കോങ്ങാട് ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം

കോങ്ങാട് ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 04/08/25 ഉച്ചയ്ക്ക് രണ്ട് മണിയോടെ ശാഖാ മന്ദിരത്തിൽ പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി മായാ ബാബുവിൻ്റെ പ്രാർത്ഥനയ്ക്കും ശ്രീ എം പി ഹരിദാസൻ്റെ പുരാണ പരായണത്തിനും ശേഷം ശ്രീ സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

അന്തരിച്ച മുൻ മുഖ്യ മന്ത്രി സഖാവ് വി എസ് അച്യുതാനന്ദൻ, പ്രൊഫസർ എം കെ സാനു, മിമിക്രി/സിനിമ കലാകാരൻ കലാഭവൻ നവാസ്, നെല്ലംപാനി പിഷാരത്ത് എൻ പി ഗോപാലൻ പിഷാരോടി എന്നിവർക്ക് ശ്രീ കെ പി രാമചന്ദ്രൻ അനുശോചനം അർപ്പിച്ച് സംസാരിച്ചു. എല്ലാവരും ഒരു നിമിഷം മൗനപ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

സെപ്റ്റംബർ 7 ഞായറാഴ്ച നടത്തുന്ന വർഷിക ആഘോഷത്തെ പറ്റി പ്രസിഡണ്ട് വിശദമായി സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് അംഗങ്ങളെ ചുമതലപ്പെടുത്തി. വാർഷികത്തിന് അനുബന്ധമായി നടത്തുന്ന മെമ്പർമാരുടെ ഗൃഹ സന്ദർശനം ഏറ്റവും വേഗം നടത്താൻ തീരുമാനിച്ചു. വാർഷികത്തിന് പങ്കെടുക്കേണ്ട അതിഥികൾക്കുള്ള ക്ഷണക്കത്ത് 15/08/25 നു ഗുരുവായൂരിൽ നടക്കുന്ന യോഗത്തിൽ നേരിട്ട് കൊടുക്കുവാനും തീരുമാനിച്ചു.
സമാജം ആവശ്യത്തിനായി ഒരു ലാപ്ടോപ് വാങ്ങാനും തീരുമാനമായി.

കഴിഞ്ഞ മാസത്തെ റിപ്പോർട്ട് യോഗം അംഗീകരിച്ചു പാസ്സാക്കി. സമാജ മന്ദിരത്തിലെ നവീകരണ പ്രവർത്തനങ്ങൾ വാർഷികത്തിന് മുമ്പായി തീർക്കാൻ നടപടി ആരംഭിച്ചു. ഇത് വരെ കിട്ടിയ വിദ്യാഭ്യാസ ധനഹായം/സ്കോളർഷിപ് അപേക്ഷകൾ പ്രസിഡൻ്റ്/സെക്രട്ടറി അംഗീകരിച്ച്
PE&WS സെക്രട്ടറിക്ക് എത്തിക്കാനുള്ള ഏർപ്പാട് ചെയ്തതായി സെക്രട്ടറി പറഞ്ഞു.

ശ്രീ അച്യുതാനന്ദൻ ടി പി യുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *