പിഷാരടി സമാജം കൊടകര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 17 -8 -2025 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് അഷ്ടമിച്ചിറ പിഷാരത്ത് ആനന്ദപിഷാരോടിയുടെ ഭവനത്തിൽ ചേർന്നു
മേധ,വൈദികി എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾക്ക് തുടക്കമായി.
കഴിഞ്ഞ മാസത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ,
സാനു മാഷ് എന്നിവർക്കും അന്തരിച്ച നമ്മുടെ സമുദായ അംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു.
ആനന്ദ പിഷാരടി യോഗത്തിന് എത്തിച്ചേർന്ന എല്ലാവരേയും സ്വാഗതം ചെയ്തു.
മോഹിനിയാട്ടം ബിരുദാനന്തര ബിരുദത്തിൽ മൂന്നാം റാങ്ക് നേടിയ കൊടകര ശാഖാംഗമായ കാവലൂർ പിഷാരത്ത് ഹരിതമണികണ്ഠനെ അനുമോദിച്ചു.
വാങ്മയ ഭാഷ പ്രതിഭാ പരീക്ഷയിൽ സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വരന്തരപ്പിള്ളി തൃക്കയിൽ പിഷാരത്ത് ലക്ഷ്മി ജയനെയും പ്രത്യേകം അനുമോദിച്ചു.
പ്രസിഡണ്ട് ഉഷശ്രീധരൻ അദ്ധ്യക്ഷ പ്രസംഗം നടത്തി.
ഓഗസ്റ്റ് 15ന് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ നടന്ന PP &TDT വാർഷിക പൊതുയോഗ അനുഭവങ്ങൾ പങ്കുവെച്ചു.
രാമായണമാസാചരണത്തിൽ കൊടകര ശാഖയിൽ നിന്നും പരമാവധി അംഗങ്ങൾ പങ്കെടുത്തതിനെ പ്രശംസിക്കുകയും ചെയ്തു.
രാമായണ പാരായണത്തിന് മുൻകൈയെടുത്ത രാജൻ സിത്താരയെ പ്രത്യേകമായി അഭിനന്ദിച്ചു.
വരിസംഖ്യ കൃത്യമായി പിരിക്കേണ്ടതിൻ്റെ ആവശ്യകത പ്രസിഡൻറ് പറഞ്ഞു.
രാമായണമാസാചരണത്തിന്റെ ഭാഗമായി K P മോഹനൻ online ആയി അവതരിപ്പിച്ച കഥാപ്രസംഗം വളരെ ഹൃദ്യമായിരുന്നു.
കെ പി മോഹനനേയും യോഗം പ്രത്യേകം അഭിനന്ദിച്ചു.
കെ പി മോഹനൻ കലാപരിപാടികൾക്ക് ശാഖ നൽകുന്ന പ്രോത്സാഹങ്ങൾക്ക് നന്ദി പറഞ്ഞു.
സെക്രട്ടറി രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച ജൂലൈ മാസത്തെ റിപ്പോർട്ടും എം പി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
ശേഷം നടന്ന ചർച്ചകളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 21ന് കാരൂർ ശങ്കരനാരായണ ക്ഷേത്ര ഹാളിൽ നടത്താൻ തീരുമാനമായി അതിലേക്കായി ഭക്ഷണം, പൂക്കളം , കലാപരിപാടികൾ എന്നിവയ്ക്ക് യഥാക്രമം കൃഷ്ണൻ കാരൂർ , വി പി ജയൻ, ടി പി രാമചന്ദ്രൻ എന്നിവർക്ക് ചുമതലകൾ നൽകി.
ശാഖയിൽ നിന്നും കിട്ടിയ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷകൾ കേന്ദ്രത്തിലേക്ക് അയച്ചതായി സെക്രട്ടറി യോഗത്തെ അറിയിക്കുകയും കൊടകര ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ അനുമോദനങ്ങൾ എന്നിവ ഓണാഘോഷത്തിൽ നൽകാമെന്ന് തീരുമാനിക്കുകയും ചെയ്തു.
ശാഖയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ശബരിമല യാത്ര തുലാംമാസത്തിൽ നടത്തുവാൻ തീരുമാനമായി.
ശാഖയിലെരണ്ടുപേരുടെ ചികിത്സാ സഹായാർത്ഥം കേന്ദ്രത്തിലേക്ക് അപേക്ഷ നൽകുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
K P മോഹനൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കുംയോഗം നടത്തുവാൻ സൗകര്യം ഒരുക്കി തന്ന ആനന്ദ പിഷാരടിക്കും കുടുംബത്തിനും പ്രത്യേകം നന്ദി പറഞ്ഞു.
കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെക്ഷനുശേഷം അടുത്ത മാസത്തെ യോഗം സെപ്തംബർ 21 ഞായറാഴ്ച എല്ലാവരുടെയും പങ്കാളിത്തത്തോടെ പൂക്കളവും സദ്യയും കലാപരിപാടികളും ഒക്കെയായി ഓണാഘോഷം ഗംഭീരമായി നടത്തുവാൻ തീരുമാനിച്ച് കൃത്യം 4.30 ന് യോഗം അവസാനിച്ചു