പാലക്കാട് ശാഖയുടെ 2025 ഓഗസ്റ്റ് മാസയോഗം

പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസ യോഗം 28/8 /25 ന് ഓൺലൈനായി നടത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം പത്തുമണിക്ക് ആരംഭിച്ചു. യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി. പ്രസിഡണ്ട് എ പി സതീഷ് കുമാർ അടുത്ത മീറ്റിംഗ് സെക്രട്ടറിയുടെ ഭവനത്തിൽ വച്ച് നടത്താമെന്ന് അറിയിച്ചു. ഓണാഘോഷത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തി. ഒക്ടോബർ മാസത്തിൽ ഒരു ഓണസദ്യ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ സെപ്റ്റംബർ മാസ യോഗത്തിൽ തീരുമാനിക്കാം എന്നും നിശ്ചയിച്ചു. സെക്രട്ടറി ശാഖയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശാഖയിൽ നിന്നും 10/ 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അഞ്ചു കുട്ടികളുടെ വിവരങ്ങൾ…

"പാലക്കാട് ശാഖയുടെ 2025 ഓഗസ്റ്റ് മാസയോഗം"

കൊടകര ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം

പിഷാരടി സമാജം കൊടകര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 17 -8 -2025 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് അഷ്ടമിച്ചിറ പിഷാരത്ത് ആനന്ദപിഷാരോടിയുടെ ഭവനത്തിൽ ചേർന്നു മേധ,വൈദികി എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾക്ക് തുടക്കമായി. കഴിഞ്ഞ മാസത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ , സാനു മാഷ് എന്നിവർക്കും അന്തരിച്ച നമ്മുടെ സമുദായ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു. ആനന്ദ പിഷാരടി യോഗത്തിന് എത്തിച്ചേർന്ന എല്ലാവരേയും സ്വാഗതം ചെയ്തു. മോഹിനിയാട്ടം ബിരുദാനന്തര ബിരുദത്തിൽ മൂന്നാം റാങ്ക് നേടിയ കൊടകര ശാഖാംഗമായ കാവലൂർ പിഷാരത്ത് ഹരിതമണികണ്ഠനെ അനുമോദിച്ചു. വാങ്മയ ഭാഷ പ്രതിഭാ പരീക്ഷയിൽ സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വരന്തരപ്പിള്ളി തൃക്കയിൽ…

"കൊടകര ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം"

കോട്ടയം ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം

കോട്ടയം ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 3.8.25 നു പയ്യപ്പാടി വത്സല പിഷാരസ്യാരുടെ ഭവനമായ ആനന്ദ സദനത്തിൽ വെച്ചു നടന്നു.  ദേവിദത്തയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം A R പ്രവീണ്കുമാർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.  കാടമുറി പിഷാരത്ത് അമ്മിണി പിഷാരസ്യാരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.  A.P.അശോക് കുമാരിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു. 1) ശാഖ വാർഷികവും ഓണാഘോഷവും ഓഗസ്റ്റ് 31നു ഏറ്റുമാനൂർ NSS കരയോഗ മന്ദിരത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. പ്രോഗ്രാം കൺവീനറായി പ്രവീൻകുമാറിനെ യോഗം തിരഞ്ഞെടുത്തു. കലാ പരിപാടികൾ സംഘടിപ്പിക്കുവാനും കായിക മത്സരങ്ങൾ നടത്തുവാനും കവിത അജിത്കുമാർ, സുമംഗല നാരായണൻ, ശ്രീകല ദേവകുമാർ…

"കോട്ടയം ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം"

ചൊവ്വര ശാഖ 2025 ആഗസ്റ്റ് മാസത്തെ യോഗം

ചൊവ്വര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 10/08/25 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.00 മണിക്ക് കുട്ടമശ്ശേരി ശ്രീ K. P. ബാലകൃഷ്ണന്റെ വസതിയിൽ പ്രസിഡന്റ്‌ ശ്രീ K വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി ഐശ്വര്യ അജിത്തിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ ദേവി രാമൻ, ഇന്ദിര ബാലകൃഷ്ണൻ, രമ മുകുന്ദൻ എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായത്തിലെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ K. P. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ 50th വാർഷികം തന്നെയാണ് പ്രധാന വിഷയം ആയത്. അത് എവിടെ വെച്ച് നടത്തും എന്ന കാര്യത്തിൽ പല സ്ഥലങ്ങളും പറഞ്ഞു…

"ചൊവ്വര ശാഖ 2025 ആഗസ്റ്റ് മാസത്തെ യോഗം"

കോങ്ങാട് ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം

കോങ്ങാട് ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 04/08/25 ഉച്ചയ്ക്ക് രണ്ട് മണിയോടെ ശാഖാ മന്ദിരത്തിൽ പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി മായാ ബാബുവിൻ്റെ പ്രാർത്ഥനയ്ക്കും ശ്രീ എം പി ഹരിദാസൻ്റെ പുരാണ പരായണത്തിനും ശേഷം ശ്രീ സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അന്തരിച്ച മുൻ മുഖ്യ മന്ത്രി സഖാവ് വി എസ് അച്യുതാനന്ദൻ, പ്രൊഫസർ എം കെ സാനു, മിമിക്രി/സിനിമ കലാകാരൻ കലാഭവൻ നവാസ്, നെല്ലംപാനി പിഷാരത്ത് എൻ പി ഗോപാലൻ പിഷാരോടി എന്നിവർക്ക് ശ്രീ കെ പി രാമചന്ദ്രൻ അനുശോചനം അർപ്പിച്ച് സംസാരിച്ചു. എല്ലാവരും ഒരു നിമിഷം മൗനപ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. സെപ്റ്റംബർ…

"കോങ്ങാട് ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം"

മുംബൈ ശാഖയുടെ 43 മത് വാർഷിക പൊതുയോഗം 27-07-2025 4 മണിക്ക് വസായ് വെസ്റ്റിലുള്ള BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് നടത്തി.

ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം ശ്രീ അരവിന്ദ് കുട്ടികൃഷ്ണൻ്റെ പ്രാർത്ഥനയോടെ തുടങ്ങി, കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിലും വിവിധ പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും അന്തരിച്ചവർക്കും, കേന്ദ്ര വൈസ് പ്രസിഡണ്ട് തുടങ്ങി അന്തരിച്ച സമൂഹത്തിലെ പ്രഗത്ഭ വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് യോഗത്തിൽ സന്നിഹിതരായ എല്ലാ അംഗങ്ങൾക്കും സ്വാഗതമാശംസിച്ചു കൊണ്ട് നടത്തിയ അദ്ധ്യക്ഷ ഭാഷണത്തിൽ നമ്മെപ്പോലൊരു സംഘടനയുടെ പ്രഥമോദ്ദേശ്യമാണ് ക്ഷേമൈശ്വര്യ പ്രവർത്തനങ്ങളെന്നും പ്രത്യേകിച്ച് നമുക്കിടയിലെ അശരണരായവരെ സഹായിക്കൽ എന്നത് എന്നും, നമ്മുടെ ചിലവിന്റെ ഏറ്റവും വലിയ അംശം അതിനു വേണ്ടിത്തന്നെയാണ് ഉപയോഗിക്കുന്നതെന്നും, പക്ഷെ, പലപ്പോഴും നിധിയുടെ അപര്യാപ്തത മൂലം അംഗങ്ങളുടെ അത്തരം ആവശ്യങ്ങളിൽ പൂർണ്ണ തോതിൽ നമുക്ക് സഹായിക്കാനാവുന്നില്ല എന്നത് ഒരു വസ്തുതയാണെന്നതിനാൽ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നമുക്കിടയിലെ അശരണരായവരെ സഹായിക്കാനായി ഓരോരുത്തരും, പ്രത്യേകിച്ച് പുത്തൻ തലമുറ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

തുടർന്ന് കാര്യപരിപാടിയിലെ അടുത്ത ഇനം, മുൻ വാർഷിക പൊതുയോഗ മിനുട്സ് സെക്രട്ടറി വായിച്ചത് യോഗം അംഗീകരിച്ചു.

ശാഖയുടെ 2024-25 വർഷത്തേക്കുള്ള ഭരണസമിതി റിപ്പോർട്ട് അവതരണം സെക്രട്ടറി നിർവ്വഹിച്ചു. PE&WS പെൻഷൻ പദ്ധതി PET 2000ന്റെ ഇപ്പോഴത്തെ യഥാതഥ വിവരങ്ങൾ കൂടി ഇതിൽ അംഗങ്ങളുടെ അറിവിലേക്കായി ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്ന് ശ്രീ കുട്ടികൃഷ്ണൻ അഭിപ്രായപ്പെട്ടു. മുംബൈ ശാഖയിൽ നിന്നും ആരും ഇത് വരെ ഇതിലേക്ക് അപേക്ഷിച്ചിട്ടില്ലെന്നും, അത്തരത്തിൽ അർഹതയുള്ള രണ്ട് അംഗങ്ങൾക്ക് ശാഖാ നേരിട്ടാണ് പെൻഷൻ കൊടുക്കുന്നതെന്നും സെക്രട്ടറി അറിയിച്ചു. പിന്നീട് അംഗങ്ങൾ നാം പലപ്പോഴും കേന്ദ്രത്തിന്റെ ഈ ഘടകങ്ങളുടെ വിശദമായ റിപ്പോർട്ടുകളും കണക്ക് വിവരങ്ങളും(പ്രത്യേകിച്ച് PE&WS, PP&TDT എന്നിവയുടെ വരവ് ചിലവ് കണക്കല്ലാതെ ലാഭ നഷ്ടക്കണക്കോ, ബാലൻസ് ഷീറ്റോ തങ്ങൾക്ക് നേരിട്ടോ വെബ് സൈറ്റ് വഴിയോ, തുളസീദളം വഴിയോ ലഭിക്കുന്നില്ലെന്നും ഇക്കാര്യങ്ങൾ വരും വർഷങ്ങളിൽ ഉൾപ്പെടുത്തി എല്ലാ അംഗങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്നും കേന്ദ്രത്തോട് നിർദ്ദേശിക്കാൻ പൊതുയോഗം ആവശ്യപ്പട്ടു.

അടുത്ത അജണ്ടയായ കണക്കവതരണം നിർവ്വഹിച്ചു കൊണ്ട് ഖജാൻജി ശ്രീ കെ ഭരതന്റെ ഇന്റെർണൽ ഓഡിറ്റ് റിപ്പോർട്ട് അംഗങ്ങളുടെ അറിവിലേക്കായി വായിച്ചു. പ്രസ്തുത റിപ്പോർട്ടിൽ ചികിത്സാ സഹായ ചിലവുകൾ വർദ്ധിച്ചു വരുന്നതായി വിലയിരുത്തുകയും ഇപ്രകാരം വർദ്ധിച്ചു വരുന്ന ചികിത്സാ സഹായങ്ങളെ ഉൾക്കൊള്ളാൻ വേണ്ടുന്ന ഒരു പദ്ധതി യോഗം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തിൽ ഖജാൻജി ഈ വർഷം 3 പേർക്കാണ് ചികിത്സാ സഹായങ്ങൾ നൽകിയതെന്നും, അതും അവരുടെ ആവശ്യങ്ങളെ അപേക്ഷിച്ച് തുലോം പരിമിത രീതിയിലെ നൽകാൻ കഴിഞ്ഞിട്ടുള്ളുവെന്നും അത് കൊണ്ട് തന്നെ അംഗങ്ങളുടെ സത്വര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് അംഗങ്ങളുടെ മറ്റു സംശയങ്ങൾക്കും മറുപടി നൽകിയ ശേഷം യോഗം കണക്കുകൾ അംഗീകരിച്ചു.

2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെണൽ ഓഡിറ്ററായി CA ശ്രീ. ഗോപകുമാർ ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു.

2025-2026 സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റാറ്റുട്ടറി ഓഡിറ്റർ ആയി CA M/s ഉണ്ണികൃഷ്ണൻ & കമ്പനിയെയും തിരഞ്ഞെടുത്തു.

2025-26, 2026-27 വർഷങ്ങളിലേക്കുള്ള ശാഖയിൽ നിന്നുമുള്ള 29 പ്രതിനിധി സഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു.

ഈ വർഷത്തെ ശാഖയുടെ വാർഷികാഘോഷങ്ങൾ ദഹിസർ-വിരാർ ഏരിയയുടെ ആതിഥേയത്തിൽ 2026 ജനുവരി 4ന് വസായിലുള്ള അയ്യപ്പ ക്ഷേത്ര ഹാളിൽവെച്ച് നടത്തുവാൻ തീരുമാനിച്ചു. കലാവിഭാഗത്തെ അതിൻ്റെ ഒരുക്കങ്ങൾ തുടങ്ങുന്നതിനായി ചുമതലപ്പെടുത്തി.

തുടർന്ന് സെക്രട്ടറി ഇത്രയും നല്ല രീതിയിൽ ഒരു വാർഷിക പൊതുയോഗം നടത്താൻ വേണ്ട സഹായ നിർദ്ദേശങ്ങൾ നൽകി സഹകരിച്ച എല്ലാ അംഗങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ 6 മണിയോടെ യോഗം സമാപിച്ചു.

0

പാലക്കാട് ശാഖയുടെ 2025 ജൂലൈ മാസ യോഗം

പാലക്കാട് ശാഖയുടെ ജൂലൈ മാസ യോഗം 27/7/ 25 ന് അഡ്വക്കേറ്റ് എസ് എം ഉണ്ണി കൃഷ്ണൻറെ ഭവനമായ ചെന്താമരയിൽ വച്ച് നടന്നു. മഴക്കാലമായിരുന്നിട്ടും കുറെ പേർ മീറ്റിങ്ങിന് എത്തിച്ചേർന്നു എന്ന വിവരം സ്വാഗതാർഹം തന്നെയായിരുന്നു. ശ്രീ എസ് എം ഉണ്ണികൃഷ്ണന്റെ സഹധർമ്മിണിയും സഹോദരിമാരും കൂടി പ്രാർത്ഥന പ്രാർത്ഥന വളരെ ഭംഗിയായി ചൊല്ലി . ഗൃഹനാഥൻ മീറ്റിങ്ങിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. പുരാണ പാരായണം പരിപാടിയിൽ നാരായണീയം മുപ്പത്തിനാലാം ദശകം വായിച്ചത് രാമായണമാസം ആയതിനാൽ വളരെ ഉചിതമായിരുന്നു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. സെക്രട്ടറി ശാഖയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. വിദ്യാഭ്യാസ രംഗത്ത് നല്ല മാർക്കോടുകൂടി പാസായ ശാഖയിലെ…

"പാലക്കാട് ശാഖയുടെ 2025 ജൂലൈ മാസ യോഗം"

ചൊവ്വര ശാഖയുടെ 2025 ജൂലൈ മാസത്തെ യോഗം

ചൊവ്വര ശാഖയുടെ ജൂലൈ മാസത്തെ യോഗം 27/07/25 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.30 മണിക്ക് ചൊവ്വര ശ്രീ രഘുനന്ദനൻ്റെ വസതിയായ ശ്രീനികേതനിൽ വെച്ച്പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശീമതി ലതയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ, ശ്രീമതി ലത എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. നമ്മുടെ ശാഖാംഗം ശ്രീ. D. R. പിഷാരടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കൂടാതെ മുൻ കേന്ദ്ര ഭാരവാഹിയും പട്ടാമ്പി ശാഖാ സെക്രട്ടറി യുമായിരുന്ന ശ്രീ.സുരേന്ദ്രൻ മാഷിൻ്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു. ജിഷ്ണു സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ 50th വാർഷികം കേമമായി നടത്തുവാൻ ഉള്ള ശ്രമങ്ങൾ വിലയിരുത്തി. തുടർന്ന് ശ്രീ വിജയൻ, അമ്പതാം ജയന്തിയുടെ…

"ചൊവ്വര ശാഖയുടെ 2025 ജൂലൈ മാസത്തെ യോഗം"

കോങ്ങാട് ശാഖയുടെ 2025 ജൂലൈ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂലൈ മാസ യോഗം 28/07/2025ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്നു. ശ്രീ കെ പി അച്യുണ്ണി പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീ കെ പി ഗോപാലപിഷാരോടി പുരാണ പാരായണം ചെയ്തു അർത്ഥം വിവരിച്ചു. ശ്രീ കെ പി ഗോവിന്ദൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കഥകളി ഗായകൻ വെണ്മണി ഹരിദാസിൻ്റെ ഓർമ്മക്കായി നൽകുന്ന വെണ്മണി പുരസ്കാരം നേടിയ യുവ തലമുറയിലെ ശ്രദ്ധേയനായ കലാകാരൻ ശ്രീ കോട്ടക്കൽ സന്തോഷിനെ കോങ്ങാട് ശാഖക്ക് വേണ്ടി ശ്രീ കെ പി രാമചന്ദ്ര പിഷാരോടി അനുമോദിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ ലക്കിടി പുത്തൻ പിഷാരത്…

"കോങ്ങാട് ശാഖയുടെ 2025 ജൂലൈ മാസ യോഗം"

എറണാകുളം ശാഖ പ്രതിമാസ യോഗം – ജൂലൈ 2025

എറണാകുളം ശാഖ പ്രതിമാസ യോഗം – ജൂലൈ 2025 പിഷാരോടി സമാജം എറണാകുളം ശാഖയുടെ 2025 ജൂലൈ മാസയോഗം 13.07.2025 ഞായറാഴ്ച രാത്രി 8 PM – ന് ഓൺലൈൻ ആയി നടന്നു. ശാഖ സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തതോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവർക്ക് വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. പ്രസിഡൻ്റ് ശ്രീ ദിനേശ് പിഷാരോടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജൂൺ മാസത്തെ റിപ്പോർട്ട് ഗ്രൂപ്പിൽ അയച്ചത് പാസാക്കി. കർക്കിടക മാസത്തിലെ രാമായണ മാസാചരണത്തോടനുബന്ധിച്ച് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന രാമായണം പാരായണത്തിന്റെ പ്രാരംഭം ഗുരുവായൂർ ഗസ്റ് ഹൗസിൽ വെച്ച് നടക്കുന്ന വിവരം ഏവരെയും അറിയിച്ചു.…

"എറണാകുളം ശാഖ പ്രതിമാസ യോഗം – ജൂലൈ 2025"