കൊടകര ശാഖയുടെ 2025 നവംബർ മാസത്തെ യോഗം

പിഷാരടി സമാജം കൊടകര ശാഖയുടെ നവംബർ മാസത്തെ യോഗം 21/12/2025 നു കാരൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെ ഭവനത്തിൽ ചേർന്നു.

സീത നാരായണൻ്റെ ഈശ്വര പ്രാർത്ഥനയോടെ 3 pm ന് യോഗനടപടികൾ ആരംഭിച്ചു.
കഴിഞ്ഞമാസകാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ കൊടകര ശാഖ അംഗങ്ങളായ ശാന്താ രാഘവൻ ( കൊടകര സമാജം മുൻ പ്രസിഡൻറ് രാഘവ പിഷാരോടിയുടെ പത്നി) പടിഞ്ഞാറെ പിഷാരത്ത് മുകുന്ദ പിഷാരോടി (‘കാരൂർ), സിനിമ താരം ശ്രീനിവാസൻ, ലക്ഷ്മി കുട്ടി പിഷാരസ്യാർ (കേന്ദ്ര പ്രസിഡൻറ് രാമചന്ദ്ര പിഷാരടിയുടെ സഹോദരി) മറ്റു സമുദായ അംഗങ്ങൾ എന്നിവർക്കായി മൗനപ്രാർത്ഥന നടത്തി.

ഗൃഹനാഥ സീതാ നാരായണൻ യോഗത്തിന് എത്തിച്ചേർന്നവർക്കെല്ലാം സ്വാഗതം ആശംസിച്ചു.

പ്രസിഡൻറ് ഉഷശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.  കേന്ദ്ര തീരുമാനങ്ങൾ യോഗത്തെ അറിയിച്ചു. കൊടകര ശാഖയിൽ നിന്ന് ചികിത്സാ സഹായത്തിനായി കിട്ടിയ അപേക്ഷയിൽ കേന്ദ്രം ചികിത്സാസഹായം നൽകിയതായും ശാഖയിലെ തന്നെ ഒരംഗത്തിന് പെൻഷൻ നൽകാൻ തീരുമാനമായതായും യോഗത്തെ അറിയിച്ചു. പിഷാരോടി സമാജത്തിന് ശാഖയുടെയും കുടുംബത്തിൻ്റെയും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

അതിനുശേഷം സംസാരിച്ച ശ്രീ രാജൻ സിത്താര നവംബറിൽ കേന്ദ്ര മീറ്റിങ്ങിൽ നടന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. PP&TDT യിൽ നിക്ഷേപകർക്ക് പലിശയുടെ ആദ്യഗഡു നൽകിയതായി അറിയിച്ചു. കൊടകര ശാഖയിലെ അംഗങ്ങൾക്കും ആദ്യ ഗഡു കിട്ടിയതായി അറിയിച്ചു. പിഷാരോടി സമാജത്തിന്റെ അൻമ്പതാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിക്കുന്നുണ്ടെന്നും ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് 2026 മെയ് മാസത്തിൽ ചൊവ്വരശാഖയുടെ വാർഷികാഘോഷം വിപുലമായ രീതിയിൽ നടത്തുന്ന കാര്യവും യോഗത്തെ അറിയിച്ചു. കൊടകര ശാഖയുടെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ഉണ്ടാവണമെന്ന് അദ്ദേഹം അംഗങ്ങളോട് ആവശ്യപ്പെട്ടു. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സമാജ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിൻ്റെ ഭാഗമായി വയോജന കേന്ദ്രം തുടങ്ങുക തുടങ്ങിയ കാര്യങ്ങൾ സമാജത്തിന്റെ പരിഗണനയിലുണ്ട്. കൂടാതെ ശാഖകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. യുവജന സമിതിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സമിതിയുടെ കീഴിൽ വൺ ഡേ വർഷോപ്പ് നടത്തുക കരിയർ ഗൈഡൻസ് ക്ലാസ് നടത്തുക തുടങ്ങിയ കാര്യങ്ങൾ വരുന്ന മാസങ്ങളിൽ നടത്തുന്നതായും യോഗത്തെ അറിയിച്ചു. അതിനായി കൊടകര ശാഖയിൽ നിന്നും യുവജനങ്ങളുടെ പങ്കാളിത്തം നല്ല രീതിയിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിൽനടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച വിവിധ ശാഖകളിലെ സ്ഥാനാർത്ഥികളെ അനുമോദിച്ചു . എൽഎൽബിയിൽ ബിരുദം നേടിയകൊടകര ശാഖാ അംഗമായ നവനീതാ രാമചന്ദ്രന് എല്ലാവിധ ആശംസകളും അറിയിച്ചു. സെക്രട്ടറി രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച നവംബർ മാസത്തെ റിപ്പോർട്ടും കെ പി ശശി അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.

ശ്രീമതി വിജയലക്ഷ്മി പ്രഭാകരൻ, കുമാരി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ശബരിമല, തിരുവാതിര എന്നീ വിഷയങ്ങളെക്കുറിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. മത്സരം വേറിട്ടൊരു അനുഭവമാവുകയും പുതിയ അറിവുകൾ നേടുവാനും സാധിച്ചു. ചോദ്യോത്തരങ്ങൾ തയ്യാറാക്കിയ വിജയലക്ഷ്മി പ്രഭാകരനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

ശ്രീ പ്രഭാകര പിഷാരോടി യോഗത്തിന് എത്തിച്ചേർന്നവർക്കും കൂടാതെ സമാജത്തിന്റെ ഈ മാസത്തെ യോഗം നടത്തുവാൻ താല്പര്യമെടുത്ത നാരായണ പിഷാരോടിക്കും കുടുംബത്തിനും പ്രത്യേകം നന്ദി പറയുകയും ചെയ്തു

കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെക്ഷന് ശേഷം 4 30 ന് യോഗം അവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *