തിരുവനന്തപുരം ശാഖയുടെ മാർച്ച് മാസ കുടുംബസംഗമം മാർച്ച് 9 ന് ശ്രീ മുരളീധരൻ പി പി യുടെയും ശ്രീമതി രമാദേവിയുടെയും വെള്ളയമ്പലം വസതിയിൽ വെച്ച് നടന്നു. ആതിഥേയൻ ശ്രീ മുരളീധരൻ അംഗങ്ങളെ സ്വാഗതം ചെയ്തു. ശ്രീമതി പത്മാവതി പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി.

ശ്രീമതി പാർവതി പിഷാരസ്യാരെ (പരേതനായ കെ പി കൃഷ്ണ പിഷാരടിയുടെ പത്നി, ശ്രീ മുരളീധരൻ പി പി, കലാദേവി പി പി എന്നിവരുടെ അമ്മ) അവരുടെ 90-ാം ജന്മദിനത്തിൽ ആദരിച്ചു. തിരുവനന്തപുരം ശാഖയെ പ്രതിനിധീകരിച്ച് ശ്രീ ജഗദീഷ് പിഷാരടിയും ശ്രീമതി ശ്രീദേവിയും പാർവതി പിഷാരസ്യാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീ ഹരിദാസ് പി, ശ്രീ ഗോപിനാഥ് പി ജി, മംഗളനാദ പിഷാരടി എന്നിവർ പാർവതി പിഷാരസ്യാർക്ക് ആശംസകൾ നേർന്നു. ശ്രീമതി പാർവതിപിഷാരസ്യാരോടുള്ള ആദരസൂചകമായി ശ്രീമതി പത്മാവതി പിഷാരസ്യാർ ഭാഗവതത്തെക്കുറിച്ച് ഒരു കൃതി പാരായണം ചെയ്തു.

ഏപ്രിൽ 27 ന് തൃശൂരിൽ പ്രതിനിധി സഭ യോഗവും മെയ് 25 ന് ഇരിങ്ങാലക്കുടയിൽ കേന്ദ്ര വാർഷിക പൊതുയോഗവും നടക്കുമെന്ന് ശ്രീ ജഗദീഷ് പിഷാരടി അംഗങ്ങളെ അറിയിച്ചു. ഫെബ്രുവരി മാസ ശാഖ റിപ്പോർട്ട് ശ്രീ അനൂപ് പി പി വായിക്കുകയും ശാഖയുടെ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് ശ്രീമതി ശ്രീദേവി പിഷാരസ്യാർ ശ്രീകൃഷ്ണ സ്തുതിയും, ഹർഷിത് വിഷ്ണു ചലച്ചിത്ര ഗാനങ്ങളും ആലപിച്ചു.

അടുത്ത മാസത്തെ കുടുംബസംഗമത്തിന്റെ തിയതി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അറിയിക്കുമെന്ന് തീരുമാനിച്ച്, കുടുംബസംഗമത്തിനു ആതിഥേയത്വം വഹിച്ചതിന് ശ്രീ മുരളീധരനും കുടുംബത്തിനും ശ്രീ മംഗളനാദ നന്ദി പറഞ്ഞുകൊണ്ട് യോഗം പര്യവസാനിച്ചു.

0

ചൊവ്വര ശാഖ 2025 മാർച്ച്‌ മാസ യോഗം

ശാഖയുടെ മാർച്ച്‌ മാസ യോഗം 02-03-25നു 10.30AMന് കാഞ്ഞൂർ തിരുനാരായണപുരം പിഷാരത്ത് ശ്രീ ബാബുവിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതിമാർ ഇന്ദിര, ഉഷ, പദ്മിനി എന്നിവരുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ശ്രീ സതീശൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും പ്രത്യേകിച്ച് കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരടി, ഇരിങ്ങാലക്കുട, കൊടകര, തൃശൂർ, വടക്കാഞ്ചേരി, കോട്ടയം തുടങ്ങിയ ശാഖാകളിൽ നിന്നുള്ള ബന്ധുജനങ്ങൾ എന്നിവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ശ്രീ ബാബുവിന്റെ അറുപതാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഹരികൃഷ്ണ പിഷാരടി, ശ്രീ മോഹനൻ, മുരളി, രവി (ഇരിങ്ങാലക്കുട ),ഗോവിന്ദൻ (തൃശൂർ ), രാജൻ സിതാര (കൊടകര…

"ചൊവ്വര ശാഖ 2025 മാർച്ച്‌ മാസ യോഗം"


ഫെബ്രുവരി മാസ യോഗം 23-2-25ന് ശ്രീ കെ ഗോപിയുടെ വസതി, പ്രശാന്തിയിൽ കൂടി. വേദയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഗൃഹനാഥൻ ശ്രീ കെ ഗോപി സ്വാഗതം ഏവരെയും ചെയ്തു. പാലക്കാട് ചൂട് കൂടിവരുന്ന അവസ്ഥയിലും യോഗത്തിന് മുപ്പതോളം പേരുടെ സാന്നിദ്ധ്യത്തെ അഭിനന്ദിച്ചു. ഗൃഹനാഥ ശ്രീമതി ശോഭനയും ശ്രീമതി ശാന്തകുമാരിയും കൂടി ഭക്തിസാന്ദ്രമായി നാരായണീയം ചൊല്ലി. നമ്മെ വിട്ടുപിരിഞ്ഞുവർക്കായി അനുശോചനം രേഖപ്പെടുത്തി. പുതിയ പ്രസിഡണ്ട് ശ്രീ A.P. സതീഷ് കുമാറിനെയും ട്രഷറർ ശ്രീ T.P ബാലകൃഷ്ണനെയും സെക്രട്ടറി സന്തോഷപൂർവ്വം സ്വാഗതം ചെയ്തു.

പ്രസിഡണ്ട് എപി സതീഷ് കുമാർ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് ശാഖ നടത്തിയ വാർഷികം ഭംഗിയായി നടത്താൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു. കേന്ദ്ര വാർഷിത്തിൽ പാലക്കാട് ശാഖയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നു പ്രസിഡണ്ടും സെക്രട്ടറിയും അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന പ്രതിനിധി സഭായോഗത്തെക്കുറിച്ചും അറിയിച്ചു. ക്ഷേമനിധി മാർച്ച് മാസത്തിൽ ആരംഭിക്കാം എന്ന് തീരുമാനിച്ചു. ട്രഷറർ ശ്രീ ടിപി ബാലകൃഷ്ണൻ വാർഷികത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. വാർഷികം ഒരുവിധം ഭംഗിയായി നടത്തിയതായി യോഗത്തിൽ പൊതുവെ അഭിപ്രായം ഉരുത്തിരിഞ്ഞു. ശ്രീ A രാമചന്ദ്രൻ സമകാലീന പ്രശ്നങ്ങളിൽ ഒരു വിഷയത്തിന്റെ ആമുഖമായി ഒരു സംഭാഷണം നടത്തി. സുഭാഷിതം പരിപാടിയിൽ ശ്രീ K.R. രാമഭദ്രൻ ശിവരാത്രിയുടെ ഐതിഹ്യത്തെക്കുറിച്ച്, മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. അടുത്ത യോഗം മാർച്ച് 23ന് ശ്രീ.ടി പി രാമൻകുട്ടിയുടെ വസതി C1 Build Tech ഗ്രീൻസ് മണപ്പള്ളിക്കാവ് വെച്ച് നടത്താൻ തീരുമാനിച്ചു.

ശ്രീ T P ഉണ്ണികൃഷ്ണൻ നടത്തിയ നന്ദി പ്രകടനത്തോടുകൂടി യോഗം 5 30ന് സമഗളം അവസാനിച്ചു.

