ചൊവ്വര ശാഖയുടെ ജൂലൈ മാസത്തെ യോഗം 27/07/25 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.30 മണിക്ക് ചൊവ്വര ശ്രീ രഘുനന്ദനൻ്റെ വസതിയായ ശ്രീനികേതനിൽ വെച്ച്പ്രസിഡന്റ് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശീമതി ലതയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ, ശ്രീമതി ലത എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
നമ്മുടെ ശാഖാംഗം ശ്രീ. D. R. പിഷാരടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കൂടാതെ മുൻ കേന്ദ്ര ഭാരവാഹിയും പട്ടാമ്പി ശാഖാ സെക്രട്ടറി യുമായിരുന്ന ശ്രീ.സുരേന്ദ്രൻ മാഷിൻ്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു.
ജിഷ്ണു സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ 50th വാർഷികം കേമമായി നടത്തുവാൻ ഉള്ള ശ്രമങ്ങൾ വിലയിരുത്തി. തുടർന്ന് ശ്രീ വിജയൻ, അമ്പതാം ജയന്തിയുടെ നടത്തിപ്പിനായുള്ള ഫണ്ടിന് ശാഖയുടെ മുഴുവൻ അംഗങ്ങളുടെയു സഹകരണം അഭ്യർത്ഥിച്ചു.
ശാഖാംഗങ്ങൾക്ക് സ്വയം തൊഴിൽ പരിശീലനം കൊടുക്കുവാൻ ശാഖയ്ക്ക് സാധിക്കുകയാണെങ്കിൽ അതിൽ താൽപ്പര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമാകും എന്ന് ജിഷ്ണു അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള ഒരുപാട് സ്കീമുകൾ ശാഖയിൽ അറിയിക്കാമെന്ന് ശ്രീ.രഘുനന്ദൻ യോഗത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ വിജയൻ വായിച്ചു അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ക്ഷേമനിധി നറുക്കെടുപ്പും നടത്തി.
ശ്രീ K. P. രവിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.


ചൊവ്വര ശാഖയുടെ ജൂലായ് മാസത്തെ മീറ്റിംഗ് വിജയപ്രദമായി നടത്താൻ സാധിച്ചതിൽ എല്ലാവരേയും അഭിനന്ദിക്കുന്നു 🙏