തിയ്യതി: 11.01.2026
സ്ഥലം : ശ്രീശൈലം, പയ്യപ്പാടി
സമയം : 3 pm
വൈസ് പ്രസിഡണ്ട് C.K.കൃഷ്ണ പിഷാരോടി അദ്ധ്യക്ഷത വഹിച്ച യോഗം ശാഖ ട്രഷറർ അജിത്ത് കുമാരിന്റെ ഭവനത്തിൽ നടന്നു.
സാവിത്രി പിഷാരസ്യാരുടെയും വത്സല പിഷാരസ്യാരുടെയും ഈശ്വര പ്രാർത്ഥനക്ക് ശേഷം അജിത്ത് കുമാർ ശാഖ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
കൃഷ്ണ പിഷാരോടിയുടെ അധ്യക്ഷ പ്രസംഗത്തിനു ശേഷം
സെക്രട്ടറി ഗോകുലകൃഷ്ണൻ അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗത്തിന്റെ മിനിട്സ് യോഗം അംഗീകരിച്ചു.
2025-26 വർഷത്തെ ശാഖ അംഗങ്ങളുടെ വരിസംഖ്യയും തുളസീദള വരിസംഖ്യയും കേന്ദ്രത്തിലേക്ക് അയക്കേണ്ടതുണ്ട്. 2025-26ന്റെ വരിസംഖ്യ ഇതു വരെ അടയ്കാത്ത എല്ലാ ശാഖ അംഗങ്ങളും ജനുവരി 31 നു മുമ്പായി അടയ്ക്കുവാൻ യോഗം അഭ്യർഥിച്ചു. ഇതുവരെ വരിസംഘ്യ അടയ്ക്കാത്ത അംഗങ്ങൾക്ക് പേഴ്സണൽ വാട്‌സ്ആപ്പ് മെസേജയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സമാജത്തിന്റെ അമ്പതാം വാർഷികത്തെ കുറിച്ചുള്ള ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. ശാഖയുടെ അഭിപ്രായങ്ങൾ ഫെബ്രുവരി മാസത്തെ ശാഖ യോഗത്തിൽ വിശദമായ ചർച്ചക്ക് ശേഷം കേന്ദ്രത്തെ അറിയിക്കുവാൻ യോഗം തീരുമാനിച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ്സിൽ നിക്ഷേപിച്ച എല്ലാവർക്കും പലിശ നൽകുവാൻ PP&TDT തീരുമാനിച്ച വിവരം എല്ലാ അംഗങ്ങളെയും അറിയിച്ചു. നിക്ഷേപം നടത്തിയിട്ടുള്ള ശാഖ അംഗങ്ങൾ പലിശ ലഭിക്കുവാൻ തങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരം ശാഖ പ്രസിഡന്റിനെ ഉടൻ തന്നെ അരിയിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
തുളസീദളം കലാ സാംസ്കാരിക സമിതിയിൽ അംഗങ്ങളായി സജീവമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന അംഗങ്ങളും ശാഖയിലുള്ള കലാക്കാരും തങ്ങളുടെ പേരു, വിവരം ഉടൻ തന്നെ ശാഖ സെക്രട്ടറിയെ അറിയിക്കുവാൻ യോഗം അഭ്യർഥിച്ചു.
യോഗത്തിന് വേണ്ട എല്ലാ സൗകര്യവും ചെയ്ത അജിത്ത്, കവിത & കുടുംബത്തിനും പങ്കെടുത്ത എല്ലാവർക്കും ശ്രീകല ദേവകുമാർ
നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു.
അടുത്ത യോഗം ഫെബ്രുവരി 1 നു മണർകാട് അരവിന്ദാക്ഷ പിഷാരടിയുടെ വസതിയായ ദേവി സദനത്തിൽ നടത്തുവാൻ യോഗം തീരുമാനിച്ചു.
സെക്രട്ടറി
പിഷാരോടി സമാജം
കോട്ടയം ശാഖ

