പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ കുടുംബയോഗവും, Family Get TOGETHER ഉം 15/6/25 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് നമ്പൂതിരിസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജയശ്രീ മധുവിൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
യോഗത്തിന് എത്തിച്ചേർന്ന ശാഖാ മെമ്പർമാരെയും കുടുംബാംഗങ്ങളെയും, ബന്ധു മിത്രാദികളെയും സെക്രട്ടറി സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും , പ്രത്യേകിച്ച് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വർക്കും യോഗം മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു.
തുടർന്ന് അദ്ധ്യക്ഷ തൻ്റെ ഭാഷണത്തിൽ കേന്ദ്ര വാർഷികം നന്നായി നടന്നതിലും, അതിന് വേണ്ട സഹായ സഹകരണങ്ങൾ ചെയ്ത് തന്ന ശാഖയിലെ എല്ലാ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും വിശിഷ്യാ യുവജനങ്ങൾക്കും ശാഖയുടെ പ്രത്യേകം നന്ദി അറിയിച്ചു.
സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച കേന്ദ്ര വാർഷികത്തിൻ്റെ റിപ്പോർട്ടും ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം കയ്യടിച്ച് പാസ്സാക്കി.
കേന്ദ്ര വാർഷികത്തിൻ്റെ വരവും ചിലവും കഴിച്ച് ബാക്കി കാര്യമായി നീക്കിയിരിപ്പ് ഒന്നും ഇല്ലെന്നും ട്രഷറർ കണക്കുകൾ സഹിതം യോഗത്തെ അറിയിച്ചു.
പല ശാഖകളും ഇനിയും സംഭാവന കൂപ്പൺ ബുക്കും മറ്റും തിരിച്ച് എത്തിച്ചിട്ടില്ലെന്നും അത് കിട്ടിയ ശേഷമെ ബാക്കി വിവരങ്ങൾ നൽകുവാൻ സാധിക്കുകയുള്ളൂ എന്നും ട്രഷറർ യോഗത്തെ അറിയിച്ചു.
ജൂൺ മാസത്തെ തുളസീദളം മാസികയിൽ ഇരിങ്ങാലക്കുട ശാഖയുടെ ആതിഥേയത്തിൽ നടന്ന കേന്ദ്ര വാർഷികത്തിനെപ്പറ്റി സമാജം ജനറൽ സെക്രട്ടറി KP ഹരികൃഷ്ണൻ്റെ റിപ്പോർട്ടും അതോടപ്പം തുളസീദളം കലാ സാംസ്കാരിക സമതി സെക്രട്ടറി ഗോപൻ പഴുവിൽ എഴുതിയ “ഇരിങ്ങാലക്കുട ഗായത്രി ഓഡിറ്റോറിയത്തിൽ പെയ്തിറങ്ങിയ കലയുടെ ചൈതന്യ മഴയേറ്റ് ” എന്ന റിപ്പോർട്ടും വളരെ നന്നായിട്ടുണ്ടെന്നും അവർക്ക് രണ്ട് പേർക്കും ശാഖയുടെ നന്ദി അറിയിക്കുന്നതായും സെക്രട്ടറി യോഗത്തെ അറിയിച്ചു.
2024-25 അദ്ധ്യായന വർഷത്തിൽ 10 th Std & 12 th Std ൽ ഉന്നത മാർക്ക് നേടി വിജയം കൈവരിച്ച വിഷ്ണുദേവ് പി. ആർ.(10th Std)
S/O രാമചന്ദ്രൻ, പടിഞ്ഞാറെ പിഷാരം തൃപ്രയാർ
അനുശ്രീ ഹരികുമാർ(12 t Std)
D/0 ഹരികുമാർ പുത്തൻ പിഷാരം മാപ്രാണം
ഗോപിക ഗോപകുമാർ (12 th std)
D/O അജ്ഞലി ഗോപകുമാർ
കല്ലങ്കര പിഷാരം , ഇരിങ്ങാലക്കുട.
അഭിഷേക് വി.പി.(12 th std)
S/O അശോക് കുമാർ , കാട്ടൂർ പിഷാരം, കാട്ടൂർ.
പിഷാരോടി ശ്രേയസ്സ് ശ്രീജിത്ത് (12thstd)
S/0 ശ്രീജിത്ത് പിഷാരോടി മുംബൈ
എന്നിവർക്ക് ശാഖയുടെ പേരിൽ പാരിതോഷികവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
കേന്ദ്ര വാർഷികത്തിന് ശാഖയിൽ നിന്നും പ്രോഗ്രാമുകളിൽ പങ്കെടുത്തവർക്ക് ശാഖാ പ്രസിഡണ്ടും സെക്രട്ടറിയും വൈസ് പ്രസിഡണ്ടും ട്രഷററും PEWS ട്രഷറർ രാജൻ പിഷാരോടിയും ശ്രീമതി വിജയലക്ഷ്മി രാഘവ പിഷാരോടിയും ചേർന്ന് മൊമെൻ്റോ നൽകുകയും അവരുടെ കൾച്ചറർ പ്രോഗ്രാമിനെ പറ്റിയും കേന്ദ്ര വാർഷിക വിജയത്തിൽ അവർ വഹിച്ച പങ്ക് നെപ്പറ്റിയും എടുത്ത് പറയുകയും ചെയ്തു.
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ സജീവ പ്രവർത്തകനായിരുന്ന അന്തരിച്ച താണിശ്ശേരി മോഹനൻ പിഷാരോടിയുടെ സ്മരണക്കായി മകൻ ശ്രീജിത്ത് മുംബൈ ഈ വർഷം (2025)മുതൽ ശാഖയിലെ 10 th std പാസ്സായ കുട്ടികളിൽ സയൻസിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് 2000 രൂപ Cash award സ്പോൺസർ ചെയ്ത വിവരം സെക്രട്ടറി സന്തോഷപൂർവ്വം യോഗത്തെ അറിയിച്ചു.
ഈ വർഷത്തെ cash award ന് തൃപ്രയാർ പടിഞ്ഞാറെ പിഷാരത്ത് രാമചന്ദ്രൻ്റെ മകൻ വിഷ്ണുദേവ് പി. ആർ. അർഹനായി.
യോഗത്തിൽ വെച്ച് സ്പോൺസർ ചെയ്ത cash award വിഷ്ണു ദേവന് സമ്മാനിച്ചു.
ക്ഷേമനിധി നടത്തി.
കേന്ദ്ര ജനറൽ സെക്രട്ടറി K P ഹരികൃഷ്ണൻ ഇരിങ്ങാലക്കുട ശാഖയുടെ FAMILY GET TOGETHER ന് എല്ലാ വിധ ആശംസകളും അറിയിച്ച വിവരം സെക്രട്ടറി യോഗത്തിൽ പങ്കുവച്ചു.
ശാഖാ വൈസ് പ്രസിഡണ്ട് വി.പി. രാധാകൃഷ്ണൻ തൻ്റെ വാക്കുകളിൽ കേന്ദ്ര വാർഷികം ഇത്രയും ഭംഗിയായി നടത്തുവാൻ സഹകരിച്ച ശാഖയിലെ ഓരോ മെംബർ മാർക്കും കുടുംബാംഗങ്ങൾക്കും , യുവജനങ്ങൾക്കും സമാജം കേന്ദ്ര ഭാരവാഹികൾക്കും കേന്ദ്ര വാർഷികത്തിന് സംഗമേശൻെറ സ്ഥലമായ ഇരിങ്ങാലക്കുടയിൽ എത്തി ചേർന്ന എല്ലാ ശാഖാ ഭാരവാഹികൾക്കും മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും കലാ പ്രതിഭകൾക്കും സഹായ സഹകരണങ്ങൾ നൽകിയ നല്ല മനസ്സുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഒപ്പം ഇന്നത്തെ GET TOGETHER നും കുടുംബയോഗത്തിനും വേണ്ട എല്ലാ വിധ സൗകര്യങ്ങളും ചെയ്ത് തന്ന നമ്പൂതിരിസ് കോളേജ് മാനേജിങ്ങ് ട്രസ്റ്റിനും ശാഖയുടെ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.00 മണിക്ക് പര്യവസാനിച്ചു.