പിഷാരടി സമാജം കൊടകര ശാഖയുടെ നവംബർ മാസത്തെ യോഗം 16/ 11/ 2025 നു ഗോവിന്ദപുരം പിഷാരത്ത് ശ്രീ രാജൻ സിത്താരയുടെ ഭവനത്തിൽ ചേർന്നു.
സീത നാരായണന്റെ ഈശ്വര പ്രാർത്ഥനയോടെ 3 pm ന് യോഗനടപടികൾ ആരംഭിച്ചു.
കഴിഞ്ഞമാസകാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കായി മൗനം ആചരിച്ചു.
പ്രസിഡൻറ് ഉഷ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.
കേന്ദ്ര തീരുമാനങ്ങൾ അറിയിക്കുകയും ശാഖയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിക്കുകയും ചെയ്തു.
കൊടകര ശാഖയിൽ നിന്ന് ചികിത്സാധന സഹായത്തിന് അപേക്ഷ കിട്ടിയതായും അത് കേന്ദ്രത്തിന് കൈമാറിയതായി അറിയിക്കുകയും ചെയ്തു.
കൂടാതെ കൊടകര ശാഖയുടെ ധനസഹായം അദ്ദേഹത്തിനു നൽകിയതായും യോഗത്തെ അറിയിച്ചു.
ശാഖയിലെ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അസുഖബാധിതനുമായ അംഗത്തിന് PET 2000 പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുവാനായി ലഭിച്ച അപേക്ഷ കേന്ദ്രത്തിന് കൈമാറുകയും അദ്ദേഹത്തിന് പെൻഷൻ നൽകാനായി ശുപാർശ ചെയ്തതായും പ്രസിഡൻറ് യോഗത്തെ അറിയിച്ചു.


നിയുക്ത ശബരിമല മേൽശാന്തി വാസുപുരം ഏറന്നൂർ മനയിൽ ശ്രീ പ്രസാദ് നമ്പൂതിരിക്ക് കൊടകര ശാഖയുടെ അഭിനന്ദനങ്ങൾ അറിയിച്ചു.
കൂടാതെ സബ്ജില്ല, ജില്ലാ കലോത്സവങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൃഷ്ണ പി ആർ , ശ്രീരാം രൂപേഷ്, സാരംഗി രാമചന്ദ്രൻ എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
ദൂരദർശനിൽബിഗ്രേഡ് ആർട്ടിസ്റ്റായി നിയമനം ലഭിച്ച ശാഖാംഗം RLV ഹരിത മണികണ്ഠനെയും, റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിൽ ബോംബെ ഹോസ്പിറ്റലിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ Dr.ഭവ്യജയെയും യോഗം പ്രത്യേകം അഭിനന്ദിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
കുമാരി കൃഷ്ണൻ അവതരിപ്പിച്ച ഒക്ടോബർ മാസത്തെ റിപ്പോർട്ടും ട്രഷറർ എം പി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
ട്രഷറർ ശ്രീ എം പി വിജയനു ലീവ് അനുവദിക്കുകയും ട്രഷറുടെ താൽക്കാലിക ചുമതല കെ പി ശശിക്ക് കൈമാറുകയും ചെയ്തു.

കർക്കിടക മാസത്തിൽ ഓൺലൈനായി നടത്തിയ രാമായണ പാരായണത്തിൽ കൊടകര ശാഖയിൽ നിന്നും മനോഹരമായി പാരായണം നടത്തിയ ശാഖാംഗത്തിനു രമ രാംകുമാറും കുടുംബവും നൽകുന്ന സമ്മാനം ജയശ്രീ രാജൻ ഏറ്റുവാങ്ങുകയും, കുടുംബത്തോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.
ജയശ്രീ രാജൻ പാട്ട് പാടി സദസിനെ ആനന്ദിപ്പിക്കുകയും ചെയ്തു.


ശാഖയുടെ വിനോദയാത്ര കാര്യങ്ങൾ ചർച്ച ചെയ്തു.
ശ്രീ കെ പി മോഹനൻ യോഗത്തിന് എത്തിച്ചേർന്നവർക്കും കൂടാതെ സമാജത്തിന്റെ ഈ മാസത്തെ യോഗം നടത്തുവാൻ താല്പര്യമെടുത്ത ശ്രീരാജൻ സിത്താരക്കും കുടുംബത്തിനും പ്രത്യേകം നന്ദി പറയുകയും കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെക്ഷനും ശേഷം 4 30 ന് യോഗ നടപടികൾ അവസാനിച്ചു