0

കൊടകര ശാഖ 2025 ഫെബ്രുവരി മാസ യോഗം

ഫെബ്രുവരി യോഗം 23-02-25നു 3 PMനു കൊടുങ്ങ പിഷാരത്ത് കെ.പി വിശ്വനാഥന്റെ ഭവനത്തിൽ വി.പി ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അങ്കിത രാജുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു . കഴിഞ്ഞ മാസം നമ്മെ വിട്ടുപിരിഞ്ഞ ചെങ്ങാനിക്കാട്ട് പിഷാരത്ത് നാരായണൻകുട്ടി പിഷാരടി, കീഴടൂർ പിഷാരത്ത് മോഹനൻ , മറ്റു സമുദായ അംഗങ്ങൾ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് കേന്ദ്ര തീരുമാനങ്ങൾ യോഗത്തെ അറിയിച്ചു. ജനുവരി 16ന് ശാഖ നടത്തിയ വിനോദയാത്ര തീർത്ഥയാത്ര എന്നിവയുടെ വിവരണം എം പി വിജയൻ നടത്തി. യാത്രയ്ക്ക് പങ്കെടുത്തവർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. എല്ലാവർഷവും ഇത്തരം യാത്രകൾ സംഘടിപ്പിക്കണമെന്ന് സമാജ അംഗങ്ങൾ ആവശ്യപ്പെട്ടു.വിനോദയാത്ര…

"കൊടകര ശാഖ 2025 ഫെബ്രുവരി മാസ യോഗം"

എറണാകുളം ശാഖ 2025 ഫെബ്രുവരി മാസ യോഗം

2025 ഫെബ്രുവരി  മാസയോഗം 09-02-25നു 3:30 PM ന് പിറവം പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ശ്രീ നന്ദകുമാറിന്റെ ഭവനത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷതയിൽ നടന്നു. ഗൃഹനാഥ ശ്രിമതി ശൈലജ നന്ദകുമാർ ഭദ്രദീപം കൊളുത്തി കുമാരി പാർവ്വതി നന്ദകുമാറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു . കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ നന്ദകുമാർ എറണാകുളത്തുനിന്നും അല്പം ദൂരെ സ്ഥിതി ചെയ്യുന്ന തന്റെ ഭവനത്തിൽ വരാൻ സന്മനസ്സു കാണിച്ച എല്ലാവരെയും സ്വാഗതം ചെയ്തു.  പാഴൂർ ഐതിഹ്യങ്ങളുടെ നാടാണെന്നും അവിടത്തെ പടിപ്പുരയും പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രവും അതിപ്രശസ്തമാണെന്നും യോഗ ശേഷം ഇതെല്ലാം കാണാൻ അവസരമുണ്ടെന്നും പറഞ്ഞു. സെക്രട്ടറി ശ്രീ സന്തോഷ്…

"എറണാകുളം ശാഖ 2025 ഫെബ്രുവരി മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2025 ഫിബ്രുവരി മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2025 ഫിബ്രുവരി മാസത്തെ കുടുംബ യോഗം 22-2-25നു 4 PMനു ഇരിങ്ങാലക്കുട PWD OFFICE ന് സമീപത്തുള്ള നമ്പൂതിരിസ് കോളെജിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രീകുമാരി മോഹൻ ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ കമ്മിറ്റി മെംബർമാരെയും , വനിതാ വിങ്ങ് ഭാരവാഹികളെയും വൈസ് പ്രസിഡണ്ട് V ‘ P. രാധാകൃഷണൻ സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും , മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. 2025 ലെ കേന്ദ്ര വാർഷികം…

"ഇരിങ്ങാലക്കുട ശാഖ 2025 ഫിബ്രുവരി മാസ യോഗം"

മുതിർന്ന അംഗത്തെ ആദരിച്ചു

പാലക്കാട് ശാഖയിലെ(80 വയസ്സ് തികഞ്ഞ) മുതിർന്ന അംഗമായ ശ്രീ എം പി രാമ പിഷാരടിയെ ശാഖയിലെ ഭാരവാഹികൾ അദ്ദേഹത്തിൻ്റെ വസതി കൗസ്തുഭം രമാദേവി നഗർ, കാവിൽപാടിലെത്തി ആദരിച്ചു, അദ്ദേഹത്തിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നു. വി പി മുകുന്ദൻ സെക്രട്ടറി പാലക്കാട് ശാഖ. 3+

