കോട്ടയം ശാഖ – 2025 ജൂലൈ മാസത്തെ യോഗം

കോട്ടയം ശാഖയുടെ ജൂലൈ മാസത്തെ യോഗം 6.7.25 നു ഓണംതുരുത്ത് T.K.വ്യാസന്റെ ഭവനമായ തൃക്കോവിൽ പിഷാരത്ത് വെച്ചു നടന്നു.
കാർത്തികയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം T K വ്യാസ പിഷാരടി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

A.P.അശോക് കുമാറിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം
സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.

1) ശാഖ വാർഷികവും ഓണാഘോഷവും ആഗസ്റ്റ് 31നു ഏറ്റുമാനൂർ വെച്ചു നടത്തുവാൻ യോഗം തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾ അടുത്ത മാസ യോഗത്തിൽ തീരുമാനിക്കുന്നതായിരിക്കും.

2) കേന്ദ്രം നൽകുന്ന സ്ക്കോളർഷിപ്പിനും ശാഖയുടെ സ്ക്കോളർഷിപ്പിനുമുള്ള അപേക്ഷകൾ ജൂലൈ 20നു മുമ്പായി സെക്രട്ടറിക്കു അയച്ചു കൊടുക്കുവാൻ യോഗം അംഗങ്ങളോട് ആവശ്യപ്പെട്ടു.

3) കഴക ജീവനക്കാർക്കുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ ശാഖയിൽ നിന്നും നിലവിൽ ഉള്ള 8 അംഗങ്ങൾക്ക് പുറമെ ഒരു അംഗത്തിനെയും കൂടി ഉൾപെടുത്തി. 9 അംഗങ്ങളിൽ നിന്നും പ്രീമിയം തുക പിരിച്ചു ജൂലൈ 15 നു മുമ്പായി PE&WS സെക്രട്ടറിക്കു അയച്ചു കൊടുക്കുവൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

4) PP&TDT അംഗങ്ങളുടെ വാർഷിക പൊതു യോഗം ആഗസ്റ്റ് 15 നു നടക്കുന്ന വിവരം പ്രസിഡന്റ് അറിയിച്ചു. ശാഖയിൽ ഉള്ള എല്ലാ PP&TDT അംഗങ്ങളും ഈ യോഗത്തിൽ പങ്കെടുക്കുവാനും ആവശ്യപ്പെട്ടു.

5) ഏറ്റുമാനൂറിൽ ഉള്ള ഷീബ വേണുഗോപാലിന്റെ ചികിത്സക്കായി കേന്ദ്രം നൽകിയ 10,000 രൂപ സഹായ ധനത്തിനു പുറമെ ശാഖയിൽ നിന്നും 3000 രൂപ നൽകുവാൻ തീരുമാനിച്ചു. ഇതിനായി ശാഖയുടെ മുൻ പ്രസിഡണ്ട് സുദേവ പിഷാരടി 1000 രൂപ സംഭാവന നൽകി.

ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 3 നു പയ്യപ്പാടിയിലുള്ള വത്സല പിഷാരസ്യാരുടെ ഭവനമായ ആനന്ദ സധനത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു.

അജിത്ത് രാധാകൃഷ്ണന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *