കോട്ടയം ശാഖ-2025 ജൂൺമാസത്തെ യോഗം

കോട്ടയം ശാഖയുടെ ജൂൺമാസത്തെ യോഗം 8.6.25 നു ഏറ്റുമാനൂർ ഗീത പിഷാരസ്യാരുടെ ഭവനമായ ശ്രീരാഗത്തു വെച്ചു നടന്നു.

കൃഷ്ണദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം അനൂപ് രാമ പിഷാരടി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

A.P.അശോക് കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര വാർഷികതത്തിൽ പങ്കെടൂത്ത് കലാ പരിപാടികൾ അവതരിപ്പിച്ച ശാഖ അംഗങ്ങൾ ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിച്ചു.
വാർഷികത്തിൽ പങ്കെടുക്കുവാനായി ഏർപാടാക്കിയ വണ്ടിയിൽ ശാഖയിൽ നിന്നും 14 അംഗങ്ങൾ പങ്കെടുത്തതായും അറിയിച്ചു.

കേന്ദ്രത്തിൽ നിലവിൽ വന്ന പുതിയ ഭരണ സമിതിക്കു ശാഖയുടെ ആശംസകൾ യോഗം രേഖപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ടും വാർഷികത്തിൽ പങ്കെടുത്തതിന്റെ വരവ് ചിലവ് കണക്കും യോഗം അംഗീകരിച്ചു.

ശാഖയുടെ FD പുതുക്കി ധനലക്ഷ്മി ബാങ്കിൽ തന്നെ നിക്ഷേപ്പിക്കുവാൻ തീരുമാനിച്ചു.
SSLC, +2 വിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു ശാഖ നൽകുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ജൂലൈ 31നു മുമ്പായി വിജയിച്ച കുട്ടികളുടെ മാർക്ക് ലിസ്റ്റ് സഹിതം സെക്രട്ടറിക്കു അയച്ചു കൊടുക്കേണ്ടതാണ്. ഇതിനായി ഒരു അറിയിപ്പ് അടുത്ത മാസത്തെ തുളസീദളത്തിലും
ശാഖയുടെ WhatsApp ഗ്രൂപ്പിലും നൽകുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കോട്ടയം ശാഖയുടെ വാർഷിക യോഗവും ഓണാഘോഷവും ആഗസ്റ്റ് 31 ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചു.

ജൂലൈ മാസത്തെ യോഗം 6 നു കുമാരനല്ലൂരിലുള്ള ഗോകുലകൃഷ്ണന്റെ ഭവനമായ നന്ദനത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.

അജിത്ത്കുമാരിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

കോട്ടയം ശാഖ അറിയിപ്പ്

കോട്ടയം ശാഖ നൽകി വരുന്ന വിദ്യാഭ്യാസ സ്ക്കോളർഷിപ്പുകൾക്കും K. P. K. പിഷാരസ്യാർ മെമ്മോറിയൽ സ്‌ക്കൊളർഷിപ്പ്, K. P. അശോക് കുമാർ മെമ്മോറിയൽ സ്‌ക്കൊളർഷിപ്പിനും ഉള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 2025ൽ 10-ലും +2വിലും ഉന്നത വിജയം നേടിയ ശാഖ അംഗങ്ങളുടെ കുട്ടികൾ മാർക്ക് ലിസ്റ്റ് സഹിതം അപേക്ഷകൾ ജൂലൈ 31 നു മുമ്പ് കിട്ടത്തക്ക വിധം സെക്രട്ടറിക്ക്‌ എത്തിക്കേണ്ടതാണ്.

 

0

Leave a Reply

Your email address will not be published. Required fields are marked *