"മുതിർന്ന അംഗത്തെ ആദരിച്ചു"

ചൊവ്വര ശാഖ 2025 ഫെബ്രുവരി മാസ യോഗം

ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 16-02-25നു 3.30PMന് മേക്കാട് ശ്രീ ദേവശ പിഷാരോടിയുടെ വസതി, നന്ദനം റോസ് ഗാർഡൻസിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജയശ്രീയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി, മിനി, ജയശ്രീ, ജ്യോത്സ്ന എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.അനുശോചനത്തിന് ശേഷം ഗൃഹനാഥൻ ശ്രീ ദേവേശൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌, കണക്കുകൾ എന്നിവ ശ്രീ വിജയൻ, മധു എന്നിവർ വായിച്ചു അവതരിപ്പിച്ചത് യോഗം പാസ്സാക്കി. മെയ്‌ മാസത്തിൽ ഇരിങ്ങാലക്കുട നടക്കുന്ന കേന്ദ്ര വാർഷികത്തെ കുറിച്ച് യോഗം ചർച്ച ചെയ്തു ഉചിതമായ തീരുമാനങ്ങൾ എടുത്തു. കലാപരിപാടികൾ…

"ചൊവ്വര ശാഖ 2025 ഫെബ്രുവരി മാസ യോഗം"

മുംബൈ ശാഖ 448 മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 448 മത് ഭരണസമിതി യോഗം 23-02-2025നു ശ്രീ വി. പി മുരളീധരൻ്റെ സാന്താക്രൂസിലുള്ള വസതിയിൽ വെച്ച് 10.30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. മാസ്റ്റർ ആദിത്യ പ്രമോദിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങൾക്കും സമുദായാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി മുൻ യോഗ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ഫെബ്രുവരി 28നു മുമ്പായി ഈ വർഷത്തെ വരിസംഖ്യാ സമാഹരണം പൂർണ്ണമാക്കുവാൻ അംഗങ്ങളോട് അഭ്യർത്ഥിച്ചു. ശാഖയിലെ ഒരംഗത്തിൽ നിന്നും ലഭിച്ച ചികിത്സാ സഹായാഭ്യർത്ഥന യോഗം ചർച്ച ചെയ്യുകയും ഇത്തരുണത്തിൽ ഏരിയ അംഗം നടത്തിയ പരിശോധനയിൽ മേൽപ്പറഞ്ഞ സഹായാഭ്യർത്ഥന പരിഗണിക്കപ്പെടേണ്ടതാണെന്നറിഞ്ഞതിനാൽ…

"മുംബൈ ശാഖ 448 മത് ഭരണസമിതി യോഗം"

തൃശൂർ ശാഖ 2025 ഫെബ്രുവരി മാസ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗം 16-02-2025 ന് പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ശൈലജ രാധാകൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം ഒമ്പതാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. സെക്രട്ടറി ശ്രീ എ പി ജയദേവൻ ഏവർക്കും സ്വാഗതം പറഞ്ഞു.അ ദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ കഴകക്കാരുടെ ആദരവ് പ്രോഗ്രാമിനെ കുറിച്ചും പിരിവുകളെ കുറിച്ചും സംസാരിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും യഥാക്രമം സെക്രട്ടറിയും ട്രഷററും വായിച്ചത് എല്ലാവരും കയ്യടികളോടെ പാസ്സാക്കി. തുളസീദളം കലാ സാംസ്കാരിക പ്രവർത്തനങ്ങളെ കുറിച്ച് കലാ സാംസ്കാരിക…

"തൃശൂർ ശാഖ 2025 ഫെബ്രുവരി മാസ യോഗം"