മഞ്ചേരി ശാഖ

മഞ്ചേരി ശാഖയുടെ 2025-മെയ് മാസ യോഗം 18-05-25 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് കൊളത്തൂരിലെ എ.പി വേണുഗോപാലിൻ്റെ വസതിയിൽ വച്ച് മെയ് മാസ ഭരണസമിതി യോഗം ചേർന്നു.

പ്രസിഡൻ്റിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡൻ്റ് ഡോ. വാസുദേവൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ഗൃഹനാഥശ്രീമതി. ദേവി ഭദ്രദീപം തെളിയിച്ചു. മൗന പ്രാർത്ഥനക്ക് ശേഷംഎ.പി വേണുഗോപാൽ ഏവർക്കും സ്വാഗതം പറയുകയും നാരായണീയ പാരായണം നടത്തുകയും ചെയ്തു.

അനുശോചനം : ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാ സമുദായ ഗങ്ങൾക്കും മറ്റു പ്രമുഖ വ്യക്തികൾക്കും പുറമേ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പ്രത്യാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനീകർക്കും വേണ്ടി മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു.

അനുമോദനം: SSLC, +2 (CBSE) എന്നിവയിൽ ഉന്നത വിജയം കൈവരിച്ചവരേയും രാജ്യത്തിൻ്റെ സുരക്ഷക്കായി പോരാടി വിജയിച്ച ഭാരത സൈനീക രേയും യോഗം അനുമോദിച്ചു.

ഒരു പ്രത്യേക ഭീകരതയാൽ ലോക സാമൂഹിക ഘടനയേ തന്നെ മാറ്റിമറിക്കാനായി പ്രവർത്തിക്കുന്ന ഈ സന്ദർഭത്തിൽ ഭാരതത്തിൻ്റെ സംസ്കാരം പൈതൃകം തുടങ്ങിയവ നിലനിൽപ്പിൻ്റെ ഭീഷണിയിലാണെന്ന സത്യം മനസ്സിലാക്കി ചെറിയ സമുദയമാണെങ്കിലും വലിയ ദർശന പാരമ്പര്യവും വിവേക വിചാരവും ഉള്ള നമ്മൾ ഉണർന്ന് ഉയർന്ന് പ്രവർത്തിക്കാൻ നമ്മുടെ സംഘടനയും കൂട്ടായ്മയും പരമാവുധി ഉപയോഗപ്പെടുത്തണമെന്നും അതിനാവട്ടെ നമ്മുടെ പ്രവർത്തനമെന്നുമുള്ള ആശയം അധ്യക്ഷൻ തൻ്റെ പ്രസംഗത്തിൽ മുന്നോട്ടുവച്ചു. ഇതുമായി ബന്ധപ്പെട്ട സജീവ ചർച്ചയുമുണ്ടായി.

കഴിഞ്ഞ മാസ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു. ട്രഷറർ ഏൽപ്പിച്ച സമാജത്തിൻ്റെ യും സമാജമന്ദിരത്തിൻ്റെയും തുടങ്ങി എല്ല കണക്കുകളും സെക്രട്ടറി അവതരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ കണക്കുകൾ ശരിയാക്കുവാൻ സഹായിച്ച എ.അജയകുമാർ വിശദമാക്കുകയും ചെയ്തു. റിപ്പോർട്ടും കണക്കും ചർച്ച ചെയ്ത് ബോധ്യപ്പെട്ട് യോഗം അംഗീകരിച്ചു. സംഘടനാ ചർച്ചയിൽ ഇതുവരെയുള്ള വരിസംഖ്യ, തുളസീദളം, ട്രസ്റ്റ്, എന്നിവയുടെ കുടിശ്ശിക ( 2023-24, 2024-25)തീർത്ത് അടക്കുന്നതിന്നും 25-26 മുതൽ കിട്ടുന്ന സംഖ്യ കേന്ദ്രത്തിൽ ലിസ്റ്റ് പ്രകാരം അടക്കുന്നതിനും തീരുമാനമെടുത്തു.
വാർഷിക പൊതുയോഗത്തിന് ശാഖയിൽ നിന്നും പരമാവുധി പേർ പങ്കെടുക്കുന്നതിന് തീരുമാനിച്ചു.

പുതിയ കാലഘട്ടത്തിൽ ജീവിതരീതിയും കുടുംബ ബന്ധങ്ങളും മറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ നമ്മുടെ സമുദായ സംസ്കാരം നിലനിർത്തുന്നതിനും എല്ലാ സമൂഹത്തിനും യുവജനങ്ങൾക്കും വയോജന ങ്ങൾക്കും എന്നു വേണ്ടാഏവർക്കും ഉപകാരപ്രദമാകുന്ന തരത്തിൽ ഒരു സമ്പൂർണ്ണ സാംസ്കാരിക (വെജിറ്റേറിയൻ ) ഗ്രാമം ഉണ്ടാക്കുന്നതിനായി പരിശ്രമിക്കണമെന്ന അഭിപ്രായം സംഘടനാ ചർച്ചയിൽ ഉയർന്നുവന്നു. ഈ നിർദ്ദേശം കേന്ദ്രത്തിൽ അവതരിപ്പിക്കാനും കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പ്രാവർത്തികമാക്കാനും വേണ്ടി പ്രവർത്തിക്കാൻ മുൻകൈ എടുക്കാൻ തീരുമാനിച്ചു.

എല്ലാ പൊതു പരീക്ഷാ റിസൽട്ടും വന്നാൽ അവാർഡുകൾക്കുള്ള അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചു. അടുത്ത മാസയോഗം പെരിന്തൽമണ്ണ ഭാഗത്തോ മഞ്ചേരി ഭാഗത്തോ നടത്തുവാൻ സാധിക്കുമോ എന്ന് അന്വേഷിച്ച് വിവരം മുൻകൂട്ടി അറിയിക്കാമെന്നും തീരുമാനിച്ചു.

എഅജയകുമാറിൻ്റെ നിന്ദിപ്രകാശത്തോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *