പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഈ മാസത്തെ (സെപ്തംബർ) കുടുംബയോഗം 19/9/25 ന് രാത്രി 8.00 മണിക്ക് ഗുഗിൾ മീറ്റിലൂടെ നടന്നു.
പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിലേക്ക് എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു.
ശ്രീമതി മായാ സുന്ദരേശ്വരൻ
തന്റെ അദ്ധ്യക്ഷ ഭാഷണത്തിൽ കഴിഞ്ഞ മാസത്തിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗത്തിൻെറ മിനുട്സ് പാസ്സാക്കി.
ട്രഷറർ തയ്യാറാക്കിയ വരവ്-ചെലവ് കണക്കുകൾ യോഗം അംഗീകരിച്ചു.
2025-26 വർഷത്തേക്കുള്ള വരിസംഖ്യ പിരിവ് ഉർജ്ജിതമായി നടക്കുന്നുണ്ടെന്നും, പകുതിയലധികം മെമ്പർമാരുടെ വരിസംഖ്യ കിട്ടിയതായും സെക്രട്ടറി യോഗത്തെ അറിയിച്ചു.
അതുപോലെ PET.2000-പെൻഷൻ ഫണ്ടിലേക്ക് സഹായഹസ്തം നല്കിയ ശാഖയുടെ മെമ്പർമാർക്ക് സെക്രട്ടറി പ്രത്യേകം നന്ദി അറിയിച്ചു.
21/9/25 ന് തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന തുളസിദളം അവാർഡ്, PEWS സ്കോളർഷിപ്പ് അവാർഡ് എന്നീ ചടങ്ങിൽ ശാഖയിൽ നിന്നും പരമാവധി ഭാരവാഹികളും മെമ്പർമാരും അവാർഡ് ജേതാക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ലെജഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ സേവൻ മിത്ര് പുരസ്കാരം നേടിയ ശാഖാ മെമ്പർ ശ്രീ ഭാസിരാജിന് യോഗം പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
മനുഷ്യ സ്നേഹത്തിലൂന്നിയ അദ്ദേഹത്തിൻ്റെ വലിയ സാമൂഹിക സേവനങ്ങളാണ് ശ്രീ ഭാസിരാജിനെ സേവൻ മിത്ര് പുരസ്ക്കാരത്തിന് അർഹനാക്കിയത്.
ശാഖയിലെ മെമ്പർമാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുവാൻ സ്ഥലവും മറ്റു കാര്യങ്ങളും നോക്കി വേണ്ട നടപടികൾ ചെയ്യുവാൻ ശ്രീ സി.ജി. മോഹനൻ, ശ്രീ മുരളി ബാലാ, ശ്രീമതി റാണി രാധാകൃഷ്ണൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
ക്ഷേമ നിധി നടത്തി.
ഗുഗിൾ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീമതി റാണി രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തിയതോടെ യോഗം 9.30 മണിക്ക് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