എറണാകുളം ശാഖ പ്രതിമാസ യോഗം – ജൂലൈ 2025

എറണാകുളം ശാഖ പ്രതിമാസ യോഗം – ജൂലൈ 2025

പിഷാരോടി സമാജം എറണാകുളം ശാഖയുടെ 2025 ജൂലൈ മാസയോഗം 13.07.2025 ഞായറാഴ്ച രാത്രി 8 PM – ന് ഓൺലൈൻ ആയി നടന്നു.
ശാഖ സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തതോടെ യോഗം ആരംഭിച്ചു.
കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവർക്ക് വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി.
പ്രസിഡൻ്റ് ശ്രീ ദിനേശ് പിഷാരോടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജൂൺ മാസത്തെ റിപ്പോർട്ട് ഗ്രൂപ്പിൽ അയച്ചത് പാസാക്കി.
കർക്കിടക മാസത്തിലെ രാമായണ മാസാചരണത്തോടനുബന്ധിച്ച് പിഷാരോടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന രാമായണം പാരായണത്തിന്റെ പ്രാരംഭം ഗുരുവായൂർ ഗസ്റ് ഹൗസിൽ വെച്ച് നടക്കുന്ന വിവരം ഏവരെയും അറിയിച്ചു. കഴിയുന്നവർ ഇതിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നും കൂടാതെ ഇത്തവണ പാരായണത്തിന് ശേഷം പ്രഭാഷണത്തിന് പകരം അംഗങ്ങളിലൂടെ കലാപരിപാടികൾക്കു ഊന്നൽ നൽകുന്നതിനാൽ ഇതിലേക്ക് പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള ശാഖ അംഗങ്ങൾ കമ്മിറ്റി അംഗമായ ശ്രീമതി ഉഷ നാരായണനെ ബന്ധപ്പെടുവാൻ അറിയിച്ചു.
ഓഗസ്റ്റ് 15 – നു PP & TDT – യുടെ ട്രസ്റ്റ് മെമ്പർമാരുടെ പൊതുയോഗം നടക്കുകയാണ് അതിൽ ശാഖയിൽ നിന്നുള്ള ട്രസ്റ് മെമ്പർമാർ പങ്കെടുക്കുവാൻ താല്പര്യപ്പെട്ടു.

PE & WS നൽകി വരുന്ന വിവിധ വിദ്യാഭ്യാസ അവാർഡ്/ സ്കോളർഷിപ്/ ധനസഹായത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് യോഗത്തിൽ സെക്രട്ടറി അറിയിപ്പ് നൽകി. ആയത്തിലേക്കായി അപേക്ഷകൾ ഓഗസ്റ്റ് 3 – നു മുൻപായി തന്നെ ശാഖ സെക്രട്ടറിക്ക് ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാകുന്നുവെന്നും കൂടുതൽ വിവരങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിക്കുന്നതാണെന്നും പറഞ്ഞു.

നമ്മുടെ ശാഖ അംഗമായ ശ്രീ രഘു ബാലകൃഷ്ണന്റെ പുതിയ സംരംഭമായ വേദപുരി ആയുർവേദ സെന്ററിന് യോഗത്തിൽ എല്ലാവിധ ഭാവുകങ്ങളും നൽകി. ശാഖ പ്രസിഡന്റ് ഉൽഘടനത്തിൽ പങ്കെടുക്കുകയും അഭിപ്രായങ്ങൾ പങ്കു വെക്കുകയും ചെയ്തു.

ശാഖയുടെ ഓണാഘോഷം നടത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു. ചർച്ചയിൽ ഹാളിൽ വെച്ച് നടത്തുന്നതാകും ഈ കാലാവസ്ഥയിൽ നല്ലതെന്നും എത്രയും വേഗം ഹാൾ ബുക്ക് ചെയ്യാനും സദ്യ ഏർപ്പാടാക്കാനും കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14 ഞായറാഴ്ച നടത്താൻ തീരുമാനിച്ചു.
തുടർന്ന് ക്ഷേമനിധി നറുക്കെടുപ്പ് നടന്നു. ഇപ്പോഴുള്ള ക്ഷേമനിധി ഈ വർഷാവസാനത്തോടെ അവസാനിക്കുന്നതിനാൽ പുതിയ ക്ഷേമനിധിയെക്കുറിച്ചുള്ള ആലോചന തുടങ്ങാവുന്നതാണെന്നു Dr. പി ബി രാംകുമാർ അഭിപ്രായപ്പെട്ടു.
വീണ്ടും ശാഖ യോഗങ്ങൾ നടത്താൻ അംഗങ്ങൾ വിമുഖത കാണിക്കുന്നതായി കണ്ടു വരുന്നു.
ഏരിയ വൈസ് മീറ്റിംഗുകൾ നടത്താൻ ശക്തമായി തീരുമാനിക്കേണ്ടത് അനിവാര്യമാണെന്നും കൂടാതെ എളമക്കര ഭാഗത്ത് നിന്നും അംഗങ്ങൾ ഇതിനായി മുന്നോട്ടു വരേണ്ടതാണെന്നും യോഗത്തിൽ പലരും അറിയിക്കുകയുണ്ടായി

കൃതജ്ഞതക്ക് ശേഷം 9 മണിയോടെ യോഗം അവസാനിച്ചു.

എറണാകുളം ശാഖയിൽ നിന്നും നൽകി വരുന്ന അവാർഡ്/ സ്കോളർഷിപ്/ ധനസഹായങ്ങൾ.
1. എളംകുളം കൃഷ്ണ പിഷാരടി മെമ്മോറിയൽ അവാർഡ് – 10th Standard.
2. ചേരാനല്ലൂർ രാധാകൃഷ്ണ പിഷരോടി മെമ്മോറിയൽ അവാർഡ് – 10th Standard.
3. ചേരാനല്ലൂർ പത്മ പിഷാരസ്യാർ മെമ്മോറിയൽ അവാർഡ് – 12th Standard.
4. പടിഞ്ഞാറേ പിഷാരത്ത് ബാലകൃഷ്ണൻ മെമ്മോറിയൽ അവാർഡ് – ഡിഗ്രി

ധനസഹായം
===========
5. രാജഗോപാൽ മെമ്മോറിയൽ (ധനസഹായം) – ഡിഗ്രിക്ക് പഠിക്കുന്നവർക്ക്.

ശാഖയിലേക്കും, PE & WS – ലേക്കുമുള്ള അപേക്ഷകൾ ഓഗസ്റ്റ് 3-നകം എറണാകുളം ശാഖ സെക്രട്ടറിക്കു ലഭിക്കേണ്ടതാണ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സെൽഫ് അറ്റസ്റ്റ് ചെയ്ത മാർക്ക്‌ ലിസ്റ്റിന്റെ 2 കോപ്പിയും വക്കേണ്ടതാണ്.

0

Leave a Reply

Your email address will not be published. Required fields are marked *