കോങ്ങാട് ശാഖയുടെ ഓണാഘോഷവും 39ാം വർഷികവും

കോങ്ങാട് ശാഖയുടെ ഓണാഘോഷവും 39ാം വർഷികവും

07/09/2025നൂ രാവിലെ 9 മണിക്ക് ആചാര്യ രത്നം ശ്രീ കെ പി ഗോപാല പിഷാരോടി (അനിയമ്മാൻ) സമാജ അങ്കണത്തിൽ പതാക ഉയർത്തി തുടക്കം കുറിച്ചു.
ശേഷം സർവ്വശ്രീ അനിൽ കൃഷ്ണൻ, വത്സൻ, ജയകൃഷ്ണൻ എന്നിവർ അതി ഗംഭീരമായ കേളി അവതരിപ്പിച്ചു.

കുമാരിമാർ ആര്യ, അമേയ എന്നിവർ അതി മനോഹരമായ പൂക്കളം ഒരുക്കി.

ശ്രീമതി ഉഷ, ശ്രീ പി പി നാരായണൻകുട്ടി, ശ്രീ കെ പി പ്രഭാകരൻ എന്നിവർ പങ്കെടുത്ത മാല കെട്ട് മത്സരം നടന്നു.
തുടർന്ന് വാർഷികത്തിന് എത്തിച്ചേർന്നവരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

പ്രഭാത ഭക്ഷണത്തിന് ശേഷം വിശിഷ്ട അതിഥികളായ കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, മുൻ കേന്ദ്ര പ്രസിഡൻ്റും രക്ഷാധികാരിയുമായിരുന്ന ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ എന്നിവരെ പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടി വേദിയിലേക്ക് ആനയിച്ചു.
ശ്രീ കെ പി ഗോപാല പിഷാരോടി, ശ്രീ പ്രഭാകര പിഷാരോടി എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. കുമാരിമാർ ആര്യ, അമേയ എന്നിവരുടെ പ്രാർത്ഥനക്ക് ശേഷം ശ്രീമതിമാർ ശ്രീദേവി പ്രഭാകരൻ, രാധാ ലോഹിതൻ, ശോഭാ സുകുമാരൻ, ശാന്ത ഹരിദാസൻ എന്നിവർ പുരാണ പാരായണം ചെയ്തു.

തുടർന്ന് മുൻ പ്രസിഡൻ്റ് ശ്രീ കെ പി രാമചന്ദ്ര പിഷാരോടി വിശിഷ്ട അതിഥികളായ കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, മുൻ കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റും രക്ഷാധികാരിയുമായിരുന്ന ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ എന്നിവരേയും വാർഷിക ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നമ്മുടെ സമുദായ അംഗങ്ങളായ മുഴുവൻ സദസ്യരെയും സ്വാഗതം ചെയ്ത് സംസാരിച്ചു.

കഴിഞ്ഞ ഒരു വർഷം നമ്മെ വീട്ടു പിരിഞ്ഞ നമ്മുടെ സമുദായ അംഗങ്ങൾക്കും മറ്റു പ്രമുഖ വ്യക്തികൾക്കും ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഒരു മിനിറ്റ് നേരം മൗനാചരണം നടത്തി.

അദ്ധ്യക്ഷൻ തൻ്റെ ആമുഖ പ്രസംഗത്തിൽ കോങ്ങാട് ശാഖയിൽ ഒരു വർഷ കാലയളവിൽ നടന്ന കാര്യങ്ങളുടെ ഒരു അവലോകനം നടത്തി. സമാജ മന്ദിരത്തിൽ ചെയ്ത നവീകരണ പ്രവർത്തനത്തെ പറ്റി വിശദീകരിച്ചു. ആ പ്രവർത്തികൾ സ്പോൺസർ ചെയ്ത വ്യക്തികൾക്ക് നന്ദി രേഖപ്പെടുത്തി. സമുദായ അംഗങ്ങളുടെ സഹകരണം തുടർന്നും ഉണ്ടാവുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്ര പ്രസിഡൻറ് ശ്രീ രാമചന്ദ്ര പിഷരോടി വാർഷികം ഉദ്ഘാടനത്തിന് എത്താമെന്ന് ഏറ്റിരുന്നെങ്കിലും അപ്രതീക്ഷിതമായ കാരണങ്ങൾ കൊണ്ട് യാത്ര തരപ്പെട്ടില്ല. ആയതിനാൽ ജനറൽ സെക്രട്ടറിയെ വാർഷികം ഉദ്ഘാടനം നടത്താൻ ചുമതലപ്പെടുത്തിയതായി അറിയിച്ചു. അപ്രകാരം ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ കോങ്ങാട് ശാഖയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് വാർഷികം ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.

