മുംബൈ ശാഖ

മുംബൈ ശാഖയുടെ 450മത് ഭരണസമിതി യോഗം 11-05-2025 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ പി. വിജയൻ്റെ മരോളിലുള്ള വസതിയിൽ ചേർന്നു.

പ്രസിഡണ്ട് ശ്രീ രഘുപതി അദ്ധ്യക്ഷനായ യോഗം മാസ്റ്റർ സത്യജിത്തിൻ്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി.

കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിലും പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപെട്ടവർക്കു വേണ്ടിയും അനുശോചനം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു.

ശാഖയുടെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കുകൾ(ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ അക്കൗണ്ട്, ബാലൻസ് ഷീറ്റ്) എന്നിവ യോഗം വിശദമായി ചർച്ച ചെയ്യുകയും ഇൻറെണൽ ഓഡിറ്റർ, സ്റ്റാട്യൂട്ടറി ഓഡിറ്റർ എന്നിവർക്ക് പരിശോധനക്കായി അയച്ചു കൊടുക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

ശ്രീ എൻ എൻ പിഷാരടിയുടെയും ശ്രീമതി സുപ്രിയ പിഷാരടിയുടെയും ആജീവനാഗത്വം ചൊവ്വര ശാഖയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ലഭിച്ചതായി സെക്രട്ടറി അറിയിച്ചു. യോഗം അത് ചർച്ച ചെയ്യുകയും ചൊവ്വര ശാഖയെയും കേന്ദ്രത്തേയും അറിയിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ചികിത്സാ സഹായത്തിനായി ഒരു അംഗത്തിൽ നിന്നും ലഭിച്ച കത്ത് യോഗം ചർച്ച ചെയ്തു. ശാഖാ പരിമിതിയിൽ ചെയ്യാവുന്ന ഒരു തുക നൽകുവാൻ തീരുമാനിച്ചു.

ഇക്കഴിഞ്ഞ കേന്ദ്ര പ്രതിനിധി സഭാ യോഗത്തിൽ മുബൈ ശാഖയെ പ്രതിനിധീകരിച്ച് സെക്രട്ടറി അടക്കം 6 അംഗങ്ങൾ പങ്കെടുത്തിരുന്നു. അവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ അനുസരിച്ച് പിഷാരോടി സമാജം കേന്ദ്രഭരണഘടനാനുസൃതമായ
ഒരു തിരഞ്ഞെടുപ്പല്ല നടന്നതെന്ന് യോഗം വിലയിരുത്തി. അതിനാൽ അത്തരത്തിലുള്ള ഒരു പ്രവണത ആശാസ്യമല്ല എന്നും യോഗം വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രവുമായുള്ള സഹകരണത്തിൽ ഒരു പുനർവിചിന്തനം ആവശ്യമാണോ എന്ന ആശങ്ക അംഗങ്ങൾ പങ്കുവെച്ചു. ഈ കാര്യം വരുന്ന വാർഷിക പൊതുയോഗത്തിൽ ചർച്ച ചെയ്യാമെന്നും യോഗം തീരുമാനിച്ചു.

അടുത്ത യോഗം ജൂൺ 22 ഞായറാഴ്ച മുളുണ്ടിലുള്ള ശ്രീ രഘുപതിയുടെ ഭവനത്തിൽ വെച്ച് കൂടുവാൻ തീരുമാനിച്ച് ജോ.സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം ഉച്ചക്ക് 2.30 ന് നു സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *