പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ – ജനുവരി മാസ കുടുംബയോഗം

തിയ്യതി: 17.01.2026
സ്ഥലം : 3 Bunglows, കാറളം (കെ. പി. മോഹൻദാസിന്റെ വസതി)
സമയം : 3 pm

പ്രസിഡണ്ട് മായാ സുന്ദരേശ്വരൻ, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈശ്വര പ്രാർത്ഥന, സ്വാഗതം, അദ്ധ്യക്ഷ ഭാഷണം എന്നിവക്കു ശേഷം
സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗത്തിന്റെ മിനിട്സും, ട്രഷറർ തയ്യാറാക്കിയ വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. സമാജത്തിന്റെ അമ്പതാം വാർഷികത്തെ കുറിച്ചുള്ള ആദ്യ ചർച്ച ചൊവ്വരയിൽ നടന്നതിന്റെ വിശദാംശങ്ങൾ ആ യോഗത്തിൽ പങ്കെടുത്ത മുരളി പിഷാരോടിയും, മുരളി ബാലയും പങ്കുവെച്ചു.

യോഗത്തിൽ നടന്ന ചർച്ചയുടെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു.
* ശാഖയുടെ മാനദണ്ഡ പ്രകാരമുള്ള പെൻഷന് ഒരു മെമ്പർ അർഹനാണെന്ന് കണ്ടെത്തി അടുത്ത മാസം മുതൽ അദ്ദേഹത്തിന് 1000 രൂപ വീതം പെൻഷൻ നൽകാൻ തീരുമാനിച്ചു.

* പിഷാരോടി സമാജത്തിന്റെ അമ്പതാം വാർഷികത്തിൽ ഇരിങ്ങാലക്കുട ശാഖ പറ്റിയുള്ള
ഒരു ഡോക്യുമെന്ററി തയ്യാറാക്കുവാൻ മുരളി ബാല, മുരളി പിഷാരടി, രാധാകൃഷ്ണൻ, പ്രസിഡന്റ് മായാ സുന്ദരേശ്വരൻ, സെക്രട്ടറി സി ജി മോഹനൻ എന്നിവർ അടങ്ങുന്ന ഒരു ടീമിനെ തീരുമാനിച്ചു

* ഇരിങ്ങാലക്കുട ശാഖയുടെ AGM ഏപ്രിൽ മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു. സ്ഥലം, തിയ്യതി തുടങ്ങി മറ്റു കാര്യങ്ങൾക്കായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ ചുമതലപ്പെടുത്തി

* ശാഖയിലെ മെമ്പർമാരെയും കുടുംബംഗങ്ങളെയും ഉൾപ്പെടുത്തി ഫെബ്രുവരി രണ്ടാം വാരത്തിൽ ഒരു ദിവസത്തെ ഉല്ലാസയാത്ര നടത്തുവാൻ തീരുമാനിച്ചു. ഉല്ലാസയാത്രയുടെ കോ-ഓർഡിനേറ്റർ മാരായി മുരളി ബാല, റാണി രാധാകൃഷ്ണൻ എന്നിവരെ ചുമതലപ്പെടുത്തി. യാത്രയുടെ വിശദവിവരങ്ങൾ whatspp വഴി ഗ്രൂപ്പിൽ അറിയിക്കുന്നതാണെന്ന് കോ- ഓർഡിനേറ്റർമാർ അറിയിച്ചു .

കൊടകര ശാഖയിലെ ഒരു അംഗത്തിന് അദ്ദേഹത്തിൻ്റെ ചികിത്സാ സഹായമായി ഇരിങ്ങാലക്കുട ശാഖയുടെ ചാരിറ്റി ഫണ്ടിൽ നിന്നും രൂപ 10,000 കൊടുത്ത വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു.

യോഗത്തിന് വേണ്ട എല്ലാ സൗകര്യവും ചെയ്ത മോഹൻദാസ് & ഗിരിജ കുടുംബത്തിനും പങ്കെടുത്ത എല്ലാവർക്കും മുരളി പിഷാരോടി
നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5.45 ന് അവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖ

Leave a Reply

Your email address will not be published. Required fields are marked *