ പ്രസിഡണ്ടിൻറെ നേതൃത്വത്തിൽ കൃഷ്ണദാസ്(മുൻ തുളസീദളം മാനേജർ) അനുസ്മരണം നടത്തുകയും തദവസരത്തിൽ കൃഷ്ണദാസിനെക്കുറിച്ച് പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി, ജന. സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ,…

"വടക്കാഞ്ചേരി ശാഖ 2022 ജനുവരി മാസ യോഗം"

കൊടകര ശാഖ 2022 ജനുവരി മാസ യോഗം

കൊടകര ശാഖയുടെ 2022 ജനുവരി മാസത്തെ യോഗം 16-01-2022 ഞായറാഴ്ച പകല്‍ 3 മണിക്ക് കൊടകരയിലുള്ള പഴയിടം പിഷാരത്ത് ശ്രീ. ജയകുമാറിന്‍റെ ഭവനത്തില്‍ വെച്ച് ചേര്‍ന്നു. ശ്രീമതി മങ്കകുട്ടി പിഷാരസ്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ വിട്ടു പിരിഞ്ഞ സമാജം അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥനായ ശ്രീ പി.ജി. ജയകുമാര്‍ സ്വാഗതം ആശംസിക്കുകയും എല്ലാവരും ചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം പങ്ക് വെക്കുകയും ചെയ്തു. ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ച് സംസാരിച്ചു. മുന്‍ മാസത്തെ യോഗത്തില്‍ തൊട്ടടുത്ത ഗൃഹങ്ങളിലെ അംഗങ്ങള്‍ ഹാജരായില്ലെന്ന വിഷയം പങ്ക് വച്ചത് റിപ്പോര്‍ട്ടിലൂടെ അറിഞ്ഞ…

"കൊടകര ശാഖ 2022 ജനുവരി മാസ യോഗം"

പട്ടാമ്പി ശാഖ വാർഷികം

പട്ടാമ്പി ശാഖയുടെ 2020-21 വാർഷികം, ആതിരോത്സവം, അവാർഡ് ദാനം എന്നിവ സംയുക്തമായി 2-1-2022 നു രാവിലെ 9.30 മുതൽ ശാഖാമന്ദിരത്തിൽ വെച്ച് ആഘോഷിച്ചു. രാവിലെ 9.30നു മഹിളാ വിംഗ് മെമ്പർ ശ്രീമതി എൻ പി രാഗിണി പതാക ഉയർത്തി. ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി എം ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുമാരി നിരഞ്ജനയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, മഹിളാ വിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി മുരളീധരൻ, ഡോ. എ പി ഭരതൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി ശ്രീ എം പി സുരേന്ദ്രൻ ഏവർക്കും വിശദമായി സ്വാഗതമോതി. തുടർന്ന് ഭുജംഗപ്രയാഗം ചൊല്ലി, സത്യപ്രസ്താവന എല്ലാവരും…

"പട്ടാമ്പി ശാഖ വാർഷികം"

എറണാകുളം ശാഖ 2021 ഡിസംബർ മാസ യോഗം

ശാഖയുടെ 2021 ഡിസംബർ മാസത്തെ യോഗം 12/12/2021 നു ഞായറാഴ്ച 3pmനു ശ്രീ. P. നാരായണൻ അവർകളുടെ വടുതലയിലെ വസതിയായ ‘പിഷാരത്ത്’ വച്ച് നടന്നു. ഐശ്വര്യയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ Adv. ലീല നാരായണൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമാജ അംഗങ്ങൾക്കു യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സമാജം വളരെയേറെ സഹായങ്ങൾ അംഗങ്ങൾക്ക് നൽകിവരുന്നുവെന്നും PE&WS സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നുവെന്നും പ്രസിഡണ്ട് ഡോ. രാംകുമാർ പറഞ്ഞു. അവശത അനുഭവിക്കുന്ന വളരെയധികം പേർ നമുക്കിടയിലുണ്ട്. സെൻസസ് ഇതിനെ പറ്റി കൂടുതൽ അറിയുവാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. നിലവിൽ 20 പേർക്ക് PET-2000…

"എറണാകുളം ശാഖ 2021 ഡിസംബർ മാസ യോഗം"

പട്ടാമ്പി ശാഖ വാർഷികവും 2021 ലെ അവാർഡ് ദാനവും

പ്രിയപ്പെട്ട അംഗങ്ങളെ, പിഷാരോടി സമാജം പട്ടാമ്പി ശാഖ വാർഷികവും 2021 ലെ അവാർഡ് ദാനവും വാടാനാംകുറുശ്ശി  ശാഖാ മന്ദിരത്തിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച്    02-01-2022 ഞായറാഴ്ച കാലത്ത് 9.30 AM മുതൽ നടത്തുന്നു. ഏവരെയും ഈ വാർഷികത്തി ലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു. എം പി സുരേന്ദ്രൻ, സെക്രട്ടറി, പട്ടാമ്പി ശാഖ 1+

"പട്ടാമ്പി ശാഖ വാർഷികവും 2021 ലെ അവാർഡ് ദാനവും"