ഗുരുവായൂർ ശാഖ 2025 ഒക്ടോബർ മാസ യോഗം

പിഷാരോടി സമാജം ഗുരുവായൂർ ശാഖയുടെ ഒക്ടോബര് മാസത്തെ യോഗം 18 -10 -2025 ന് മമ്മിയൂർ ശ്രീശൈലം ഐ .പി .വിജയലക്ഷ്മിയുടെ ഭവനത്തിൽ വച്ച് നടന്നു. കുമാരി വേദിക സരീഷിന്റെ പ്രാർത്ഥനയോടെ കൃത്യം 4 മണിക്ക് യോഗം ആരംഭിച്ചു.കഴിഞ്ഞ മാസ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി എല്ലാവരും മൗനം ആചരിച്ചു .

ഗൃഹനാഥൻ പി.ജയൻ യോഗത്തിനു എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

പ്രസിഡന്റ് വിജയലക്ഷ്മി തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓണാഘോഷം നടത്താൻ പറ്റാത്തതിന്റെ വിഷമം അറിയിച്ചു. മറ്റുള്ള എല്ലാ ശാഖകളും ഓണാഘോഷം വളരെ ഗംഭീരമായി നടത്തി എന്നും നമ്മുടെ ശാഖക്ക് അതിനു സാധിച്ചില്ല എന്നും പറഞ്ഞു. അംഗങ്ങളുടെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനം വേണമെന്നും അഭിപ്രായപ്പെട്ടു.
കൂടുതൽ ആളുകൾ പങ്കെടുത്താലേ എന്തെകിലും ചെയ്യുവാൻ പറ്റുകയുള്ളു എന്ന് സെക്രെട്ടറിയും അഭിപ്രായപ്പെട്ടു .എല്ലാവരും അതിനായി പ്രവർത്തിക്കാമെന്നു മറ്റു അംഗങ്ങളും അഭിപ്രായപ്പെട്ടു.

രാധിക മോഹൻദാസ് അവതരിപ്പിച്ച സെപ്റ്റംബർ മാസത്തെ യോഗ റിപ്പോർട്ടും കണക്കുകളും യോഗം അംഗീകരിച്ചു.
ക്ഷേമനിധി നറുക്കെടുപ്പ് നടത്തുകയും പുതിയ തലമുറക്ക് സമ്പാദ്യ ശീലം വളർത്തേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് പ്രസിഡന്റ് സംസാരിക്കുകയും ചെയ്തു.

ശ്രീമതി മഞ്ജു കൃഷ്ണകുമാർ യോഗത്തിന് എത്തിയവർക്കും യോഗം നടത്തുവാൻ സൗകര്യം ഒരുക്കി തന്ന പി ജയനും കുടുംബത്തിനും പ്രത്യേകം നന്ദി അറിയിച്ചു.
ചായ സൽക്കാരത്തിന് ശേഷം 5 .00 മണിക് യോഗം അവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *