പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025 മെയ് മാസത്തെ കുടുംബ യോഗം 20/5//25/(ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി.
ശ്രീമതി മായാ സുന്ദരേശ്വരൻ ‘ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ കമ്മിറ്റി മെംബർമാരെയും , വനിതാ വിങ്ങ് ഭാരവാഹികളെയും, കുടുംബാംഗങ്ങളെയും, ഗൃഹനാഥൻ ശ്രീ സുന്ദരേശ്വരൻ സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും , പഹൽഗ്രാം ആക്രമണത്തിൽ അന്തരിച്ചവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ഈ മാസം 25-ാം തിയ്യതി നടത്തുന്ന പിഷാരോടി സമാജം കേന്ദ്ര വാർഷികം ഭംഗിയായി നടത്തുവാൻ ശാഖ മെംബർമാരുടെയും , കുടുംബാംഗങ്ങളുടെയും , ബന്ധു മിത്രാദികളുടെയും, സുഹൃത്തുക്കളുടെയും സാന്നിദ്ധ്യവും, സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.
സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ മിനിട്ട്സ് വായിച്ചതും , ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.സെക്രട്ടറി കേന്ദ്ര വാർഷികം ഭംഗിയായി നടത്തുവാൻ ഇതുവരെ ചെയ്ത കാര്യങ്ങൾ വിശദമായി യോഗത്തിൽ അവതരിപ്പിച്ചു. കൂട്ടായ ചർച്ചകൾക്കു ശേഷം ഇനി ചെയ്യേണ്ട ബാക്കി കാര്യങ്ങൾ വേഗത്തിൽ നടപ്പിൽ വരുത്തുവാൻ സെക്രട്ടറി , ട്രഷറർ, ചിഫ് കോർഡിനേറ്റർ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീമതി റാണി രാധാകൃഷ്ണനും മുരളി ബാലയും ഇതുവരെ ശാഖകളിൽ നിന്ന് കിട്ടിയ കൾച്ചറൽ പ്രോഗ്രാമിൻ്റെയും പങ്കെടുക്കുന്ന ആളുകളുടെ വിശദ വിവരങ്ങളും യോഗത്തിൽ പങ്കുവെച്ചു.24/5/25 ശനിയാഴ്ച എല്ലാ കമ്മിറ്റി മെംബർമാരും മറ്റ് പ്രവർത്തകരും ഗായത്രി ഹാളിൽ ഉച്ചക്ക് 2.00 മണിക്ക് എത്തിചേരണമെന്നും വാർഷികത്തിൻ്റെ തുടർ പ്രവൃത്തികളിൽ പങ്കാളികളാകണമെന്നും, സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു.
ക്ഷേമനിധി നടത്തി.
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് തന്ന ശ്രീമതി മായാ സുന്ദരേശ്വരൻ കുടുംബത്തിനും മുരളി ബാല നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.30 മണിക്ക് പര്യവസാനിച്ചു.