കോങ്ങാട് ശാഖയുടെ ജനുവരി മാസ യോഗം 09/01/26 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി ടി പി ചന്ദ്രിക പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി.
ശ്രീമതി ഉഷാദേവി പുരാണ പാരായണം ചെയ്തു.


യോഗത്തിൽ പങ്കെടുത്തവരെ ശ്രീ സുരേഷ് കുമാർ സ്വാഗതം ചെയ്തു.
അന്തരിച്ച ത്രിവിക്രമപുരത്ത് രാമപിഷാരോടിയെ (അപ്പോട്ടൻ) അനുസ്മരിച്ച് ശ്രീ കെ പി രാമചന്ദ്ര പിഷാരോടി സംസാരിച്ചു. പരേതനോടുള്ള ബഹുമാനാർത്ഥം സഭ മൗനാചരണം നടത്തി.
തുടർന്ന് പ്രസിഡൻ്റ് ശാഖാ പ്രവർത്തനം വിലയിരുത്തി സംസാരിച്ചു.
ശ്രീ അനിൽ കൃഷ്ണനെ ചുമതലപ്പെടുത്തിയ ശാഖാ മന്ദിരത്തിലെ ഫർണിച്ചർ പെയിൻ്റിംഗ് പണികൾ നന്നായി ചെയ്തു തീർത്ത കാര്യം അറിയിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഉടൻ തന്നെ യാഥാർഥ്യമാകുമെന്നും അറിയിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നിക്ഷേപം നടത്തിയവർക്കുള്ള പലിശ വിഹിതത്തിൻ്റെ ലിസ്റ്റ് തയ്യാറായി ക്കൊണ്ടിരിക്കയാണെന്നും കിട്ടിയ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും പറഞ്ഞു.
തുളസീദളം കലാസാംസ്കാരിക സമിതി സെക്രട്ടറി ശ്രീ ഗോപൻ പഴുവിലിനോട് സംസാരിച്ച കാര്യം മെമ്പർമാരെ അറിയിച്ചു.
അടുത്തു തന്നെ കോങ്ങാട്, പാലക്കാട്, പട്ടാമ്പി ശാഖാ പരിധിയിൽ വരുന്ന കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു മീറ്റിംഗ് നടത്താൻ ശ്രമം നടത്തിക്കൊണ്ട് വരികയാണ് എന്ന് അറിയിച്ചതായി അധ്യക്ഷൻ പറഞ്ഞു
കഴിഞ്ഞ യോഗത്തിൻ്റെ റിപ്പോർട്ട് അംഗീകരിച്ചു പാസ്സാക്കി.
ശ്രീ ടി പി അച്യുതാനന്ദൻ്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.



