വാർഷിക യോഗ റിപ്പോർട്ട്
കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും 2025 ഓഗസ്റ്റ് 31 നു ഏറ്റുമാനൂർ എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ (എം.രാധാമണി പിഷാരസ്യാർ നഗർ) നടന്നു.
ശാഖ രക്ഷാധികാരി ശ്രീ മധുസൂധന പിഷാരടി പതാക ഉയർത്തി. ശാഖയുടെ വനിത വിംഗ് പ്രവർത്തകരായ സാവിത്രി പിഷാരസ്യാർ, വത്സല പിഷാരസ്യാർ, ഗീത രാമ പിഷാരോടി, നിർമല ചക്രപാണി, സുമംഗല നാരായണൻ, ജയശ്രീ അശോക് കുമാർ എന്നിവർ നാരായണീയ പാരായണം നടത്തി.
കൃഷ്ണ ദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ശാഖ ജോയിന്റ് സെക്രട്ടറി A R പ്രവീണ്കുമാർ വാർഷിക യോഗം ഉദ്ഘാടനം ചെയ്യുവാൻ എത്തിയ കേന്ദ്ര പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടിയെയും എല്ലാ ശാഖാഗങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്തു.
കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു പോയ ശാഖ അംഗങ്ങളുടെയും പിഷാരോടി സമാജ മുൻ ഭാരവാഹികളുടെയും വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
എ. പി.അശോക് കുമാരിന്റെ അധ്യക്ഷ പ്രസംഗത്തിനു ശേഷം വിശിഷ്ടാതിഥിയായി എത്തിയ സമാജത്തിന്റെ കേന്ദ്ര പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടി നിലവിളക്കു തെളിയിച്ചു വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യ പ്രഭാഷണം നടത്തിയ ശ്രീ രാമചന്ദ്ര പിഷാരോടി സമാജ പ്രവർത്തനങ്ങളിൽ കോട്ടയം ശാഖയുടെ പങ്കിനെ വളരെയധികം പ്രകീർത്തിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പിഷാരോടി സമാജത്തിന്റെ പ്രാരംഭ കാല പ്രസിഡന്റാവുകയും സമാജത്തിന്റെ ഇന്നത്തെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചവരുമായ കോട്ടയം ശാഖയിലെ ശ്രീ കെ.പി.കെ.പിഷാരോടി (മലയാള മനോരമയിലെ മുൻ ന്യൂസ് എഡിറ്റർ), ശ്രീ ടി. പി.ഭരത പിഷാരോടി, ശ്രീ എ. പി.കെ.പിഷാരോടി എന്നിവരുടെ പങ്കാളിത്തത്തെ അനുസ്മരിക്കുകയും ചെയ്തു. ഇപ്പോഴത്തെ കേന്ദ്ര ഭരണ സമിതിയുടെ രൂപികരണത്തിലും കോട്ടയം ശാഖ വഹിച്ച മുഖ്യ പങ്കിനെ ശ്ലാഘിക്കുകയും ചെയ്തു. കോട്ടയം ശാഖയുടെ വാർഷികത്തിനു 15ൽ കൂടുതൽ ശാഖകൾ ആശംസകൾ അറിയിച്ചിട്ടുള്ളതായും പറഞ്ഞു.
ശാഖയുടെ മുതിർണ പ്രവർത്തകരായ ശ്രീ മധുസൂധന പിഷാരടി, ശ്രീ സി.കെ.കൃഷ്ണ പിഷാരോടി, ശ്രീ എൻ.എ. കേശവ പിഷാരോടി, ശ്രീ ടി.ജി.സുദേവ പിഷാരോടി, ശ്രീമതി വത്സല പിഷാരസ്യാർ, ശ്രീമതി കമലമ്മ സുരേന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
വാർഷിക യോഗത്തിൽ ഓണ സദ്യ സ്പോണ്സർ ചെയ്ത സുരേഷ് ബി പിഷാരോടി & കലാ സുരേഷ് കുടമാളൂർ, ഹാൾ വാടക സ്പോണ്സർ ചെയ്ത ശ്രീമതി സാവിത്രി പിഷാരസ്യാർ വെന്നിമല, രണ്ടു കുട്ടികളുടെ വിദ്യാഭ്യാസ അവാർഡ് സ്പോണ്സർ ചെയ്ത ശ്രീമതി കെ.പി.ഗീത മറിയപ്പിള്ളി എന്നിവർക്കു ശാഖ നന്ദി അറിയിക്കുകയും അവരെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
തിരക്കേറിയ ഓണാഘോഷ വേളയിൽ മറ്റു എല്ലാ പ്രധാന പരിപാടികളും മാറ്റി വെച്ചു കോട്ടയം ശാഖ വാർഷികത്തിനു എത്തിയ കേന്ദ്ര പ്രസഡന്റിനെ ശാഖ പ്രസിഡന്റ് അശോക് കുമാർ പൊന്നാട അണിയിച്ചു ആദരിച്ചു.
2025 ൽ 10ലും +2വിലും ഉന്നത വിജയം നേടിയവർക്ക് ശാഖയുടെ സ്‌ക്കൊളർഷിപ്പ്, K P K പിഷാരസ്യാർ മെമ്മോറിയൽ സ്‌കോളർഷിപ്പ്, K P അശോക് കുമാർ മെമ്മോറിയൽ സ്‌കോളർഷിപ്പ് എന്നിവ മൊമെന്റോയും സ്ക്കോളർഷിപ്പ് തുകയും സഹിതം ശ്രീ രാമചന്ദ്ര പിഷാരോടി നൽകി.
ശ്രീമതി K P ഗീത, നളന്ദ, മറിയപ്പിള്ളി സ്പോണ്സർ ചെയ്യുന്ന രണ്ടു സ്‌ക്കൊളർഷിപ്പുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ
ശ്രീമതി K P K പിഷാരസ്യാർ മെമ്മോറിയൽ സ്ക്കോളർഷിപ്
ഭരത് കെ.പിഷാരടി, രാമപുരം (X Std)
ശ്രീ K P അശോക് കുമാർ മെമ്മോറിയൽ സ്‌ക്കോളർഷിപ്പ്
ശ്രിയ R, മേമ്മുറി (+2)
ശാഖ നൽകുന്ന സ്‌ക്കൊളർഷിപ്പുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ
പല്ലവി ഹരി, ഏറ്റുമാനൂർ (X Std)
അനന്തകൃഷ്ണൻ P.പിഷാരോടി, പയ്യപ്പാടി (X Std)
നവനീത് S.ദേവ്, പയ്യപ്പാടി (+2)
M.Com നു കോളേജ് ടോപ്പർ ആയി ഉന്നത വിജയം കരസ്ഥമാക്കിയ നന്ദിത ഗോകുലിനെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
മുകളിൽ പറഞ്ഞിട്ടുള്ള 6 കുട്ടികളുടെയും അപേക്ഷകൾ PE&WS നൽകുന്ന വിവിധ സ്‌ക്കൊളർഷിപ്പുകൾക്കു തിരഞ്ഞെടുക്കപ്പെട്ട വിവരം ശാഖ സെക്രട്ടറി ഗോകുലകൃഷ്ണൻ യോഗത്തെ അറിയിക്കുകയും ഏവരും ആറു കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. അവാർഡ് നേടിയ എല്ലാ കുട്ടികളും സെപ്റ്റംബർ 21നു തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് വിതരണ വേദിയിലേക്ക് നേരിട്ടെത്തി ഈ അവാർഡ് കൈ പറ്റണമെന്നും യോഗം കുട്ടികളോട് ആവശ്യപ്പെട്ടു.
കുട്ടികൾക്ക് പ്രോത്സാഹനജനകമായ ഈ സ്‌ക്കോളർഷിപ്പിനു അപേക്ഷിക്കുവാൻ വരും വർഷങ്ങളിൽ കൂടുതൽ കുട്ടികൾ തയ്യാറാവണമെന്നും യോഗം അഭ്യർഥിച്ചു.
ശാഖ വൈസ് പ്രസിഡന്റ് ശ്രീ C K കൃഷ്ണ പിഷാരടി, ശ്രീ എൻ.എ.കേശവ പിഷാരോടി, ശ്രീ എ. ആർ.ദേവകുമാർ, ശ്രീമതി കലാ സുരേഷ്, ശ്രീമതി കെ.പി.ഗീത എന്നിവർ ആശംസ പ്രസംഗം നടത്തി.
2024-25ലെ വാർഷിക റിപ്പോർട്ട് സെക്രട്ടറി ശ്രീ ഗോകുലകൃഷ്ണൻ അവതരിപ്പിച്ചു. വാർഷിക കണക്കു ട്രഷറർ ശ്രീ എം.എസ്.അജിത്കുമാർ അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു.
ശാഖയുടെ പുതിയ ക്ഷേമനിധിക്കു തുടക്കം കുറിക്കുകയും 24 ശാഖ അംഗങ്ങൾ അതിൽ പങ്കെടുക്കുകയും ചെയ്തു.
ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പ് നടന്നു.
കുട്ടികളും വനിതകളും സജീവമായി പങ്കെടുത്ത കലാ പരിപാടികളിൽ വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി, കുട്ടികളുടെ വിവിധയിനം നൃത്തങ്ങൾ, ഗാന ആലാപനങ്ങൾ എന്നിവ അരങ്ങേറി.
പിഷാരോടി സമാജവും തുളസീദളവും കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെടുത്തി ഗോകുലകൃഷ്ണൻ നടത്തിയ ക്വിസ് മത്സരത്തിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.
മേഘ ദേവകുമാർ നടത്തിയ വ്യത്യസ്തമായ കായിക മത്സരങ്ങളിലും കുസൃതി ചോദ്യ മത്സരത്തിലും അംഗങ്ങൾ ആവേശപൂർവം പങ്കെടുക്കുകയായിരുന്നു. ഇതിൽ വിജയിച്ചവർക്കു ശ്രീ ദേവകുമാർ പ്രത്യേക സമ്മാനങ്ങൾ നൽകി.
കലാ പരിപാടികളിൽ പങ്കെടുത്ത ഏവർക്കും ശാഖയുടെ സമ്മാനം ശാഖ പ്രസിഡന്റ് അശോക് കുമാർ വിതരണം ചെയ്തു.
ആർ.ഹരി കുമാരിന്റെ കൃതജഞതയോടെ വാർഷിക യോഗത്തിനു തിരശ്ശീല വീണു.