പിഷാരടി സമാജം ഗുരുവായൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 15/06/2025 ഞയറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ശാഖ പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മി യുടെ വസതിയായ ശ്രീശൈലം, മമ്മിയൂരിൽ വച്ചു ശാഖാ പ്രസിഡണ്ടിൻെറ അദ്ധ്യക്ഷതയിൽ ചേർന്നു.
കുമാരി വേദിക സരീഷിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
കഴിഞ്ഞ ഒരുമാസക്കാലയളവിൽ അന്തരിച്ച ബന്ധുജനങ്ങൾക്കു വേണ്ടി മൗന പ്രാർത്ഥന നടത്തി.
പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മി തൻെറ അധ്യക്ഷ പ്രസംഗത്തിൽ സമാജത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള കാര്യങ്ങൾ ഊർജ്ജിതമാക്കണമെന്ന് പറഞ്ഞു. ഇരിഞ്ഞാലക്കുടയിൽ നടന്ന കേന്ദ്ര വാർഷികം വളരെ ഭംഗിയായി എന്ന് യോഗം വിലയിരുത്തി. കലാ പരിപാടികളെല്ലാം വളരെയധികം നന്നായിരുന്നു. സംഘാടകർക്ക് അഭിന്ദനങ്ങൾ രേഖപെടുത്തി.
പിഷാരോടി സമാജത്തിന്റെ രാമായണമാസാചരണം കർക്കിടകം ഒന്നാം തീയതി (ജൂലൈ 17ന്) ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വച്ചാണ് ഉദ്ഘാടനം ചെയ്യുന്നത്. അതുകൊണ്ട് പരമാവധി എല്ലാവരുംപങ്കെടുക്കണമെന്ന് പ്രസിഡണ്ട് പറഞ്ഞു.
ഗുരുവായൂർ ഭാഗത്തുള്ള കൂടുതൽ മെമ്പർമാർ യോഗത്തിൽ പങ്കെടുക്കാമായിരുന്നുഎന്ന് സെക്രട്ടറി ശ്രീമതി നളിനി ഇ പി അഭിപ്രായപ്പെട്ടു. ശ്രീമതി സിന്ധു യോഗത്തിന് നന്ദി പറഞ്ഞു.
ചായ സൽക്കാരത്തിന് ശേഷം യോഗം പിരിഞ്ഞു.