മുംബൈ ശാഖയുടെ 453-ാം ഭരണസമിതി യോഗം 2025 ഒക്ടോബർ 19-ന് ഓൺലൈൻ ആയി നടന്നു. യോഗം പ്രസിഡന്റ് ശ്രീ എ പി രഘുപതിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ശ്രീദേവി വിജയന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന്, കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച അംഗങ്ങൾക്കായി യോഗം അനുശോചനം രേഖപ്പെടുത്തി ആത്മശാന്തിക്കായി പ്രാർത്ഥിച്ചു.
സെക്രട്ടറി അവതരിപ്പിച്ച 2025 സെപ്റ്റംബർ 14-ന് നടന്ന 452-ാം ഭരണസമിതി യോഗത്തിന്റെ മിനുട്സ് യോഗം അംഗീകരിച്ചു.
ശ്രീ സുനിൽ സദാനന്ദൻ പിഷാരോടി, റോഷ്നി സുനിൽ പിഷാരോടി എന്നിവരെ PE&WSന്റെ ആജീവനാന്ത അംഗങ്ങളായി യോഗം അംഗീകരിച്ചു.
ഖജാൻജി കഴിഞ്ഞ യോഗ ശേഷമുള്ള Receipt & Payment Statement അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ് due date-ന് മുമ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നും, 80-G exemption certificate പുതുക്കുന്നതിനുള്ള അപേക്ഷയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഖജാൻജി അറിയിച്ചു.
കലാവിഭാഗം കൺവീനർ വാർഷിക പരിപാടികളുടെ ഒരുക്കങ്ങളെപ്പറ്റി അറിയിച്ചു. ഈ വർഷം പരിപാടികളുടെ എൻട്രികൾ മികച്ച രീതിയിൽ ലഭിച്ചതായി അദേഹം അറിയിച്ചു. ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിൽ പുതിയൊരു പരിപാടി ഈ വർഷം ഉൾപ്പെടുത്തുന്നുവെന്നും അറിയിച്ചു. യോഗം ഈ നിർദ്ദേശം അംഗീകരിച്ചു, കൂടാതെ അടുത്ത യോഗത്തിന് മുമ്പ് പരിപാടികളുടെ ചാർട്ട് തയ്യാറാക്കി സമർപ്പിക്കുവാൻ കലാവിഭാഗത്തെ ചുമതലപ്പെടുത്തി.
ശാഖ നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾക്കായുള്ള അപേക്ഷ സമർപ്പണത്തിന്റെ അവസാന തീയതി 30-11-2025 ആയി നിശ്ചയിച്ചു. ഇക്കാര്യം എല്ലാ അംഗങ്ങളെയും അറിയിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
PP&TDT നിക്ഷേപകർക്ക് ബാക്കിയുള്ള പലിശ വിതരണം സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി സെക്രട്ടറി യോഗത്തെ അറിയിച്ചു. ശാഖയ്ക്കും ലഭിക്കേണ്ട പലിശ തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുവാൻ ബന്ധപ്പെട്ട അധികാരികളെ ഓർമ്മിപ്പിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അടുത്ത യോഗം 16-11-2025നു ഓൺലൈൻ വഴി ചേരുവാൻ തീരുമാനിച്ചു.
യോഗം സെക്രട്ടറിയുടെ നന്ദിപ്രകാശനത്തോടെ ഉച്ചയ്ക്ക് 12.45-ന് സമാപിച്ചു.

