ഗുരുവായൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 15 -11 -2025 ഞായർ വൈകുന്നേരം 4 മണിക്ക് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തി .
സുധയുടെ ഈശ്വര പ്രാത്ഥനയോടെ യോഗം ആരംഭിച്ചു . യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു .
കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങളുടെ ആൽമശാന്തിക്കായി എല്ലാവരും മൗന പ്രാർത്ഥന നടത്തി.
പ്രസിഡന്റ് വിജയലക്ഷ്മി തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങൾ നന്നായി നടത്തുവാൻ എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിച്ചു . മീറ്റിംഗുകൾക്കു പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. സമുദായ അംഗങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നതിനായി ഓരോ മാസവും ഓരോ അംഗങ്ങളുടെ വീടുകളിൽ മീറ്റിംഗ് നടത്തുന്നതിനും അതുവഴി കൂടുതൽ ആളുകളെ സമുദായ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാകുവാനും സാധിക്കും എന്നും അഭിപ്രായപ്പെട്ടു.
തുടർന്ന് സെക്രട്ടറി നളിനി ശ്രീകുമാർ കഴിഞ്ഞ മാസത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും വായിച്ചത് എല്ലാവരും കയ്യടികളോടെ അംഗീകരിച്ചു.എല്ലാ അംഗങ്ങളുടേയും കൂട്ടായ പ്രയത്നത്തിലൂടെ മാത്രമേ ശാഖയെ ഉന്നതിയിൽ എത്തിക്കുവാൻ സാധിക്കുകയുള്ളു എന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.
അംഗങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്നു യോഗത്തിൽ എത്തിച്ചേർന്നവർ അറിയിച്ചു.
അടുത്ത മാസത്തെ മീറ്റിംഗ് ഐ പി അച്യുതനുണ്ണിയുടെ ഷാരമായ ശ്രെയസ് പിഷാരത്തു നടത്തുവാൻ തീരുമാനിച്ചു .ക്ഷേമ നിധി നടത്തി.
സിന്ധുവിന്റെ നന്ദി പ്രകടനത്തോടെ കൃത്യം 6 മണിക്ക് യോഗം അവസാനിച്ചു.
സെക്രട്ടറി
പിഷാരോടി സമാജം ഗുരുവായൂർ ശാഖ