രണ്ടു ദശകത്തിലധികം സമാജത്തിൻ്റെ വിവിധ തലങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തി പിഷാരോടി സമാജത്തെ ഇന്നത്തെ നിലയിൽ എത്തിക്കാൻ അക്ഷീണ പ്രവർത്തനം നടത്തിയ മുൻ കേന്ദ്ര പ്രസിഡൻ്റും രക്ഷാധികാരിയുമായിരുന്ന ശ്രീ ബാലകൃഷ്ണ പിഷാരോടിയെ കോങ്ങാട് ശാഖക്കു വേണ്ടി ശ്രീ കെ പി ഗോപാല പിഷാരോടി പൊന്നാട അണിയിച്ചും പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടി ശാഖയുടെ ഉപഹാരം നൽകിയും ആദരിച്ചു. അതേപോലെ സമാജം മാസികയായ തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിലിനെയും പൊന്നാടയും ശാഖയുടെ ഉപഹാരവും നൽകി ആദരിച്ചു. ശ്രീ ഗോപൻ പഴുവിൽ സബ് എഡിറ്റർ, എഡിറ്റർ എന്നീ നിലകളിൽ കഴിഞ്ഞ ഒരു ദശകത്തിലധികമായി നമ്മുടെ തുളസീദളം മാസിക നല്ല നിലയിൽ എത്തിക്കാൻ അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തുടർന്നും അദ്ദേഹത്തിൻ്റെ നിസ്തുല്യ സേവനം നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

 

പാരമ്പര്യമായി കഴക പ്രവർത്തി ചെയ്ത് കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് തൻ്റെ മൺമറഞ്ഞ പിതാവ് സ്വർഗീയനായ കരുണാകര പിഷാരോടിയുടെ ഓർമ്മക്കായി ശാഖയുടെ വൈസ് പ്രസിഡൻ്റ് ശ്രീ ടി പി അച്യുതാനന്ദൻ നൽകി വരാറുള്ള ക്യാഷ് അവാർഡും, മൊമെൻ്റോയും കല്ലുവഴി അയ്യപ്പൻകാവിൽ പിഷാരത്ത് നാരായണ പിഷാരോടിക്ക് നൽകി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. വാർഷികത്തിന് എത്തുന്ന ഏറ്റവും മുതിർന്ന രണ്ട് അംഗങ്ങൾക്ക് നൽകി വരാറുള്ള ഓണപ്പുടവ ഇത്തവണ തൃപ്പറ്റ പിഷാരത്ത് ശ്രീമാൻ അച്യുത പിഷാരോടിക്കും പത്നി ശ്രീമതി രാജ ലക്ഷ്മിക്കും നൽകി അവരെ ആദരിച്ചു. യുവ കലാകാരൻ ശ്രീ ജിഷ്ണു മനോജിനെ അനുമോദിക്കാൻ തീരുമാനിച്ചിരുന്നു, പക്ഷെ മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായിരുന്നതിനാൽ അദ്ധേഹത്തിനു വാർഷികത്തിന് എത്താൻ കഴിയില്ല എന്ന് അറിയിക്കുകയുണ്ടായി.

 

 

 

 

ശ്രീ ബാലകൃഷ്ണ പിഷാരോടിയും, ശ്രീ ഗോപൻ പഴുവിലും കോങ്ങാട് ശാഖ നൽകിയ അംഗീകാരത്തിന് വികാര നിർഭരമായ മറുപടി നൽകി. സമാജത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ശാഖ സമാജത്തിനു വേണ്ടി പ്രവർത്തിച്ച ഒരു മുൻ പ്രസിഡൻ്റിനെയും, തുളസീദളം എഡിറ്ററെയും ആദരിക്കുന്നതെന്നും അറിയിച്ചു. ശ്രീ ഗോപൻ പഴുവിലിനും സമാനമായ അഭിപ്രായമായിരുന്നു.

