മുംബൈ ശാഖയുടെ 454മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 454മത് ഭരണസമിതി യോഗം 16-11-2025നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ 11.30 AMനു ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു.
നിത്യ പ്രശാന്ത് കുട്ടി, ഗോകുൽ ശ്രീഹരി, ശ്രദ്ധ രാധാകൃഷ്ണൻ പിഷാരോടി എന്നിവരുടെ ആജീവനാന്ത അംഗത്വ അപേക്ഷകൾ പരിശോധിച്ചു അംഗീകരിച്ചു. കൂടാതെ നിത്യ പ്രശാന്ത് കുട്ടി, പ്രശാന്ത് കുട്ടി എന്നിവരുടെ PE&WS സാധാരണ അംഗത്വ അപേക്ഷകളും അംഗീകരിച്ച് കേന്ദ്രത്തിനയക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഖജാൻജി അവതരിപ്പിച്ച കണക്കുകൾ അംഗീകരിച്ചു. വാർഷികാഘോഷത്തിന് മുമ്പായി കഴിയുന്നതും വരിസംഖ്യകളും വാർഷികാഘോഷ സംഭാവനകളും സമാഹരിക്കുവാൻ അഭ്യർത്ഥിച്ചു. മുംബൈ ശാഖയുടെ ഇൻകം ടാക്സ് റിട്ടേൺ, 12A, 80G സർട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷകൾ സമർപ്പിച്ചതായും അറിയിച്ചു. തുളസീദളം വരിസംഖ്യ, പരസ്യ വരുമാനം എന്നിവയുടെ സാമ്പത്തിക അർദ്ധവർഷ സമാഹരണ തുകകൾ കേന്ദ്രത്തിലേക്ക് അയച്ചതായും അറിയിച്ചു. നോർക്ക റൂട്ട്സ് പ്രവാസികൾക്ക് ഏർപ്പെടുത്തിയ മെഡിക്ലെയിം പദ്ധതിയിൽ ശാഖയിലെ ഒരംഗത്തിന് പോളിസി എടുക്കുവാൻ സാമ്പത്തിക സഹായം നൽകിയത് യോഗം അംഗീകരിച്ചു.

വാർഷികാഘോഷ ഒരുക്കങ്ങളെപ്പറ്റി കലാവിഭാഗം കൺവീനർ, ദഹിസർ-വിരാർ ഏരിയ അംഗം എന്നിവർ അറിയിച്ചു. പരിപാടികളുടെ ഏകദേശ രൂപവും സമയക്രമവും അടുത്ത യോഗത്തിലേക്ക് അവതരിപ്പിക്കാൻ കഴിയുമെന്ന് അറിയിച്ചു.

വിദ്യാഭ്യാസ അവാർഡ് അപേക്ഷകൾ നവംബർ 30നു മുമ്പ് സെക്രട്ടറിക്ക് എത്തേണ്ടതുണ്ടെന്ന് അംഗങ്ങളെ ഓർമ്മപ്പെടുത്തി.

മുംബൈ ശാഖ നൽകിയ നിയമാവലി ഭേദഗതിയെപ്പറ്റി കേന്ദ്രം ഇത് വരെയും കേന്ദ്രയോഗങ്ങളിൽ ചർച്ച പോലും ചെയ്തതായി കണ്ടില്ലെന്നു യോഗം അഭിപ്രായപ്പെട്ടു.

അടുത്ത യോഗം 14-12-2025നു വസായിൽ വെച്ച് കൂടുന്നതിന് തീരുമാനിച്ച് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 12.45 PMനു പര്യവസാനിച്ചു.

 

0

Leave a Reply

Your email address will not be published. Required fields are marked *