കൊടകര ശാഖ – 2025 ജൂലൈ മാസത്തെ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 20-7 -2025 ന് കോടാലി വല്ലച്ചിറ പിഷാരത്ത് പി പി രാധാകൃഷ്ണന്റെ ഭവനമായ അർച്ചനയിൽ നടന്നു.
ജയശ്രീ രാജന്റെ ഈശ്വര പ്രാർത്ഥനയോടെ 3 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു.

കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ കേന്ദ്ര സമാജം വൈസ് പ്രസിഡൻ്റ്, PE&WS എഡ്യുക്കേഷൻ അവാർഡ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും പട്ടാമ്പി ശാഖ സെക്രട്ടറിയുമായ M P സുരേന്ദ്ര പിഷാരടി, നായത്തോട് പിഷാരത്ത് രാമ പിഷാരടി, ചെങ്ങാനിക്കാട്ടു പിഷാരത്ത് ചക്രപാണി പിഷാരോടി എന്നിവരുടെയും നമ്മെ വിട്ടുപിരിഞ്ഞ മറ്റു സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥൻ പി പി രാധാകൃഷ്ണൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് ഉഷ ശ്രീധരൻ അധ്യക്ഷപ്രസംഗം നടത്തുകയും കർക്കിടകം 1 നു ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നടന്ന രാമായണ പാരായണം, നാരായണീയ പാരായണം തുടർന്ന് നടന്ന കലാ പരിപാടി എന്നിവയിൽ കൊടകര ശാഖാംഗങ്ങളുടെ സാന്നിധ്യം എടുത്തു പറയുകയും കേന്ദ്ര തീരുമാനങ്ങൾ യോഗത്തിൽ അറിയിക്കുകയും ചെയ്തു.

ടി പി രാമചന്ദ്രൻ, ഗസ്റ്റ് ഹൗസിൽ നടന്ന രാമായണ പാരായണ ഉദ്ഘാടനത്തെ കുറിച്ച് വിശദമായി സംസാരിക്കുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രാമായണം നിഴൽ നാടകത്തിനു വേദിയൊരുക്കിത്തന്ന സമാജത്തിനോടും കൂടെ പ്രവർത്തിച്ച കലാകാരൻമാരോടും പ്രത്യേകം നന്ദി പറഞ്ഞു.

സെക്രട്ടറി രമ്യാ രാധാകൃഷ്ണൻ അവതരിപ്പിച്ച ജൂൺ മാസത്തെ റിപ്പോർട്ടും എം പി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
തുടർന്നു നടന്ന ചർച്ചകളിൽ അംഗങ്ങളെല്ലാം സജീവമായി പങ്കെടുത്തു.

ശാഖാംഗങ്ങളുടെ വിവരണ ശേഖരണാർത്ഥം ഡയറക്ടറി യുടെ അന്തിമരൂപം തയ്യാറാക്കി.

ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 21ന് കാരൂർ ശങ്കരനാരായണ ക്ഷേത്രത്തിൻ്റെ ഹാളിൽ നടത്താമെന്ന് തീരുമാനിച്ചു.

പാഞ്ചജന്യ ഭാരതവും, കേരള ക്ഷേത്രസമന്വയ സമിതിയും സംയുക്തമായി കഴകക്കാർക്ക് നൽകിവരുന്ന ഉപഹാരങ്ങൾക്ക് കൊടകര ശാഖാംഗങ്ങളായ പുഷ്പ ഗിരിജൻ ഒമ്പതിങ്ങൽ പിഷാരം, കുമാരി കൃഷ്ണൻ മാങ്കുറ്റിപ്പാടം പിഷാരം എന്നിവർ അർഹരാവുകയും അവരെ യോഗം അനുമോദിക്കുകയും ചെയ്തു.

ഗുരുവായൂർ ഗസ്റ്റ് ഹൗസ് അംഗങ്ങളുടെ കാർഡ് പുതുക്കി നൽകണമെന്ന അഭിപ്രായം വരികയും ചുമതലപ്പെട്ടവരെ അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തു .

തുടർന്ന് സംസാരിച്ച രാജൻസിത്താര കർക്കിടകം1 ന് നടന്ന രാമായണ പരായണ ഉദ്ഘാടനത്തിൽ കൊടകര ശാഖയിൽ നിന്ന് പരമാവധി അംഗങ്ങൾ പങ്കെടുത്തതിനെ പ്രത്യേകം അഭിനന്ദിച്ചു.
എല്ലാദിവസവും രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന രാമായണ പാരായണത്തിൽ കൊടകര ശാഖയിൽ നിന്ന് അംഗങ്ങൾ വളരെ കുറവാണെന്നും അതിനാൽ എല്ലാവരും തന്നെ വായനയിൽ പങ്കെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

PE&WS നൽകിവരുന്ന വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചതായും ഓഗസ്റ്റ് 15 നു മുൻപ് അപേക്ഷകൾ നൽകണമെന്നും അറിയിച്ചു.
ഓഗസ്റ്റ15ന് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന PP& TDT പൊതുയോഗത്തിൽ അംഗങ്ങളായവർ പങ്കെടുക്കണമെന്നും അറിയിച്ചു.

എം പി രാജൻ, കർക്കിടകം രാമായണം സമകാലീന വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
സീത നാരായണൻ, ബിന്ദു രാമനാഥൻ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി

സി പി രാമചന്ദ്ര പിഷാരടി യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും രാധാകൃഷ്ണനും കുടുംബത്തിനും പ്രത്യേകം നന്ദിയും അറിയിച്ചു.

കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനും മാനസിക ഉല്ലാസത്തിനുവേണ്ടി കസേര കളിയും റീൽസും ഒക്കെയായി കൃത്യം 4.30 നു യോഗം അവസാനിച്ചു .

0

Leave a Reply

Your email address will not be published. Required fields are marked *