ചൊവ്വര ശാഖയുടെ 48th വാർഷികം 04/05/25 ഞായറാഴ്ച വൈകുന്നേരം 5.00 മണിക്ക് അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീമതിമാർ പാർവതി T. P., ഉഷ V. P. എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നേതൃതത്തിലുള്ള നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കഴിഞ്ഞ ഒരു കൊല്ലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾ മറ്റു മഹത് വ്യക്തികൾ എന്നിവരുടെ സ്മരണയിൽ യോഗം ഒരു മിനുട്ട് മൗനം പാലിച്ചു അവരെ അനുസ്മരിച്ചു.
ശ്രീ K. P. രവി യോഗത്തിൽ സന്നിഹിതരായ വീശിഷ്ട അതിഥികളായ പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാൽ, കുമാരി ആരതി സോമനാഥൻ(ഇരിഞ്ഞാലക്കുട), ശ്രീ M. P. രാജൻ, ജയശ്രീ രാജൻ (തൃശൂർ) കൂടാതെ നമ്മുടെ ശാഖാ അംഗങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ ഇതു വരെയുള്ള ശാഖ പ്രവർത്തനങ്ങളെ പറ്റി വിലയിരുത്തുകയും വരും വർഷങ്ങളിൽ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കണം എന്ന് പറയുകയും ചെയ്തു.
ശാഖയുടെ വാർഷിക റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ K. N. വിജയൻ, V. P. മധു എന്നിവർ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന് ശ്രീമതി സൗമ്യ ബാലഗോപാൽ വാർഷിക സമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയും സഭയെ അഭിസംബോധന ചെയ്യുകയും ചെയ്തു. തുടർന്ന് 70 വയസ്സ് തികഞ്ഞവരെ അനുമോദിക്കുന്ന ചടങ്ങായിരുന്നു. ശ്രീമതിമാർ ശോഭന വിശ്വനാഥൻ, C. K. രാജലക്ഷ്മി, ഇന്ദിര മണി, ചന്ദ്രിക ദാമോദര പിഷാരടി, രമണി ഉണ്ണികൃഷ്ണൻ എന്നിവരെ പ്രസിഡന്റും സൗമ്യ ബാലഗോപാലും ചേർന്ന് ആദരിച്ചു. ക്ഷേമനിധി നറുക്കെടുപ്പും നടത്തി.അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരി ശ്രീ C. K. ദാമോദര പിഷാരടി, പ്രസിഡന്റ് ശ്രീ K വേണുഗോപാൽ, വൈസ് പ്രസിഡന്റ് ശ്രീ K. P. രവി, സെക്രട്ടറി ശ്രീ K. N. വിജയൻ, ജോയിന്റ് സെക്രട്ടറി ശ്രീ K ഹരി, ഖജാൻജി ശ്രീ. V. P. മധു, കൂടാതെ കമ്മിറ്റി അംഗങ്ങൾ 1) ഹരികൃഷ്ണൻ പിഷാരടി 2) ദിവാകര പിഷാരടി 3)C. സേതുമാധവൻ 4)T. P. കൃഷ്ണകുമാർ 5)റെനീഷ് (മേക്കാട് )6)യദുകൃഷ്ണൻ 7)അഖിൽ 8)വേണുദാസ് 9)C. P. ഉണ്ണികൃഷ്ണൻ 10)K. Ajithkumar(കുട്ടമശ്ശേരി ). ശ്രീ K. ഹരിയുടെ നന്ദി പ്രകടനത്തോടെ വാർഷിക യോഗനടപടികൾ അവസാനിച്ചു.
തുടർന്ന് കലാപരിപാടികളുടെ ഉത്ഘാടനം കുമാരി ആരതി സോമനാഥൻ നിർവഹിച്ചു.ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഉള്ള ഗംഭീര തിരുവാതിര കളിയാണ് ആദ്യം അരങ്ങേറിയത്.തുടർന്ന് ശ്രീമതി സൗമ്യ ബാലഗോപാൽ, കുമാരി ആരതി സോമനാഥൻ എന്നിവരുടെ നൃത്ത പ്രകടനം കൊണ്ടു വാർഷിക സമ്മേളനം വർണ്ണാഭമായി. കൂടാതെ ശാഖ അംഗങ്ങളുടെ നൃത്തങ്ങളും ഗാനങ്ങളും കൊണ്ടു അരങ്ങു കൊഴുത്തു.രാത്രി പത്തു മണിയോടെ കലാപരിപാടികൾ അവസാനിച്ചു.
ചൊവ്വരശാഖയുടെ വാർഷികം വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