ശേഷം തുളസീദളം ഓണപ്പതിപ്പിൻറെ ഔപചാരികമായ പ്രകാശനം നിർവഹിക്കലായിരുന്നു. അതിൻ്റെ ഒരു കോപ്പി കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ ശാഖാ പ്രസിഡണ്ട് പ്രഭാകര പിഷാരോടിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

സെക്രട്ടറി ശ്രീ കെ പി ഗോവിന്ദൻ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ കെ പി ചന്ദ്രശേഖരന് വേണ്ടി ശ്രീ എം പി ഹരിദാസൻ വാർഷിക കണക്കും ശ്രീ അനിൽ കൃഷ്ണൻ സമാജ മന്ദിരത്തിൻ്റെ കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു പാസ്സാക്കി.

നമ്മുടെ ശാഖയുടെ പേരിൽ അംഗീകൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങണമെന്ന കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ കോങ്ങാട് ശാഖയിൽ അക്കൗണ്ട് തുടങ്ങാൻ ഈ ജനറൽ ബോഡിയുടെ അനുമതി തേടിയത് സർവ്വ സമ്മതിയോടെ അംഗീകരിച്ചു. പിഷാരോടി സമാജത്തിൻ്റെ ബൈലോ പ്രകാരം തിരഞ്ഞെടുക്കുന്ന ഭാരവാഹികളുടെ കാലാവധി രണ്ട് വർഷം ആയതിനാൽ 2024-26 വർഷത്തേക്ക് തിരഞ്ഞെടുത്ത കമ്മിറ്റിയിലെ ഭാരവാഹികൾ തന്നെ അക്കൗണ്ട് കൈകാര്യം ചെയ്യും.

ഭരണ സമിതി

രക്ഷാധികാരി:
ശ്രീ കെ പി അച്ചുണ്ണി പിഷാരോടി
ശ്രീ കെ പി ഗോപാല പിഷാരോടി

പ്രസിഡൻ്റ്:
ശ്രീ കെ പി പ്രഭാകര പിഷാരോടി

വൈസ് പ്രസിഡൻ്റ്:
ശ്രീ ടി പി അച്യുതാനന്ദൻ
ശ്രീ സുരേഷ് കുമാർ

സെക്രട്ടറി:
ശ്രീ കെ പി ഗോവിന്ദൻ

ജോയിൻ്റ് സെക്രട്ടറി:
ശ്രീമതി കെ പി ഗീത
ശ്രീമതി മായാ ബാബു

ട്രഷറർ:
ശ്രീ കെ പി ചന്ദ്രശേഖരൻ

സമാജം മാനേജർ:
ശ്രീ അനിൽ കൃഷ്ണൻ

കമ്മിറ്റി മെമ്പർമാർ:
ശ്രീ കെ പി രാമചന്ദ്രൻ പിഷാരോടി
ശ്രീ എം പി ഹരിദാസൻ
ശ്രീ പി പി നാരായണൻ കുട്ടി
ശ്രീമതി ഉഷാദേവി
ശ്രീ വി പി ഹരീഷ്
ശ്രീ കെ ബി മുരളീധരൻ
ശ്രീമതി രാധിക
ശ്രീമതി സംഗീത
ശ്രീമതി രാധാ ലോഹിതൻ
ശ്രീ സി പി ജയകൃഷ്ണൻ

ഇൻ്റേണൽ ഓഡിറ്റർ:

ശ്രീ എം പി ഹരിദാസൻ

ആയതിനാൽ പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയും, ട്രഷറർ ശ്രീ കെ പി ചന്ദ്രശേഖരനും ഇനി ഒരറിയിപ്പുവരെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ശാഖയുടെ സിഗ്നേറ്ററിസ് ആയിരിക്കും.

ശാഖയുടെ വിദ്യാഭ്യാസ അവാർഡ്/ സ്കോളർഷിപ് കേന്ദ്ര ജനറൽ സെക്രട്ടറി വിതരണം ചെയ്തു കുട്ടികളെ അനുമോദിച്ചു. വിദ്യാഭ്യാസ അവാർഡ്/ സ്കോളർഷിപ് നേടിയവരുടെ വിവരങ്ങൾ:

കുമാരി ദേവിക (ശ്രീമതി എ പി മാലിനി, കരുമ്പുഴയുടെ മകൾ) സത്യാനന്ദൻ മെമ്മോറിയൽ പ്ലസ് ടു അവാർഡ്.

കുമാരി പാർവതി (ശ്രീ ബാബു കല്ലു വഴിയുടെ മകൾ) പാർവതി പിഷാ രസ്യാർ സ്പോൺസർ ചെയ്ത പ്ലസ് ടു അവാർഡ്.

മാസ്റ്റർ അരവിന്ദ് കെ പി (ശ്രീ ജിനേഷ് പിഷാരോടി, കല്ലുവഴിയുടെ മകൻ)എം പി നാരായണ പിഷാരടി (കോങ്ങാട് കുട്ടേട്ടൻ) മെമ്മോറിയൽ അവാർഡ്

കുമാരി സൗമ്യ വി പി (ശ്രീ കെ ബി മുരളീധരൻ, പുഞ്ചപ്പാടം, മകൾ) ഡോക്ടർ രാമപിഷാരോടി സ്പോൺസർ ചെയ്ത ഡിഗ്രി അവാർഡ്.

 

 

 

 

 

 

യോഗം ഉച്ച ഭക്ഷണത്തിന് പിരിയും മുമ്പേ ശ്രീമതി ശ്രീദേവി പ്രഭാകരൻ പിഷാരോടി രചിച്ച്, സംഗീതം നൽകി ശ്രീമതി സുധാ സുരേഷ്, കുമാരി വരദ എന്നിവർ ചേർന്ന് ശ്രീ ജയകൃഷ്ണൻ്റെ പശ്ചാത്തല സംഗീത ത്തോടെ പാടിയ കൈകൊട്ടിക്കളി അവതരിപ്പിച്ചത് കാണികൾ ആവേശത്തോടെ സ്വീകരിച്ചു. പങ്കെടുത്തവർ ശ്രീമതിമാർ ശ്രീദേവി പ്രഭാകരൻ, ഗീത കെ പി, മായാ ബാബു, സുധാ സുരേഷ്, സൗമ്യാ സുനിൽ, ഗീതാ കണ്ണൻ, സംഗീത അനിൽ, കൃഷ്ണാ രവി, കുമാരി വരദ.

ഉച്ച ഭക്ഷണതിന് ശേഷം ക്വിസ്സ് മാസ്റ്റർ ശ്രീ രാജൻ പിഷാരോടി കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. തുടർന്ന് ശരണ്യ,മുകുന്ദ് എന്നിവരുടെ ഡാൻസ് വരദ,വേദ, അമേയ,ആര്യ എന്നിവരുടെ സിനിമാ ഗാനം, അമേയ, ആര്യ, ശരണ്യ, വേദ തുടങ്ങിയവരുടെ ഡാൻസ്, ശ്രീമതി ശ്രീദേവി പ്രഭാകരൻ സ്വന്തമായി രചിച്ച് ഈണം നൽകിയ ഓണപ്പാട്ട് എന്നിവയും സദസ്യർ ആസ്വദിച്ചു ഹർഷാരവത്തോടെ പങ്കെടുത്തവരെ അഭിനന്ദിച്ചു.

അവസാനമായി ശ്രീ എം പി ഹരിദാസൻ രചനയും സംവിധാനവും നിർവഹിച്ച “എന്തും ആകാം” എന്ന കാലിക പ്രാധാന്യമുള്ള നാടകം കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി. ഈ നാടകത്തിൽ അഭിനയിച്ചവർ ശ്രീ എം പി ഹരിദാസൻ പുലാപ്പറ്റ, ശ്രീ രാജഗോപാലൻ നഗരിപുരം, ശ്രീ പ്രസാദ് കാരാകുറിശ്ശി, ശ്രീദിവ്യ കല്ലുവഴി, ശ്രീമതി സംഗീത അനിൽ, മാസ്റ്റർ മുകുന്ദ്. എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വെച്ചു.
ശ്രീമതിമാർ പുഷ്പലത പുലാപ്പറ്റ, രാധാ ലോഹിതൻ കോങ്ങാട്, സൗമ്യ സുനിൽ പുലാപ്പറ്റ എന്നിവർ നാടകത്തിൻ്റെ രംഗ സജ്ജീകരണം നിർവഹിച്ചു.

ഉപാദ്ധ്യക്ഷൻ ശ്രീ ടി പി അച്യുതാനന്ദൻ വിവിധ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനദാനം നിർവഹിച്ചു. ശേഷം കസേര കളി, സമാപന നൃത്തം എന്നിവ ഉണ്ടായി. തുടർന്ന് നന്ദി പ്രകടനവും നടത്തി, ദേശീയ ഗാനത്തോടെ വാർഷികം ഏകദേശം 4 മണിയോടെ അവസാനിച്ചു.

കെ പി ഗോവിന്ദൻ
സെക്രട്ടറി
കോങ്ങാട് ശാഖ

0

Leave a Reply

Your email address will not be published. Required fields are marked *