പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുംബയോഗം 21/12/25 ന് മാപ്രാണത്ത് പുത്തൻ പിഷാരത്ത് സി. ജി. മോഹനൻ്റെ വസതിയായ ശാസ്താ നിവാസിൽ ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു.
മൺമറഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റ് മഹദ് വ്യക്തികൾക്കും ആദരാഞ്ജലികൾ അർപ്പിച്ച ശേഷം , കഴിഞ്ഞ മാസത്തെ യോഗത്തിൻ്റെ മിനിറ്റ്സും , കഴിഞ്ഞ മാസത്തെ വരവ്, ചെലവ് കണക്കുകളും ചർച്ച ചെയ്തു അംഗീകരിച്ചു.
അതിന് ശേഷം താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.
(1) 23/11/25 ന് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൻ്റെ വിവരങ്ങൾ രാജൻ പിഷാരോടിയും, മുരളി പിഷാരോടിയും യോഗത്തെ അറിയിച്ചു.
(2) ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ 2003 – 2013 കാലയളവിൽ പണം ഡിപ്പോസിറ്റ് ചെയ്തവർക്ക് അതിൻ്റെ പലിശ ഭാഗികമായി കൊടുത്തു തുടങ്ങിയതായി ഗസ്റ്റ് ഹൗസ് ജോ സെക്രട്ടറി പി .മോഹൻ യോഗത്തെ അറിയിച്ചു. ഈ വിവരം ശാഖയിലെ മെമ്പർമാരെ അറിയിച്ചു പലിശക്ക് അർഹരായവർക്ക് PPTDT യിൽ നിന്ന് പലിശ വാങ്ങിച്ചു കൊടുത്തു സഹായിക്കാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

(3) നവംബർ മാസത്തെ ശാഖയുടെ റിപ്പോർട്ട് തുളസീദളത്തിൻ്റെ ഡിസംബർ ലക്കത്തിൽ വരാത്തതിൽ മെമ്പർമാർ ശക്തമായ പ്രതിക്ഷേധം അറിയിച്ചു. ഇത് കേന്ദ്ര സെക്രട്ടറിയെ അറിയിക്കാൻ തീരുമാനിച്ചു.
(4) കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ശാഖയിലെ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 2 പേർക്ക് മാസം തോറും ₹1000/- പെൻഷൻ കൊടുക്കുവാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. അർഹരായവരെ കണ്ടെത്തി പദ്ധതി നടപ്പിലാക്കാൻ ഒരു പെൻഷൻ സ്ക്രൂട്ടിനി കമ്മിറ്റി രൂപീകരിച്ചു.
(5) കൊടകര ശാഖയിലെ മെമ്പർ ആയ ചാലക്കുടി പിഷാരിക്കൽ അമ്പലത്തിന് അടുത്ത് താമസിക്കുന്ന ചെങ്ങാനിക്കാട്ട് പിഷാരത്ത് C K ശശികുമാറിന് ചികിത്സാ സഹായമായി ഇരിങ്ങാലക്കുട ശാഖയുടെ ചാരിറ്റി ഫണ്ടിൽ നിന്നും രൂപ 10,000 കൊടുക്കുവാൻ യോഗം തീരുമാനിച്ചു.
(6) തുളസിദളം കലാ സമിതിയെ പറ്റിയുള്ള കാര്യങ്ങളെല്ലാം കലാ സമിതി അംഗമായ ശ്രീ മുരളി ബാല യോഗത്തിൽ വിശദമാക്കി. ശാഖയിൽ നിന്നും യുവാക്കളായ 4 പേർ തുളസീദളം കലാ സാംസ്കാരിക സമിതിയിൽ അംഗങ്ങൾ ആയിട്ടുണ്ട് .
ഇനിയും അംഗങ്ങൾ മുന്നോട്ട് വരണം എന്ന് ആഹ്വാനം ചെയ്തു. കലാസമിതിയിൽ ശാഖയുടെ ഭാരവാഹികളുടെ പേരും ഫോൺ നമ്പറും ചേർക്കുവാൻ വേണ്ടി ആയത് കലാസമിതി സെക്രട്ടറിക്ക് അയച്ചു കൊടുക്കുവാനും ശാഖാ സെക്രട്ടറിയെ ചുമതല പ്പെടുത്തി

(7) പിഷാരോടി സമാജത്തിൻെറ അൻപതാം വാർഷികം ഒരുവർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി 2026 മെയ് മാസത്തിൽ ചൊവ്വര ശാഖയിൽ ആരംഭിക്കാനാണ് ഉദ്ദേശ്യം അതോടൊപ്പം നമുക്ക് ഒരു “സുവർണ ജൂബിലി പദ്ധതി” അവതരിപ്പിക്കണം എന്നാണ് പിഷാരടി സമാജത്തിൻ്റെ ആഗ്രഹം. എന്ത് പദ്ധതി വേണം എന്ന് ഓരോ അംഗങ്ങളും ആലോചിച്ചു അടുത്ത മീറ്റിങ്ങിന് മുമ്പ് സെക്രട്ടറിയെ അറിയിക്കാൻ ശാഖ അംഗങ്ങളോട് ആഹ്വാനം ചെയ്തു. അത് ചർച്ച ചെയ്ത് നല്ലതെന്ന് തോന്നുന്നത് കേന്ദ്രത്തെ അറിയിക്കാൻ തീരുമാനം എടുത്തു.
8) ശാഖയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ ഉല്ലാസയാത്ര നടത്തുന്നതിനെ പറ്റി കോർഡിനേറ്റർ മുരളി ബാല യോഗത്തിൽ വിശദീകരിച്ചു.
അതനുസരിച്ച് ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അതിൻ്റെ എല്ലാ വിവരങ്ങളും യഥാ സമയം മെമ്പർമാരെ അറിയിക്കുമെന്നും മുരളി ബാല വ്യക്തമാക്കി.
മുരളി പിഷാരോടിയുടെ നന്ദിയോടെ യോഗം 6.00 മണിക്ക് അവസാനിച്ചു.
സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട .


