മുംബൈ ശാഖ 451മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 451മത് ഭരണസമിതി യോഗം 22-06-2025നു ശ്രീ വി പി ശശിധരന്റെ താനെ വെസ്റ്റിലുള്ള വസതിയിൽ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ മാസ്റ്റർ ആദിത്യ പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

ഇക്കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾ, അഹമ്മദാബാദ് വിമാന ദുരന്തരത്തിൽ അന്തരിച്ചവർ എന്നിവർക്കായി അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി മുൻ യോഗ മിനുട്സ് വായിച്ചതും ഖജാൻജി ഒരു മാസത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചതും യോഗം അംഗീകരിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശാഖയിലേക്ക് സംഭാവന നല്കിയവർക്കും കേന്ദ്ര പെൻഷൻ ഫണ്ടിലേക്ക് സംഭാവന നല്കിയവർക്കും ഇൻകം ടാക്സ് എക്സംപ്‌ഷൻ സർട്ടിഫിക്കറ്റ് നൽകിയതായി ഖജാൻജി അറിയിച്ചു.

മുംബൈ ശാഖയുടെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കുകൾക്ക് ഇന്റെർണൽ ഓഡിറ്റർ, സ്റ്റാറ്റ്യുട്ടറി ഓഡിറ്റർ എന്നിവരുടെ അംഗീകാരം ലഭിച്ചതായി ഖജാൻജി അറിയിച്ചു. തുടർന്ന് യോഗം അവക്ക് സ്വീകാര്യത നൽകി അംഗങ്ങളുടെ അറിവിലേക്കായി വാർഷിക പൊതുയോഗ നോട്ടീസിന്റെ കൂടെ നൽകുവാനും തീരുമാനിച്ചു.

സെക്രട്ടറി തയ്യാറാക്കിയ 2024-25 സാമ്പത്തിക വർഷത്തെ ഭരണസമിതി റിപ്പോർട്ട് യോഗം വിശദമായ ചർച്ചകൾക്ക് ശേഷം അംഗീകരിച്ച് പൊതുയോഗ നോട്ടീസിന്റെ കൂടെ അംഗങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചു.

തുടർന്ന് 2024-25ലെ വാർഷിക പൊതുയോഗം 27-07-2025, ഞായറാഴ്ച്ച 3.30 PMനു വസായ് വെസ്റ്റ്, BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് താഴെപ്പറയുന്ന കാര്യപരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.

1. 21-07-2024നു കൂടിയ 42മത് വാർഷിക പൊതുയോഗത്തിന്റെ മിനുട്സ് വായിച്ച് അംഗീകരിക്കൽ.
2. 2024-25ലെ ഭരണസമിതിയുടെ പ്രവർത്തന റിപ്പോർട്ട് വായിച്ച് അംഗീകരിക്കൽ.
3. 2024-25ലെ ഓഡിറ്റിന് വിധേയമായ കണക്കുകൾ വായിച്ച് അംഗീകരിക്കൽ.
4. 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെർണൽ ഓഡിറ്ററെ തിരഞ്ഞെടുക്കൽ.
5. 2025-2026 സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റാറ്റ്യുട്ടറി ഓഡിറ്ററെ തിരഞ്ഞെടുക്കൽ.
6. 2025-26, 2026-2027 സാമ്പത്തിക വർഷങ്ങളിലേക്കുള്ള കേന്ദ്ര നിയമാവലി ഭാഗം 3 R (15) പ്രകാരമുള്ള കേന്ദ്ര പ്രതിനിധി സംഭാംഗങ്ങളെ തിരഞ്ഞെടുക്കൽ.
7. 2025ലെ വാര്ഷികാഘോഷത്തെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കൽ.
8. അദ്ധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങൾ.

യോഗത്തിന്റെ നോട്ടീസ് നിശ്ചിത സമയ കാലാവധിക്കുള്ളിൽ അംഗങ്ങൾക്ക് മുൻ വാർഷിക പൊതു യോഗ മിനുട്സ്, ഭരണസമിതി റിപ്പോർട്ട്, ഓഡിറ്റർമാർ അംഗീകരിച്ച കണക്കുകൾ എന്നിവ സഹിതം അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഒരു അംഗത്തിൽ നിന്നും ലഭിച്ച ചികിത്സാ സഹായാഭ്യർത്ഥന യോഗം ചർച്ച ചെയ്ത് കേന്ദ്ര പരിഗണനക്കായി അയച്ചു കൊടുക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെട്ടുത്തി.

കേന്ദ്ര വാർഷികം വളരെ നല്ല രീതിയിൽ ഇരിങ്ങാലക്കുട ശാഖ നടത്തിയതായി വാർഷികത്തിൽ പങ്കെടുത്ത ശ്രീ പി വിജയൻ അറിയിച്ചു. വാർഷികത്തിലെ PP&TDT അവലോകന യോഗത്തിൽ പറഞ്ഞ അഭിപ്രായങ്ങൾ യോഗത്തിൽ പങ്കുവെച്ചു. ഗസ്റ്റ് ഹൌസിന്റെ ആദ്യകാലങ്ങളിൽ വലിയ രീതിയിൽ സഹായിച്ച നിക്ഷേപകർക്ക് അവർക്ക് ലഭിക്കേണ്ട പലിശ ഉടൻ തന്നെ കൊടുക്കുവാൻ ഭരണസമിതി ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചതായി അറിയിച്ചു. കൂടാതെ PP&TDTയുടെ ഓഡിറ്റ് ചെയ്ത കണക്കുകൾ ഓരോ വർഷവും അംഗങ്ങൾക്ക് ലഭിക്കാത്ത സാഹചര്യത്തിൽ അത് ഉടൻ തന്നെ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും പറഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇതിന് ശേഷം ട്രസ്റ്റ് സെക്രട്ടറി കഴിഞ്ഞ 3 വർഷത്തെ കണക്കുകൾ നൽകിയെന്നും അത് കൂടി പരിശോധിച്ചതിൻ പ്രകാരം നമ്മുടെ അഭിമാനസ്തംഭമായ ഗുരുവായൂർ ഗസ്റ്റ് ഹൌസിന്റെ ഇന്നേ വരെയുള്ള സാമ്പത്തിക വിശകലന, പ്രവർത്തന നിർദ്ദേശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് തുളസീദളത്തിലും വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുവാനായി തുളസീദളം എഡിറ്റോറിയൽ ബോർഡിനും ജന. സെക്രട്ടറിക്കും അയച്ചു കൊടുത്തതായും അദ്ദേഹം അറിയിക്കുകയും പ്രസ്തുത റിപ്പോർട്ട് ഭരണസമിതി അംഗങ്ങളുടെ അറിവിലേക്കായി വായിക്കുകയും ചെയ്തു. പ്രസ്തുത റിപ്പോർട്ട് വളരെ നല്ല രീതിയിൽ കാര്യങ്ങൾ അപഗ്രഥിച്ച് എഴുതിയതാണെന്നും മുഴുവൻ ട്രസ്റ്റ് അംഗങ്ങളുടെയും അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

മുംബൈ ശാഖ ട്രസ്റ്റിലേക്ക് നൽകിയിരുന്ന നിക്ഷേപത്തിന് ലഭിക്കേണ്ട പലിശ ലഭിക്കുവാനായി ട്രസ്റ്റ് സെക്രട്ടറിക്ക് പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു കത്ത് നൽകുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 5നു ഷഷ്ട്യബ്ദപൂർത്തി ആഘോഷിച്ച ശ്രീ വി പി ശശിധരനെ ശാഖാ പ്രസിഡണ്ട് ഓണപ്പുടവ നൽകി ആദരിച്ചു.

സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 2 മണിക്ക് പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *