കോങ്ങാട് ശാഖയുടെ നവംബർ മാസത്തെ യോഗം 20/11/25 നു സമാജ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ചേർന്നു.
ശ്രീ കെ പി ഗോപാലപിഷാരോടി പ്രാർത്ഥനയും പുരാണ പാരായണവും നിർവഹിച്ചു.
ശ്രീ സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ പെരുവനം തെക്കേ പിഷാരത്ത് അച്യുത പിഷാരോടി, പുഞ്ചപ്പാടം വടക്കേപ്പാട്ട് പിഷാരത്ത് ഗോവിന്ദ പിഷാരോടി, ആനായത്ത് പുത്തൻ പിഷാരത്ത് രാഘവ പിഷാരോടി മറ്റ് സമുദായ അംഗങ്ങൾ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി.
തുടർന്ന് പ്രസിഡണ്ട്, ശാഖാ പ്രവർത്തനങ്ങൾ മെമ്പർമാരുടെ സഹകരണത്താൽ ഒരു വിധം ഭംഗിയായി നടക്കുന്നു എന്നറിയിച്ചു.
23ന് നടക്കുന്ന കേന്ദ്ര ഭരണ സമിതിയുടെ യോഗത്തിൽ പങ്കെടുക്കേണ്ടവരെ നിർദേശിച്ചു. ശാഖയുടെ അക്കൗണ്ട് തുടങ്ങാൻ ബാങ്ക് ആവശ്യപ്പെട്ട രേഖകൾ കൈമാറാൻ പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടി, ശ്രീ എം പി ഹരിദാസൻ എന്നിവർ യോഗത്തിന് ശേഷം പോകുമെന്നും അറിയിച്ചു.
ഒക്ടോബർ മാസത്തെ യോഗത്തിൻ്റെ റിപ്പോർട്ട് എല്ലാവരും അംഗീകരിച്ചു. പ്രത്യേകിച്ച് വരവ് ചിലവുകൾ ഒന്നും ഇല്ലെന്ന് കാഷ്യർ അറിയിച്ചു.
സമാജ മന്ദിരത്തിലെ വരവ് ചിലവുകൾ മാനേജർ റിപ്പോർട്ട് ചെയ്തു.
സമാജ മന്ദിരത്തിലെ പഴയ അലമാര, മേശ എന്നിവ പെയിൻ്റ് ചെയാൻ സമാജം മാനേജരെ ചുമതലപ്പെടുത്തി.
ശ്രീ ടി പി അച്യുതാനന്ദൻ്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.

