കോങ്ങാട് ശാഖയുടെ ജൂലൈ മാസ യോഗം 28/07/2025ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്നു.
ശ്രീ കെ പി അച്യുണ്ണി പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീ കെ പി ഗോപാലപിഷാരോടി പുരാണ പാരായണം ചെയ്തു അർത്ഥം വിവരിച്ചു. ശ്രീ കെ പി ഗോവിന്ദൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
കഥകളി ഗായകൻ വെണ്മണി ഹരിദാസിൻ്റെ ഓർമ്മക്കായി നൽകുന്ന വെണ്മണി പുരസ്കാരം നേടിയ യുവ തലമുറയിലെ ശ്രദ്ധേയനായ കലാകാരൻ ശ്രീ കോട്ടക്കൽ സന്തോഷിനെ കോങ്ങാട് ശാഖക്ക് വേണ്ടി ശ്രീ കെ പി രാമചന്ദ്ര പിഷാരോടി അനുമോദിച്ചു.
കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ ലക്കിടി പുത്തൻ പിഷാരത് സത്യൻ, വാടാനാംകുറിശ്ശി നടുവിൽ പിഷാരത്ത് ഉണ്ണികൃഷ്ണൻ, പിഷാരോടി സമാജം കേന്ദ്ര കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റും പട്ടാമ്പി ശാഖാ സെക്രട്ടറിയും ആയിരുന്ന മേലീടിൽ പിഷാരത്ത് സുരേന്ദ്രൻ പിഷാരോടി, ചെറുകാട് പിഷാരത്ത് സരോജിനി, പുഞ്ചപ്പാടം വടക്കെപ്പാട്ടു പിഷാരത്ത് വി സി പിഷാരോടി, ഋഷിനാരദ മംഗലം പിഷാരത്ത് രാജം, ചെറുകാട് ഏലംകുളത്ത് സി ഇ കൃഷ്ണ പിഷാരോടി, മുടവന്നൂർ പിഷാരത്ത് ആനന്ദവല്ലി, തൊണ്ടിയനൂർ പിഷാരത്ത് ഇന്ദിര തുടങ്ങിയവരുടെ നിര്യാണത്തിൽ അനുശോചിച്ചു ഒരു മിനിട്ട് മൗനം ആചരിച്ചു.
പ്രസിഡൻ്റ് തൻ്റെ ഉപക്രമ പ്രസംഗത്തിൽ PE &WSൻ്റെ അവാർഡ്/സ്കോളർഷിപ്പ് അപേക്ഷകൾ 15/08/25നു മുമ്പ് PE& WS സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ട കാര്യം ഓർമിപ്പിച്ചു. അതേ പോലെ PP & TDT യുടെ വാർഷിക പൊതു യോഗം 15/08/25ന് ഗുരുവായൂരിൽ നടക്കുന്ന വിവരവും അതിൽ പങ്കെടുക്കേണ്ട കാര്യവും ചർച്ച ചെയ്തു. ഉടൻ തുടങ്ങേണ്ട ഗൃഹ സന്ദർശന വിഷയവും, സെപ്റ്റംബറിൽ നടത്തുന്ന വാർഷികത്തിൻ്റെ തയ്യാറെടുപ്പ് എന്നിവ അവലോകനം ചെയ്തു.
കൂടുതൽ 04/08/25നു നടക്കുന്ന യോഗത്തിൽ ചർച്ച നടത്താമെന്ന് തീരുമാനിച്ചു.
ശ്രീ സുരേഷ് കുമാറിൻ്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.