കോട്ടയം ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 3.8.25 നു പയ്യപ്പാടി വത്സല പിഷാരസ്യാരുടെ ഭവനമായ ആനന്ദ സദനത്തിൽ വെച്ചു നടന്നു. ദേവിദത്തയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം A R പ്രവീണ്‍കുമാർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. കാടമുറി പിഷാരത്ത് അമ്മിണി പിഷാരസ്യാരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. A.P.അശോക് കുമാരിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് യോഗം അംഗീകരിച്ചു.
1) ശാഖ വാർഷികവും ഓണാഘോഷവും ഓഗസ്റ്റ് 31നു ഏറ്റുമാനൂർ NSS കരയോഗ മന്ദിരത്തിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. പ്രോഗ്രാം കൺവീനറായി പ്രവീൻകുമാറിനെ യോഗം തിരഞ്ഞെടുത്തു. കലാ പരിപാടികൾ സംഘടിപ്പിക്കുവാനും കായിക മത്സരങ്ങൾ നടത്തുവാനും കവിത അജിത്കുമാർ, സുമംഗല നാരായണൻ, ശ്രീകല ദേവകുമാർ എന്നിവരെ ചുമതലപ്പെടുത്തി. ക്വീസ് മത്സരങ്ങളുടെ സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നതായി A R ദേവകുമാർ ഏറ്റെടുത്തു.
2) വാർഷികത്തിനു കേന്ദ്ര പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടിയെയും ജനറൽ സെക്രട്ടറി K P ഹരികൃഷ്ണനെയും ക്ഷണിക്കുവാൻ യോഗം തീരുമാനിച്ചു.
3) 2024-25 വർഷ കാലയളവിൽ കലാ കായിക മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ കുട്ടികളെയും വിദ്യാഭ്യാസ പുരസ്കാരങ്ങൾ നേടിയ കുട്ടികളെയും വാർഷികത്തിൽ ആദരിക്കുവാൻ യോഗം തീരുമാനിച്ചു.
4) ശാഖയുടെ പുതിയ ക്ഷേമനിധി വാർഷികത്തിൽ തുടങ്ങുവാൻ യോഗം തീരുമാനിച്ചു.
5) ശാഖയുടെ സ്ക്കോളർഷിപ്പിനു കിട്ടിയ അപേക്ഷകൾ പരിഗണിച്ചു കുട്ടികളെ തിരഞ്ഞെടുത്തു.
ശ്രീമതി K P ഗീത, നളന്ദ, മറിയപ്പിള്ളി സ്പോണ്സർ ചെയ്യുന്ന രണ്ടു സ്ക്കോളർഷിപ്പുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ
ശ്രീമതി K P K പിഷാരസ്യാർ മെമ്മോറിയൽ സ്ക്കോളർഷിപ്
ഭരത് കെ.പിഷാരടി, രാമപുരം (X Std)
ശ്രീ K P അശോക് കുമാർ മെമ്മോറിയൽ സ്ക്കോളർഷിപ്പ്
ശ്രിയ R, മേമ്മുറി (+2)
ശാഖ നൽകുന്ന സ്ക്കോളർഷിപ്പുകൾക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ
പല്ലവി ഹരി, ഏറ്റുമാനൂർ (X Std)
അനന്തകൃഷ്ണൻ P.പിഷാരോടി, പയ്യപ്പാടി (X Std)
നവനീത് S.ദേവ്, പയ്യപ്പാടി (+2)
മുകളിൽ പറഞ്ഞിട്ടുള്ള അഞ്ചു കുട്ടികളെയും യോഗം അഭിനന്ദിക്കുകയും അപേക്ഷകൾ കേന്ദ്രം നൽകുന്ന സ്ക്കോളർഷിപ്പിനായി അയച്ചു കൊടുക്കുവാനും തീരുമാനിച്ചു. ഇതു കൂടാതെ M.Com നു കോളേജ് ടോപ്പർ ആയി ഉന്നത വിജയം കരസ്ഥമാക്കിയ നന്ദിത ഗോകുലിനെ യോഗം അഭിനന്ദിച്ചു. നന്ദിത ഗോകുലിന്റെ അപേക്ഷ കേന്ദ്രം നൽകുന്ന സ്ക്കോളർഷിപ്പിനായി അയച്ചു കൊടുക്കുവാനും തീരുമാനിച്ചു.
6) കഴക ജീവനക്കാർക്കുള്ള അപകട ഇന്‍ഷുറൻസ് പദ്ധതിയിൽ ശാഖയിൽ നിന്നും നേരത്തെ ഉണ്ടായിരുന്ന 8 അംഗങ്ങൾക്ക് പുറമെ കൃഷ്ണകുമാരി ഓണന്തുരുത്ത്, രഘു നാരായണ പിഷാരോടി കിടങ്ങൂർ എന്നിവരെയും കൂടി ഉൾപെടുത്തി. 10 അംഗങ്ങളുടെയും പ്രീമിയം തുകയും പുതിയ അംഗങ്ങളുടെ വിവരങ്ങളും PE&WS സെക്രട്ടറിക്കു അയച്ചു കൊടുത്തു.
7) ഓഗസ്റ്റ് 15 നു നടക്കുന്ന PP&TDT അംഗങ്ങളുടെ വാർഷിക പൊതു യോഗത്തിൽ ശാഖയിൽ ഉള്ള എല്ലാ PP&TDT അംഗങ്ങളും പങ്കെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
8) ഏറ്റുമാനൂറിൽ ഉള്ള ഷീബ വേണുഗോപാലിന്റെ ചികിത്സക്കായി കേന്ദ്രം നൽകിയ 10,000 രൂപ സഹായ ധനത്തിനു പുറമെ ശാഖ നൽകുന്ന 3000 രൂപ സഹായ ധനം ശാഖയുടെ വാർഷിക യോഗത്തിൽ നൽകുവാൻ തീരുമാനിച്ചു.
K P ഗീതയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.