തൃശൂർ ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 13 ന് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡന്റ് ശ്രീ വിനോദ്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തോടെ ആരംഭിച്ചു.

കുമാരിമാർ ശ്രീബാല, ശ്രീഭദ്ര എന്നിവർ പ്രാർത്ഥന ചൊല്ലി.

സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ ഏവർക്കും സ്വാഗതമാശംസിച്ചു. സമാജത്തിന്റെയും ശാഖയുടെയും പ്രവർത്തനങ്ങളെ പറ്റിയും സമുദായം നേരിടുന്ന . പ്രശ്നങ്ങളെ പറ്റിയും ശ്രീ ഹരികൃഷ്ണൻ വിശദീകരിച്ചു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ശാഖ ഈ ഓണക്കാലത്തു ശാഖ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയും മറ്റു പ്രവർത്തനങ്ങളെ പറ്റിയും സംസാരിച്ചു.

വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി ഈ വർഷവും ഓണം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടെന്നും പ്രശസ്ത കലാകാരനായ ശ്രീ നന്ദകിഷോർ നമ്മുടെ ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയത് ഏറെ സന്തോഷം പകരുന്നുണ്ട് എന്നും പറഞ്ഞു.

തുടർന്ന് പ്രശസ്ത സിനിമാ, ടി വി താരവും നർമ്മ പ്രഭാഷകനുമായ ശ്രീ നന്ദ കിഷോർ ഓണാഘോഷം ഉദ്‌ഘാടനം ചെയ്തു. സമകാലീകമായ വിഷയങ്ങളെയും സംഭവങ്ങളെയും സരസമായി പരിഹസിച്ചു കൊണ്ടും അതോടൊപ്പം രാമായണത്തിലെ സുന്ദര കാണ്ഡം, കല്യാണ സൗഗന്ധികം ഓട്ടൻതുള്ളലിലെ വനവർണന എന്നിവയെല്ലാം സമർത്ഥമായി ഉൾക്കൊള്ളിച്ചുകൊണ്ടും ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹം നടത്തിയ ഉദ്ഘാടന ഭാഷണം അക്ഷരാർത്ഥത്തിൽ എല്ലാവരും പൂർണ്ണമായും ആസ്വദിച്ച നർമ്മ പ്രഭാഷണം തന്നെയായിരുന്നു.

 


 

പിഷാരോടി എഡ്യുക്കേഷണൽ & വെൽഫെയർ സൊസൈറ്റി സെക്രട്ടറി ശ്രീ അജയകുമാർ ആശംസനേർന്ന് സംസാരിക്കുകയും 21ന് തൃശൂരിൽ നടക്കുന്ന തുളസീദളം, PE&WS അവാർഡ് വിതരണയോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുകയും ചെയ്തു.

 

തുടർന്ന് ശാഖയുടെ ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണം നടന്നു. പത്താംക്ലാസിൽ ഉന്നതവിജയം നേടിയ ഗോവിന്ദ് ഹരികൃഷ്ണൻ, നീരജ് പിഷാരോടി, കൈലാസ് കൃഷ്ണ, അദ്വൈത് പിഷാരോടി എന്നിവർക്കും പ്ലസ്‌ടുവിൽ ഉന്നതവിജയം നേടിയ ഗായത്രി, അമൃത എന്നിവർക്കും ശാഖയുടെ അവാർഡ്‌ നല്കി.

കർക്കിടകത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് നടന്ന രാമായണ പാരായണത്തിൽ തൃശൂർ ശാഖയിൽ നിന്നും പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാന വിതരണവും നടന്നു.

ഓണാഘോഷത്തിൽ പങ്കെടുത്ത അംഗങ്ങളിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യവാനെയും ഒരു ഭാഗ്യവതിയേയും കണ്ടെത്തിയതിൽ ശ്രീറാം ജയചന്ദ്രന് ഓണസമ്മാനമായി ഡബിൾമുണ്ടും ശ്രീമതി ശൈലജ രാധാകൃഷ്ണന് സെറ്റ്മുണ്ടും സമ്മാനിച്ചു.

തുടർന്ന് കലാ പരിപാടികൾ അരങ്ങേറി. ദീപിക എസ് പിഷാരോടി ഭഗവദ്ഗീതയിലെ പതിനഞ്ചാമദ്ധ്യായം ഭംഗിയായി ചൊല്ലി. ശ്രീബാല ശ്രീഭദ്ര എന്നിവർ ഓണപ്പാട്ട് അവതരിപ്പിച്ചു.

ശ്രീമതിമാർ ഉഷ ചന്ദ്രൻ, മിനി രവികുമാർ, അനിത ഹരികൃഷ്ണൻ, രഞ്ജിനി ഗോപി, അഞ്ജു സുരേഷ്, പ്രഭ ഗോപി, രാധിക ശ്രീകുമാർ, ലക്ഷ്മിദേവി വിനോദ് എന്നിവർ ചേർന്ന് കൈകൊട്ടിക്കളി അവതരിപ്പിച്ചു.

കാർത്തിക്ക് സുരേഷ് സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. ശ്രീ സുരേഷ് പിഷാരോടി (പൂത്തോൾ), ശ്രീമതി മാലതി സോമൻ (മുളകുന്നത്ത്കാവ്) എന്നിവർ ഗാനമാലപിച്ചു.

ശ്രീമതി അനിത ഹരികൃഷ്ണൻ ഡിസൈൻ ചെയ്ത് കുട്ടികളും മുതിർന്നവരും ചേർന്ന് ഒരുക്കിയ പൂക്കളം വളരെ മനോഹരമായിരുന്നു.

ശാഖാ സെക്രട്ടറി ശ്രീ എ പി ജയദേവൻ ഏവർക്കും നന്ദി പറഞ്ഞു.

വിഭവസമൃദ്ധമായ ഓണസ്സദ്യയോടെ ഉച്ചക്ക് 2 മണിക്ക് ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.

 

0

കൊടകര ശാഖയുടെ 2025സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും

പിഷാരടി സമാജം കൊടകര ശാഖയുടെ 2025 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും 21.09.2025 ഞായറാഴ്ച രാവിലെ 9. 00 മുതൽ കാരൂർ ശ്രീ ശങ്കരനാരായണ ക്ഷേത്ര ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടന്നു. കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി. പുഷ്പ ഗിരിജൻ, അനിത സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ശാഖാംഗങ്ങൾ എല്ലാവരും ചേർന്ന് നാരായണീയ പാരായണം നടത്തി. 10.30 ന് സെപ്റ്റംബർ മാസത്തെ യോഗം ആരംഭിച്ചു. ശ്രീമതി അങ്കിതാ രാജുവിന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം നമ്മെ വിട്ടു പിരിഞ്ഞ പ്രൊഫസർ സി.പി സരസ്വതി പിഷാരസ്യാരുടേയും (കേന്ദ്ര വൈസ് പ്രസിഡൻറ് സി. പി രാമചന്ദ്ര പിഷാരടിയുടെ സഹോദരി)മറ്റു സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.…

"കൊടകര ശാഖയുടെ 2025സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും"

ഇരിങ്ങാലക്കുട ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഈ മാസത്തെ (സെപ്തംബർ) കുടുംബയോഗം 19/9/25 ന് രാത്രി 8.00 മണിക്ക് ഗുഗിൾ മീറ്റിലൂടെ നടന്നു. പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിലേക്ക് എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു. ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ അദ്ധ്യക്ഷ ഭാഷണത്തിൽ കഴിഞ്ഞ മാസത്തിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗത്തിൻെറ മിനുട്സ് പാസ്സാക്കി. ട്രഷറർ തയ്യാറാക്കിയ വരവ്-ചെലവ് കണക്കുകൾ യോഗം അംഗീകരിച്ചു. 2025-26 വർഷത്തേക്കുള്ള വരിസംഖ്യ പിരിവ് ഉർജ്ജിതമായി നടക്കുന്നുണ്ടെന്നും, പകുതിയലധികം മെമ്പർമാരുടെ വരിസംഖ്യ കിട്ടിയതായും സെക്രട്ടറി യോഗത്തെ…

"ഇരിങ്ങാലക്കുട ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം"

തിരുവനന്തപുരം ശാഖയുടെ 2025 ലെ ഓണാഘോഷം

പിഷാരടി സമാജം തിരുവനന്തപുരം ശാഖയുടെ 2025 ലെ ഓണാഘോഷം സെപ്റ്റംബർ 21 ഞായറാഴ്ച സ്റ്റാച്യുവിന് സമീപം പദ്മ കഫേയിൽ മന്നം ഹാളിൽ നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാർ, ശ്രീദേവി പിഷാരസ്യാർ, ശ്രീ ടി പി രാമൻ കുട്ടി, ശ്രീ കെ കെ പിഷാരടി, പ്രസിഡൻ്റ് ശ്രീ ജഗദീഷ് പിഷാരടി എന്നിവർ ചേർന്ന് ദീപം തെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ശ്രീ ജഗദീഷ് പിഷാരടി ഏവരേയും സ്വാഗതം ചെയ്തു. തിരുവനന്തപുരം ശാഖയിലെ വനിതാ അംഗങ്ങൾ കൈകൊട്ടിക്കളി അവതരിപ്പിച്ചു. ശ്രീമതി സത്യഭാമ, ശ്രീമതി ഹേമ എൻ എസ്, ശ്രീമതി സീത പി, ശ്രീമതി അശ്വതി, ഡോ. കീർത്തി സി പി, ശ്രീമതി വിജയ ലക്ഷ്മി കെ, ശ്രീമതി സംഗീത എം,…

"തിരുവനന്തപുരം ശാഖയുടെ 2025 ലെ ഓണാഘോഷം"

കോങ്ങാട് ശാഖയുടെ ഓണാഘോഷവും 39ാം വർഷികവും

കോങ്ങാട് ശാഖയുടെ ഓണാഘോഷവും 39ാം വർഷികവും 07/09/2025നൂ രാവിലെ 9 മണിക്ക് ആചാര്യ രത്നം ശ്രീ കെ പി ഗോപാല പിഷാരോടി (അനിയമ്മാൻ) സമാജ അങ്കണത്തിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. ശേഷം സർവ്വശ്രീ അനിൽ കൃഷ്ണൻ, വത്സൻ, ജയകൃഷ്ണൻ എന്നിവർ അതി ഗംഭീരമായ കേളി അവതരിപ്പിച്ചു. കുമാരിമാർ ആര്യ, അമേയ എന്നിവർ അതി മനോഹരമായ പൂക്കളം ഒരുക്കി. ശ്രീമതി ഉഷ, ശ്രീ പി പി നാരായണൻകുട്ടി, ശ്രീ കെ പി പ്രഭാകരൻ എന്നിവർ പങ്കെടുത്ത മാല കെട്ട് മത്സരം നടന്നു. തുടർന്ന് വാർഷികത്തിന് എത്തിച്ചേർന്നവരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഭാത ഭക്ഷണത്തിന് ശേഷം വിശിഷ്ട അതിഥികളായ കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, മുൻ കേന്ദ്ര…

"കോങ്ങാട് ശാഖയുടെ ഓണാഘോഷവും 39ാം വർഷികവും"

ഗുരുവായൂർ ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

ഗുരുവായൂർ ശാഖയുടെ ഈ മാസത്തെ യോഗം 20/09/2025 ശനിയാഴ്ച നാലുമണിക്ക് പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ വസതിയായ ശ്രീ ശൈലം, മമ്മിയുരിൽ വെച്ച് നടത്തി. മാധവിൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിന് കുടുംബനാഥ സ്വാഗതം പറഞ്ഞു. സമാജത്തിൻെറ പ്രവർത്തനത്തെപ്പറ്റി സംസാരിച്ചു. മീറ്റിംഗിൽ ഒരു ക്ഷേമനിധി തുടങ്ങാൻ തീരുമാനിച്ചു. സെക്രട്ടറി സമാജത്തിന്റെ പ്രവർത്തനം മികച്ചതാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ സംസാരിച്ചു. ട്രഷറർ ക്ഷേമനിധി എങ്ങനെയൊക്കെ ആകാം എന്നതിനെക്കുറിച്ച് സംസാരിച്ചു. ശ്രീമതി സുധയുടെ നന്ദി പ്രകടനത്തോടുകൂടി യോഗം അവസാനിച്ചു. സെക്രട്ടറി, നളിനി ശ്രീകുമാർ 0

"ഗുരുവായൂർ ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം"

