കോങ്ങാട് ശാഖയുടെ ഡിസംബർ മാസ യോഗം 15/12/25നു ഉച്ചക്ക് ഒരു മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി ഉഷാ ദേവി പ്രാർത്ഥനയും ശ്രീ കെ പി ഗോപാല പിഷാരോടി പുരാണ പാരായണവും നിർവഹിച്ചു.
ശ്രീ സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
അധ്യക്ഷനും തുടർന്ന് ശ്രീ കെ പി രാമചന്ദ്ര പിഷാരോടിയും ഈയിടെ നിര്യാതരായ ചക്രത്ത് പിഷാരത്ത് ഉണ്ണികൃഷ്ണ പിഷാരോടി, കാരാകുറുശ്ശി നെല്ലംപാനി പിഷാരത്ത് സത്യഭാമ പിഷാരാസ്യർ എന്നിവരെ അനുസ്മരിച്ചു സംസാരിച്ചു. പരേതരോടുള്ള ബഹുമാന സൂചകമായി ഒരു മിനിറ്റ് മൗനാചരണം നടത്തി.
തുടർന്ന് പുഞ്ചപ്പാടം വടക്കേപ്പാട്ട് പിഷാരത്ത് മുരളീധരൻ്റെ മകൾ കുമാരി രമ്യയ്ക്ക് കോയമ്പത്തൂരിൽ ജോലി കിട്ടിയ വാർത്ത അറിയുകയും കോങ്ങാട് ശാഖയുടെ അനുമോദനം അറിയിക്കുകയും ചെയ്തു.
രമ്യയുടെ ശോഭനമായ ഭാവിക്ക് ആശംസകൾ നേർന്നു.
ഈയിടെ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ എല്ലാ പിഷാരോടി സമുദായ അംഗങ്ങളെയും അനുമോദിച്ചു.
സെക്രട്ടറി കഴിഞ്ഞ യോഗത്തിൻ്റെ റിപ്പോർട്ട് അവതരിപ്പിച്ചു യോഗം അത് അംഗീകരിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ വരവ് ചിലവുകൾ ഒന്നും ഇല്ല എന്ന് ട്രഷറർ അറിയിച്ചു.
സമാജ മന്ദിരത്തിലെ വരവ് ചിലവുകൾ മാനേജർ അവതരിപ്പിച്ചു.
പുതിയ അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചതിന് ശേഷം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ഇതു വരെ അന്വേഷണം ഒന്നും നടന്നില്ല എന്ന് അറിഞ്ഞതിനാൽ നേരിട്ട് പോയി അന്വേഷിക്കാൻ തീരുമാനിച്ചു.
തുളസീദളം കലാസാംസ്കാരിക സമിതിയെ സംബന്ധിച്ച് വിപുലമായ ചർച്ച നടത്തി.
കോങ്ങാട് ശാഖയുടെ കൂടുതൽ ഭാരവാഹികളെ ഗ്രൂപ്പിൽ ചേർക്കണം എന്ന് പൊതുവെ ആവശ്യം ഉയർന്നു. അതനുസരിച്ച് ഭാരവാഹികളുടെ പേരും മൊബൈൽ നമ്പറും ശ്രീ ഗോപൻ പഴുവിലിന് അയച്ചു കൊടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കോങ്ങാട് ശാഖ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികൾ ആണ് സ്വീകരിക്കേണ്ടത് എന്നതിനെപ്പറ്റി ഒരു വിശദമായ ചർച്ച ആവശ്യമാണെന്നും ആയതിന് തുളസീദളം കലാസാംസ്കാരിക സമിതി പ്രസിഡൻ്റ്, സെക്രട്ടറി, സമാജം സെക്രട്ടറി എന്നിവരുമായി ഒരു ചർച്ച കോങ്ങാട് ശാഖയുടെ പരിധിയിൽ വരുന്ന കലാകാരന്മാരുടെ സാന്നിധ്യത്തിൽ കോങ്ങാട് വെച്ച് നടത്തണം എന്ന് ഭൂരിപക്ഷം മെമ്പർമാരും അഭിപ്രായപ്പെട്ടു. ഇക്കാര്യം കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാനും അവരുടെ സൗകര്യാർഥം ഒരു യോഗം ചേരാനും തീരുമാനമായി.
ശാഖയുടെ യോഗങ്ങൾ മുൻ കാലങ്ങളെപോലെ മെമ്പർമാരുടെ ഗൃഹങ്ങളിൽ വെച്ച് നടത്തണം എന്നൊരു അഭിപ്രായം ഉയർന്നു. അതനുസരിച്ച് 2026 ജനുവരി മാസത്തെ യോഗം പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ വസതിയിൽ (പ്രശാന്തം, നഗരിപ്പുറം) നടത്താമെന്നും തീയതി പിന്നീട് അറിയിക്കാം എന്നും അറിയിച്ചു.
ശ്രീമതി ഉഷാദേവിയുടെ നന്ദിപ്രകടനത്തോടെ യോഗം നാല് മണിയോടെ അവസാനിച്ചു.