പാലക്കാട് ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

പാലക്കാട് ശാഖയുടെ സെപ്റ്റംബർ മാസ യോഗം 14 /9/ 25 ്ന് സെക്രട്ടറിയുടെ ഭവനമായ അനുഗ്രഹ യിൽ വച്ച് നടന്നു. യോഗത്തിൽ മുപ്പതോളം പേർ പങ്കെടുത്തു. ഗൃഹനാഥന്റെ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരെയും സ്വാഗതം ചെയ്തു. അന്ന് ജന്മാഷ്ടമി ആയിരുന്നതിനാൽ ഏവർക്കും ജന്മാഷ്ടമി ആശംസകൾ നേർന്നു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവർക്കായി മൗന പ്രാർത്ഥന നടത്തി. പുരാണ പാരായണത്തിൽ വനിത അംഗങ്ങൾ നാരായണീയം ഭക്തിസാന്ദ്രമായി ചൊല്ലി. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാർ ഏവർക്കും ഓണാശംസകൾ അറിയിക്കുന്നതോടൊപ്പം ശാഖയിൽ നിന്നും വിദ്യാഭ്യാസ അവാർഡുകൾ ലഭിച്ച കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ അവാർഡ് വിതരണ യോഗത്തിൽ എല്ലാ കുട്ടികളും രക്ഷിതാക്കളും…

"പാലക്കാട് ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം"

പിഷാരോടി സമാജം കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും

വാർഷിക യോഗ റിപ്പോർട്ട് കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും 2025 ഓഗസ്റ്റ് 31 നു ഏറ്റുമാനൂർ എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ (എം.രാധാമണി പിഷാരസ്യാർ നഗർ) നടന്നു. ശാഖ രക്ഷാധികാരി ശ്രീ മധുസൂധന പിഷാരടി പതാക ഉയർത്തി. ശാഖയുടെ വനിത വിംഗ് പ്രവർത്തകരായ സാവിത്രി പിഷാരസ്യാർ, വത്സല പിഷാരസ്യാർ, ഗീത രാമ പിഷാരോടി, നിർമല ചക്രപാണി, സുമംഗല നാരായണൻ, ജയശ്രീ അശോക് കുമാർ എന്നിവർ നാരായണീയ പാരായണം നടത്തി. കൃഷ്ണ ദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ശാഖ ജോയിന്റ് സെക്രട്ടറി A R പ്രവീണ്കുമാർ വാർഷിക യോഗം ഉദ്ഘാടനം ചെയ്യുവാൻ എത്തിയ കേന്ദ്ര പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടിയെയും എല്ലാ ശാഖാഗങ്ങളെയും ഹൃദയപൂർവം സ്വാഗതം…

"പിഷാരോടി സമാജം കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും"

മുംബൈ ശാഖയുടെ 452മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 452മത് ഭരണസമിതി യോഗം 14.09.2025നു 5.30 P. Mനു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ കൂടി. ശ്രീ വി ആർ മോഹനൻ പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച ശാഖാ/ സമുദായ അംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗവിവരണം, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കൽവ-ഘാട്കോപ്പർ വിഭാഗത്തിൽ നിന്നുമുള്ള എല്ലാ വരിസംഖ്യയും ശേഖരിച്ചതായി ഏരിയാ അംഗം അറിയിച്ചു. മറ്റു വിഭാഗങ്ങളിലെ സമാഹരണവും ത്വരിതഗതിയിലാക്കുവാൻ ഖജാൻജി അഭ്യർത്ഥിച്ചു. ശാഖയിൽ പുതിയതായി ആജീവനാന്ത അംഗത്വത്തിന് അപേക്ഷിച്ച പാൽഘർ നിവാസികളായ ഋഷികേശ് ഗണപതി, വിദ്യ ഋഷികേശ്…

"മുംബൈ ശാഖയുടെ 452മത് ഭരണസമിതി യോഗം"

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുഃബയോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുഃബയോഗം, കഴകക്കാരെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം , ഓണാഘോഷം എന്നിവയുടെ റിപ്പോർട്ട് പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബസംഗമം 28/8/25 വ്യാഴാഴ്ച നമ്പൂതിരിസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10.30 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ഗിരിജാ മോഹൻദാസിൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിന് എത്തിയ എല്ലാവരെയും PP& TDT ജോ:സെക്രട്ടറി പി.മോഹനൻ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ മൺമറഞ്ഞ സമുദായ അംഗങ്ങൾക്കും അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ അച്ചുതാനന്ദൻ അവർകൾക്കും മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ…

"പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുഃബയോഗം"